Image

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഇറാനും രംഗത്ത്: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 11 August, 2020
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഇറാനും രംഗത്ത്: ഏബ്രഹാം തോമസ്
യു എസില്‍ 2020 നവംബര്‍ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടാന്‍ തയ്യാറായി റഷ്യയ്ക്കും ചൈനയ്ക്കും പുറമെ ഇറാനും രംഗത്തുണ്ട് എന്ന് ഇന്‍രലിജെന്‍സ് അസ്സെസ്സ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു.

തിരഞ്ഞെടുപ്പ് ഭീഷണിയുടെ അപ്പ്‌ഡേറ്റ് എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ബൈഡനെ താഴ്ത്തിക്കെട്ടാന്‍ റഷ്യ പല തന്ത്രങ്ങളും പ്രയോഗിക്കുന്ന തായി പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പൂചിനെ എതിര്‍ക്കുന്ന സംഘങ്ങളെ പ്രസിഡന്റ് ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ എതിര്‍ത്തതായി വിമര്‍ശിക്കുന്നു.

യു എസിന്റെ എതിരാളികളായ മറ്റ് രണ്ട് രാഷ്ട്രങ്ങളും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുവാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. പക്ഷെ ഇവര്‍ പരിശ്രമിക്കുന്നത് ട്രമ്പിന്റെ റീ ഇലക്ഷനല്ല, എതിരാളി ബൈഡന് വേണ്ടിയാണ്. ചൈനയും ഇറാനുമാണ് ഈ രണ്ട് രാജ്യങ്ങള്‍, ട്രസ്റ്റ് പലപ്പോഴും പ്രവചനാതീതമായി പെരുമാറുന്നു എന്നതാണ് ചൈനയുടെ പരാതികളില്‍ ആദ്യത്തേത്, ട്രമ്പ് വീണ്ടും തിരഞ്ഞെടുക്കപ്പെടരുത് എന്നാണ് തഹ്ങളുടം ആഗ്രഹമെന്നും ചൈന പറയുന്നു. പ്രസിഡന്റ് ട്രംമ്പ് സ്വീകരിച്ച അഗ്രസീവ് ആക്ഷനുകളാണ് മറ്റൊരു പരാതി, സാമൂഹ്യ മാധ്യമങ്ങള്‍ ടിക്ടോക് പോലെയുള്ളവയും മറ്റും നിരോധിക്കുവാന്‍ ട്രംമ്പ് തയ്യാറായത്, വുഹാനില്‍ നിന്ന് പൊട്ടി പുറപ്പെട്ട കൊറോണ വൈറസിനെ നേരിട്ടത് പരാജയമായി എന്ന് ചൈന വൈറസിനെ നേരിട്ടത് പരാജയമായി എന്ന് ചൈനയെ വിമര്‍ഷിച്ചത്, എല്ലാം ട്രംമ്പിനെതിരെ തിരി.ുവാന്‍ ചൈനയെ പ്രേരിപ്പിച്ചു. ഇതെല്ലാം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വലിയ ഘടകങ്ങളായി തീര്‍ക്കുമെന്നും ട്രമ്പിനെതിരെ പ്രവര്‍ത്തിക്കുവാന്‍ ഇതാണ് സുവര്‍ണാവസരം എന്നും ചൈന കരുതുന്നു.

ട്രമ്പിനെ പരാജയപ്പെടുത്തുവാനും യു എസിലെ ജനാധിപത്യ സംവിധാനം തകര്‍ക്കുവാനും ഇറാന്‍ തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. ഇത് സോഷ്യല്‍ മീഡിയായിലൂടെയും പ്രചരിപ്പിക്കുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടുതല്‍ വിവരം നല്‍കുന്നില്ലെങ്കിലും ട്രംമ്പ് വീണ്ടും തുടരുവാന്‍ സഹായിക്കും. നമ്മുടെ തിരഞ്ഞെടുപ്പ് നമ്മുടെ മാത്രമാണ്. വിദേശ സമ്മര്‍ദ്ധമോ ഇടപെടലുകളോ മൂലം നമ്മുടെ തിരഞ്ഞെടുപ്പിനോ ജനാധിപത്യ സംവിധാനത്തിനോ ഭീഷണി ഉണ്ടാവാന്‍ അനുവദിക്കുകയില്ല. നാഷണല്‍ കൗണ്ടര്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്രി സെന്റര്‍ ഡയറക്ടര്‍ വില്യം ഇവാനിന പറഞ്ഞു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിവരം പുറത്തായതോടെ രണ്ട് പാര്‍ട്ടികളിലെയും നേതാക്കള്‍ ആശങ്കാകുലരായി. ഇതുവരെ പുറത്തു വന്നിട്ടുള്ളതില്‍ ഏറ്റവും വിവരണാത്മകമായ റിപ്പോര്‍ട്ടാണിത്. എഹ്കിലും പലരും തഹ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഹൗസ് ഇന്റലിജെന്‍സ് കമ്മറ്റി ചെയര്‍ ആഡം ഷിഫ് (ഡെമോക്രാറ്റ്) എന്നിവര്‍ ഇന്റലിജെന്‍സ് അധികൃതര്‍ കൂടുതല്‍ വിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട്, റഷ്യയുടെയും ചൈനയുടേയും ഇറാന്റേയും ഇടപെടലുകള്‍ ഒരു പോലെയല്ലെന്ന് വാദിച്ചു.മലിന പൂര്‍ണ്ണമായ, തെറ്റായ വിവരങ്ങള്‍ പദ്ധതിയാക്കി പ്രചരണായുധമാക്കി മാറ്റുകയാണ് തിരഞ്ഞെടുപ്പിലെ ഇടപെടലിലൂടെ വിദേശ ശക്തികള്‍ ലക്ഷ്യമിടുന്നതെന്ന് പെലോസിയും സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമറും വൈസ് ചെയറുമായ മാര്‍കോറൂബിയോ (ഫ്‌ളോറിഡ റിപ്പബ്ലിക്കന്‍)യും മാര്‍ക്ക് വാര്‍ണറും (ഡെമോക്രാറ്റ്- വെര്‍ജീനിയ) വിദേശ ഇടപെടലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഇന്റലിജെന്‍സ് വിഭാഗത്തെ പ്രശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക