Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രോവിന്‍സ് ജെ അലക്‌സാണ്ടര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു

Published on 09 August, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രോവിന്‍സ് ജെ അലക്‌സാണ്ടര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു
ഫിലഡല്‍ഫിയ - ഓഗസ്റ്റ് 9 ഞായറാഴ്ച സൂം മീറ്റിംഗില്‍ വച്ച് എഴ് വന്‍കരകളില്‍ നിന്നുമുള്ള അംഗങ്ങളെ സാക്ഷിനിര്‍ത്തി മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറിയും ടൂറിസം മന്ത്രിയുമായ ശ്രീ ജി അലക്‌സാണ്ടര്‍ ഐഎഎസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രോവിന്‍സ്‌ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ലോകത്തില്‍ എവിടെയായാലും മലയാളഭാഷയും സംസ്‌കാരവും കൈവിടാത്തവരായി നാം തീരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡബ്ല്യൂ എം സി യുടെ ആദ്യത്തെ പ്രസിഡന്റ് ശ്രീ. ആന്‍ഡ്രൂ പാപ്പച്ചന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പെന്‍സില്‍വാനിയ പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീമതി. സിനു നായര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. മീറ്റിംഗില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സ് അംഗങ്ങളെ കൂടാതെ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ജോണി കുരുവിള, ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് അഡ്മിന്‍ ശ്രീ ടി പി വിജയന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സി. യു. മത്തായി, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി തങ്കം അരവിന്ദ്, വിപി ഓര്‍ഗനൈസേഷന്‍ തോമസ് മൊട്ടക്കല്‍, വിപി അമേരിക്ക ഇന്‍ചാര്‍ജ് എസ് കെ ചെറിയാന്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ ജയിംസ് കൂടല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

ശ്രീമതി. നിമ്മി ദാസ്, ശ്രീമതി. സോയ നായര്‍ ഡോക്ടര്‍ ആനി എബ്രഹാം, ശ്രീ. സൂരജ് ദിനമണി എന്നിവരുടെ കലാപരിപാടികളും നടന്നു. പെന്‍സില്‍വാനിയ പ്രൊവിന്‍സ് ചെയര്‍മാന്‍ സന്തോഷ് എബ്രഹാം സ്വാഗതവും, ട്രഷറര്‍ റെനി ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി. സെക്രട്ടറി സിജു ജോണും, ഹരി നമ്പൂതിരിയും എംസി മാരായി പ്രവര്‍ത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക