Image

``സുശാന്തിന്റേതായി എന്റെ കൈയ്യിലുളള സമ്പാദ്യം ഇതു മാത്രം'' റിയ ചക്രബര്‍ത്തി

Published on 09 August, 2020
``സുശാന്തിന്റേതായി എന്റെ കൈയ്യിലുളള സമ്പാദ്യം ഇതു മാത്രം''  റിയ ചക്രബര്‍ത്തി


സുശാന്തുമായി ബന്‌ധപ്പെട്ട ഡയറി പങ്കു വച്ച്‌ നടി റിയ ചക്രബര്‍ത്തി. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്‌ റിയ സുശാന്തിന്റെ ഡയറിയുടെ പേജ്‌ വെളിപ്പെടുത്തിയത്‌. തനിക്ക്‌ കടപ്പാടുള്ളവരുടെ ലിസ്റ്റാണ്‌ സുശാന്ത്‌ ഈ ഡയറിയില്‍ എഴുതിയിട്ടുള്ളത്‌.

തനിക്ക്‌ ലഭിച്ച ജീവിതത്തോടും തന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്ന റിയയോടും അവരുടെ മാതാപിതാക്കളോടും കടപ്പാടുകള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്‌. റിയയെ ലീലു എന്നും റിയയുടെ മാതാപിതാക്കളെ സര്‍, മാഡം എന്നുമാണ്‌ സുശാന്ത്‌ അഭിസംബോധന ചെയ്‌തിരിക്കുന്നത്‌. 

തന്റെ വളറ്‌ത്തു നായ ഫഡ്‌ജിനോടും സുശാന്ത്‌ കടപ്പാട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സുശാന്തിന്‌ ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത ചിച്ചോര്‍ എന്ന സിനിമയുടെ പേര്‌ ആലേഖനം ചെയ്‌ത വാട്ടര്‍ ബോട്ടിലും തന്റെ കൈവശമുള്ളതായി റിയ പറയുന്നു. സുശാന്തിന്റെ വസ്‌തുവകകളില്‍ തന്റെ കൈവശം ഇതു മാത്രമേ ഉള്ളൂവെന്ന്‌ വ്യക്തമാക്കിയാണ്‌ റിയ ഇതെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്‌.

അതേ സമയം റിയയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ഒമ്പത്‌ മണിക്കൂറിലധികം സമയമെടുത്താണ്‌ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട്‌ ഇവര്‍ നേരത്തേ അപേക്ഷ നല്‍കിയിരുന്നെങ്കിലും അധികൃതര്‍ അത്‌ നിരസിക്കുകയായിരുന്നു. 

മുംബൈ ഏജന്‍സി ഓഫീസിലെ പ്രത്യേകം മുറികളിലായി റിയ, സഹോദരന്‍ റോയിഷ്‌ ചക്രബര്‍ത്തി. മുന്‍ മാനേജര്‍ ശ്രുതി മോദി എന്നിവരെയാണ്‌ ചോദ്യം ചെയ്‌തത്‌. റിയ ചക്രബര്‍ത്തിയെ അടുത്ത ആഴ്‌ച കൂടുതല്‍ ചോദ്യം ചെയ്യലിനായി വിളിക്കാന്‍ സാധ്യതയുണ്ട്‌.
കള്ളപ്പണം വെളുപ്പിക്കല്‍, പണ തട്ടിയെടുക്കല്‍ എന്നിവയാണ്‌ ഇവര്‍ക്കെതിരേയുളള അരോപണങ്ങള്‍. റിയയുടെ ഇന്‍കം ടാക്‌സ്‌ റിട്ടേണ്‍സ്‌, സമ്പാദ്യം എന്നിവയാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ പരിശോധിക്കുന്നത്‌. 

കഴിഞ്ഞ ദിവസം നടി മുംബൈയിലെ ഖര്‍ എന്ന സ്ഥലത്ത്‌ 80 ലക്ഷം രൂപയ്‌ക്ക്‌ സ്ഥലം വാങ്ങിയിരുന്നു. 60 ലക്ഷം രൂപ ലോണ്‍ എടുത്താണ്‌ സ്ഥലം വാങ്ങിയതെന്നായിരുന്നു നടി നല്‍കിയ മൊഴി. ബാക്കി 20 ലക്ഷം രൂപ എങ്ങനെ കണ്ടെത്തിയെന്ന ചോദ്യത്തിന്‌ അത്‌ കൈയ്യിലുണ്ടായിരുന്നു എന്നായിരുന്നു മറുപ
ടി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക