Image

രാജ്പക്‌സെ നാലാം തവണയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Published on 09 August, 2020
രാജ്പക്‌സെ നാലാം തവണയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊളംബോ: മുന്‍ പ്രസിഡന്‍റ് കൂടിയായ മഹിന്ദ രജപക്സെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി നാലാംതവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലങ്കന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ രജപക്സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്.എല്‍.പി.പി) മൂന്നില്‍ പണ്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.


വടക്കന്‍ കൊളംബോയിലെ കെലാനിയയിലെ ബുദ്ധ കേന്ദ്രമായ രാജ്മഹാ വിഹാരയയില്‍ ഞായറാഴ്ച രാവിലെയാണ് സത്യപ്രതിജ്ഞ നടന്നത്. സഹോദരനും ശ്രീലങ്കയുടെ പ്രസിഡന്‍റുമായ ഗോതബയ രജപക്സെ ചടങ്ങില്‍ പങ്കെടുത്തു.


2005 മുതല്‍ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്‍റായിരുന്നു മഹിന്ദ രജപക്സെ. 2004-2005 കാലഘട്ടത്തിലും 2018ലും 19ലും ചെറിയ കാലയളവുകളിലും പ്രധാനമന്ത്രി സ്ഥാനത്തിരുന്നിട്ടുണ്ട്.ആഗസ്റ്റ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ 225ല്‍ 145 സീറ്റ് നേടിയാണ് എസ്.എല്‍.പി.പി വിജയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക