Image

രാജമല പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദര്‍ശിച്ച്‌ ചെന്നിത്തല

Published on 09 August, 2020
രാജമല പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദര്‍ശിച്ച്‌ ചെന്നിത്തല

ഇടുക്കി; പെട്ടിമുടി സന്ദര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു.


 കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടേയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനമുണ്ടാകാന്‍ സര്‍ക്കാര്‍ ഇടയാക്കരുതായിരുന്നു. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ട്.രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഇനിയും വൈകാതെ വ്യോമസേനയുടെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


 ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം


മൂന്നാറില്‍ ഉരുള്‍ പൊട്ടിയ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു. ഇവിടെ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. നടന്നെത്താന്‍ തന്നെ പ്രയാസമേറുന്ന ഈ സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ട്. നാല്‍പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ മേഖലയിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഇനിയും വൈകാതെ വ്യോമസേനയുടെ സേവനം ലഭ്യമാക്കണം.


പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കണം. കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടേയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനമുണ്ടാകാന്‍ സര്‍ക്കാര്‍ ഇടയാക്കരുതായിരുന്നു. 


ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ട്. ഈ ഘട്ടത്തില്‍ വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. നാട്ടുകാരുടെ വികാരമാണ് പങ്കുവയ്ക്കുന്നത്.

ആശുപത്രിയിലുള്ളവര്‍ ഇപ്പോഴും ഞെട്ടലിലാണ്. ദുരന്തത്തിന്റെ ആഘാതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. 


അവര്‍ക്ക് വേണ്ട സഹായവും സാന്ത്വനവും നല്‍കേണ്ടതാണ്.കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സിന്റെ എംഡിയുമായി സംസാരിച്ചു. തോട്ടം തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അവര്‍ എത്തിക്കുന്നുണ്ടെന്ന് അറിയിച്ചു. 


നാശനഷ്ടങ്ങളുടെ കണക്ക് ഇപ്പോഴും എടുക്കാന്‍ കഴിഞ്ഞിട്ടില്ല.കൊടിയ തണുപ്പിലും ദുരിതത്തിലും ഇവിടത്തെ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സന്നദ്ധത കാണിക്കുന്നതാണ് ആകെയുള്ള ആശ്വാസം. എത്രയും പെട്ടെന്ന് ഈ ദുരന്തമുഖത്ത് നിന്നും കരകയറാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക