Image

കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു

Published on 09 August, 2020
കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു
കോട്ടയം: കോട്ടയത്ത് മണര്‍കാട് കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. മണര്‍കാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടം. അങ്കമാലി സ്വദേശിയെയാണ് കാണാതായത്.

എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവറായ ജസ്റ്റിനാണ് അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍പ്പെട്ട കാര്‍ തള്ളി മാറ്റുന്നതിനിടെയാണ് യുവാവ് ഒഴുക്കില്‍ പെട്ടത്. രാത്രി ഒരു മണിയോടെ അപകടം ഉണ്ടായത്.
മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. 

വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളില്‍ സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ ഏഴു പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചാണ് വിടുന്നത്.

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് പൂര്‍ണമായി വെള്ളത്തിലാണ്. കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കല്‍ 600 മീറ്റര്‍ വരെ വെള്ളത്തിലാണ്. ഇതിനെ തുടര്‍ന്ന് ഇവിടേക്കുള്ള യാത്രക്കാര്‍ ആലുംമൂട് -ടോള്‍ഗേറ്റ് റോഡിലേക്ക് തിരിഞ്ഞു പോകണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക