Image

'ഭാഭിജി മസാല പപ്പടം' കഴിച്ചാല്‍ കൊറോണ മാറുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് കോവിഡ്

Published on 09 August, 2020
'ഭാഭിജി മസാല പപ്പടം' കഴിച്ചാല്‍ കൊറോണ മാറുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് കോവിഡ്
ഭാഭിജി മസാലപപ്പടം കഴിച്ചാല്‍ കൊറോണ മാറുമെന്ന് പറഞ്ഞ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അര്‍ജ്ജുന്‍ റാം മേഘ് വാളിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 

മേഘ് വാളിനെ ഡല്‍ഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പ്രവേശിപ്പിച്ചു. കേന്ദ്ര ഘനവ്യവസായ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ എംപിയായ അര്‍ജ്ജുന്‍ റാം മേഘ് വാള്‍. രണ്ടാമത്തെ പരിശോധനയിലാണ് മേഘ് വാളിന് കോവിഡ് സ്ഥിരീകരിച്ചത്. 

തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരും ക്വാറന്റൈനില്‍ പോവുകയും കോവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്നും കേന്ദ്ര സഹമന്ത്രി അഭ്യര്‍ത്ഥിച്ചു. 

കൊറോണയെ ചെറുക്കാനുള്ള ആന്റിബോഡികള്‍, ഭാഭിജി പപ്പഡ് കഴിക്കുന്നതിലൂടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് ജൂലായില്‍ പുറത്തുവന്ന വീഡിയോയില്‍ മേഘ് വാള്‍ പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇത് വൈറലായി. രാജസ്ഥാനില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി കൈലാഷ് ചൗധരിക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക