Image

പമ്പാനദിയുടെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

Published on 08 August, 2020
പമ്പാനദിയുടെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം


പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉള്ളതിനാൽ പമ്പ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ് . ശക്തമായ മഴ ഇതേ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ ബ്ലൂ അലെർട് പ്രഖ്യാപിച്ചിട്ടുള്ളതാണ് .
ആയതിനാൽ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി ,ചെറുതന ,മാന്നാർ ,തിരുവൻവണ്ടൂർ ,പാണ്ടനാട് ,ചെന്നിത്തല തൃപ്പെരുന്തുറ ,വീയപുരം ,കുമാരപുരം ,കുട്ടനാട് നിവാസികളും പൊതുജനങ്ങളൂം ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നതു ഒഴിവാക്കേണ്ടതുമാണ് ..

പമ്പ നദിയുടെ കൈവഴികളിലെ തീരദേശവാസികളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അടിയന്തരമായി തീരപ്രദേശങ്ങളിൽ ഉള്ള ജനങ്ങളെ ഒഴിപ്പിക്കാനും തഹസിൽദാർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ ആരംഭിക്കാനും ജില്ലാ നിർദേശം നൽകിയിട്ടുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക