Image

`ഓര്‍മ്മകള്‍, വ്യക്തികള്‍, ബന്ധങ്ങള്‍, ഇവയാണ്‌ ജീവിതത്തില്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍.'' അമലാ പോള്‍

Published on 08 August, 2020
`ഓര്‍മ്മകള്‍, വ്യക്തികള്‍, ബന്ധങ്ങള്‍,  ഇവയാണ്‌ ജീവിതത്തില്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍.'' അമലാ പോള്‍

ഓര്‍മ്മകള്‍, വ്യക്തികള്‍, ബന്ധങ്ങള്‍, ഇവയാണ്‌ ജീവിതത്തില്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍.'' അമലാ പോള്‍ സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പ്‌ ശ്രദ്ധേയമാകുന്നു. ലോക്ക്‌ ഡൗണ്‍ വന്നതോടു കൂടി പരസ്‌പരം കണ്ടും മിണ്ടിയും സൗഹൃദങ്ങള്‍ സജീവമാക്കി നിര്‍ത്തിയിരുന്ന നാളുകള്‍ പെട്ടെന്ന്‌ നിശ്‌ബ്‌ദമായതോടെ ഇക്കാലം തന്നെ എങ്ങനെ മാറ്റി മറിച്ചെന്ന്‌ പറയുകയാണ്‌ തെന്നിന്ത്യന്‍ താരം അമലാ പോള്‍. ` മത്സരയോട്ടം നിര്‍ത്തി പ്രിയപ്പെട്ടവരോട്‌ സംസാരിക്കൂ' എന്നാണ്‌ സ്വന്തം അനുഭവം പങ്കു വച്ച്‌ താരം ആരാധകരോട്‌ പറയുന്നത്‌. ജീവിതത്തിന്റെ ഓട്ടത്തിനിടയില്‍ വിട്ടു പോയ കുടുംബ ബന്ധങ്ങളെ ചേര്‍ത്തു പിടിക്കാന്‍ അഭ്യര്‍ത്ഥിച്ച താരം കസിന്‍സിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ പങ്കു വച്ചു. ഇതാദ്യമായാണ്‌ കുടുംബാംഗങ്ങളോടൊത്തുള്ള ഇത്രയധികം ചിത്രങ്ങള്‍ അമലാ പോള്‍ പങ്കു വയ്‌ക്കുന്നത്‌.

കുടുംബ ബന്ധങ്ങളുടെ ആഴവും ദൃഢതയും സമൂഹമാധ്യമങ്ങളിലൂടെ `പ്രദര്‍ശിപ്പിക്കാന്‍' താല്‍പ്പര്യമില്ലെന്ന ആമുഖത്തോടെയാണ്‌ അമലാ പോള്‍ തന്റെ ദീര്‍ഘമായ കുറിപ്പ്‌ തുടങ്ങുന്നത്‌. `` വളയെയധികം ആത്മബന്ധമുള്ള കുടുംബമാണ്‌ ഞങ്ങളുടേത്‌. അത്‌ എനിക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌, ആ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക്‌ വളരെയേറെ പ്രിയപ്പെട്ടതാണ്‌. അത്‌ അങ്ങനെ സൂക്ഷിക്കാനായിരുന്നു ഞാന്‍ ഇഷ്‌ടപ്പെട്ടിരുന്നതും. എന്നാല്‍ ഇന്ന്‌ ആ പതിവ്‌ തെറ്റിക്കുകയാണ്‌. കളിച്ചു വളര്‍ന്ന കസിന്‍സിനൊപ്പമുളള സ്വകാര്യ നിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കു വച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്‌.

2020ല്‍ ഒരുപാട്‌ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നു പറഞ്ഞ താരം സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ച്‌ വാചാലയായി. അര്‍ത്ഥമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന എലികളെ പോലെയാകാതെ പ്രിയപ്പെട്ടവരോട്‌ സംസാരിക്കാനും അവര്‍ക്കൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തണമെന്ന്‌ താരം ആരാധകരോട്‌ അഭ്യര്‍ത്ഥിച്ചു. ലോക്ക്‌ ഡൗണ്‍കാലത്തെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇത്‌ സഹായകരമാകുമെന്നും അമലാ പോള്‍ അഭിപ്രായപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക