Image

മഴ വീണ ഇടവഴിയിൽ (കവിത : രേഖാ ഷാജി)

Published on 05 August, 2020
മഴ  വീണ ഇടവഴിയിൽ (കവിത : രേഖാ ഷാജി)
അവനിയിൽ ആനന്ദ  നൃത്തമാടി 
ചിലങ്കപോൽ താളം  പിടിച്ചു വന്നു പതിക്കുന്നു 
മാനത്തിൻ  നീർ മണിമുത്തുകൾ. 
മണ്ണിൻ  മാറിൽ  ആഹ്ലാദ പൂമഴ വന്നു നിപതിച്ചു 
മഴ  തുള്ളികൾ മന്ദമായി 
മൗനമായി മനസിലും 
മയൂര  നർത്തനമാടി.. 
കാറ്റത്തിളകിയാടും 
ഒരു  കുഞ്ഞു പൂവിന്റെ
അരികത്തണഞ്ഞു 
പ്രിയസഖി. 
അളകങ്ങൾ  മാടിയൊതുക്കി  മന്ദഹസിച്ചു. 

തിരിഞ്ഞൊന്നു  നോക്കി  തൻ കൂട്ടുകാരനെ. 
അവനുമതു  പ്രതീക്ഷിച്ചു  നിന്നു 
ആ മഴ  വീണ  ഇടവഴി യോരത്തു. 
എത്ര  ദിനങ്ങൾ കൊഴിഞ്ഞു  വീണു. 
പ്രണയ പരാഗ രേണുപോൽ 

കണ്ടു  നാം  ആ  മഴ  വീണ  ഇടവഴിയിൽ. 
ഒന്നും  പറയാതെ  കേൾക്കാതെ  പോയവർ  നാം. 
പരസ്പരം ഹൃദയാനുരാഗം 
അറിഞ്ഞവർ  നാം 
മന്ദഹാസമലരിൽ പ്രണയ  കാവ്യം  രചിച്ചവർ നാം. 

മഴ  വീണ  ഇടവഴിയിൽ  ഞാൻ  
നിനക്കായി  മിഴിയിണ  ചിമ്മാതെ  കാത്തു നിൽക്കാം 
പകരമെനിക്കാ  മന്ദസ്മിത പൂക്കൾ  തിരിച്ചു തന്നാൽ. 
വേർപെട്ടു  പോയ  കണ്ണിയാണിന്നു  നീ എങ്കിലും
മനതാരിൽ  നിറയുന്നു
നിന്റെ മുത്തുമണി ചിരികളും 
കുങ്കുമം  നിറയും  കവിൾതടവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക