Image

ഞാനും ജഗതിയുമൊക്കെ ഒരുപാട് സിനിമകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്.. അതിന്റെ കാരണം തുറന്ന് പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്‍

Published on 05 August, 2020
ഞാനും ജഗതിയുമൊക്കെ ഒരുപാട് സിനിമകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്.. അതിന്റെ കാരണം തുറന്ന് പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്‍
മലയാളത്തിന്റെ മുതിര്‍ന്ന നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, സഹതാരമായും, ഹാസ്യതാരമായും തിളങ്ങിയ അദ്ദേഹത്തിന്റെ ശബ്ദം കൊണ്ട് പോലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണ് സിനിമകള്‍ എണ്ണമില്ലാതെ പെരുകിയത് എന്നുള്ള വിമര്‍ശനം തനിക്ക് നേരെ ഉയര്‍ന്നിരുന്നെന്നും. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് തുറന്നു പറയുകയാണ് ജനാര്‍ദ്ദനന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്‍ ഇതേ കുറിച്ച് തുറന്നു പറഞ്ഞത്.

' എന്നെയും ജഗതി ശ്രീകുമാറിനെയും പോലെ ആ ഒരു കാലഘട്ടത്തില്‍ വന്നവര്‍ക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ഞാന്‍ ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ കെ കെ ഹരിദാസിന്റെ ഒരു സിനിമയില്‍ എന്നെ വിളിച്ചു. എന്നിട്ട് അവന്‍ എന്നോട് പറഞ്ഞു ചേട്ടാ ഒരു സീനുണ്ട്, ചേട്ടന്‍ അത് ചെയ്ത് തരണം കാരണം അത് പോലെ ഒരു സീനാണ്, ഒരു എക്സ്പീരിയന്‍സ് ആര്‍ട്ടിസ്റ്റ് ചെയ്തില്ലേല്‍ അത് കയ്യില്‍ നില്‍ക്കില്ല

മൂന്ന് നാല് കൊല്ലം ഞാന്‍ സിനിമയില്‍ ഇല്ലായിരുന്നു, ഇപ്പോള്‍ വീണ്ടും വന്നതാണ് അപ്പോള്‍ ചേട്ടന്‍ ഒന്ന് വന്നു സഹകരിച്ചു തരണമെന്ന് അങ്ങനെ ഒരാള്‍ പറയുമ്പോള്‍ പറ്റില്ല എന്ന് പറയാന്‍ കഴിയില്ല. ഇങ്ങനെയുള്ള ബന്ധങ്ങള്‍ കാരണം ഞങ്ങള്‍ പഴയ ആളുകള്‍ക്ക് ഒരുപാട് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും. അത് കൊണ്ടാണ് ഒരുപാട് സിനിമകളില്‍ ഒന്നോ രണ്ടോ സീനുകള്‍ ചെയ്യേണ്ടി വരുന്നത്.'' - ജനാര്‍ദ്ദനന്‍ പറയുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക