Image

പ്രോസ്റ്റിറ്റ്യൂട്ടുകളെ അപമാനിക്കുന്നു: രാം ഗോപാല് വര്മ്മക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം

Published on 05 August, 2020
  പ്രോസ്റ്റിറ്റ്യൂട്ടുകളെ അപമാനിക്കുന്നു: രാം ഗോപാല് വര്മ്മക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം

ഹൈദരബാദ് ; റിപ്പബ്ലിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച സംവിധായകന് രാം ഗോപാല് വര്മ്മക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. അര്‍ണബിനെ പ്രോസ്റ്റിറ്റ്യൂട്ട്സ് എന്ന് വിളിച്ചതിലൂടെ വര്‍മ പ്രോസ്റ്റിറ്റ്യൂട്ടുകളെ അപമാനിക്കുന്നു എന്നതിനാലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം തന്റെ ട്വിറ്ററിലൂടെയാണ് പുതിയ സിനിമ രാം ഗോപാല് വര്മ്മ പ്രഖ്യാപിച്ചത്.

‘അര്ണബ്; ദ ന്യൂസ് പ്രോസിറ്റിയൂട്ട്’ എന്ന പേരിലാണ് രാം ഗോപാല് വര്മ്മ സിനിമ പ്രഖ്യാപിച്ചത്., ‘അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ സിനിമയുടെ പേര് ‘അര്ണബ്: ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’. അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈന് ന്യൂസ് പിമ്ബാണോ ന്യൂസ് പ്രൊസ്റ്റിറ്റിയൂട്ട് ആണാ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന് ഒടുവില് പ്രോസ്റ്റിറ്റിയൂട്ട് മതിയെന്ന് തീരുമാനിച്ചു എന്നാണ് രാം ഗോപാല് വര്മ്മ ട്വിറ്റ് ചെയ്തത്.



സാഹചര്യങ്ങള്‍കൊണ്ടാണ് പലരും പ്രോസ്റ്റിറ്റ്യൂട്ട്സ് ആകുന്നത്. ഇന്ത്യയില്‍ പട്ടിണിയാണ് കൂടുതലും ഇതിന് പലരേയും പ്രേരിപ്പിക്കുന്നത്. തന്റെ ചുറ്റുമുള്ള ആളുകള്‍ക്ക് വേണ്ടിയാണ് അവര്‍ ആ തൊഴില്‍ ചെയ്യുന്നത്. അര്‍ണബിനെപ്പോലെ ഒരാളുടെ ഒപ്പംചേര്‍ത്ത് പറയുന്നത് അവരെ അപമാനിക്കലാണ്. ട്വിറ്ററില്‍ പ്രതിഷേധക്കാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക