Image

യുദ്ധം കോവിഡിനെതിരെ : പൊലീസ് ആരുടേയും ശത്രുവല്ലെന്നും വിജയ് സാഖറെ

Published on 05 August, 2020
യുദ്ധം കോവിഡിനെതിരെ :  പൊലീസ് ആരുടേയും ശത്രുവല്ലെന്നും വിജയ് സാഖറെ

കൊച്ചി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാന ചുമതലകള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഐ.എം.എ നിലപാടിന് മറുപടിയുമായി ഐജി വിജയ് സാഖറെ. യുദ്ധം കോവിഡിന് എതിരായിട്ടാണെന്നും പൊലീസ് ആരുടേയും ശത്രുവല്ലെന്നും അദ്ദേഹം പറഞ്ഞു. 


കോവിഡ് വ്യാപനം രൂക്ഷമായ കാസര്‍കോട് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ പോലീസ് സേന ഫലപ്രദമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പൊലീസിനെ ഈ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കോവിഡിന് എതിരായ യുദ്ധമാണ്.


പരസ്പരം യുദ്ധം ചെയ്യേണ്ട സമയമല്ല. ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിച്ചായിരിക്കും പൊലീസ് പ്രവര്‍ത്തിക്കുന്നത്. കണ്ടെയിമെന്റ് സോണുകള്‍ തീരുമാനിക്കുന്നതിനുളള പ്രാഗത്ഭ്യം പൊലീസിന് ഉണ്ടെങ്കില്‍ക്കൂടി ഇക്കാര്യത്തിലുള്‍പ്പടെ ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.



കണ്ടെയിന്‍മെന്റ് സോണുകളിലുളള ആളുകളെ വീടുവിട്ട് പുറത്തിറങ്ങുന്നതില്‍ നിന്ന് തടയുന്നതിന് പൊലീസിന് സാധിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് കൃതമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ് എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക