Image

കൊവിഡ് ബാധിതര്‍ 1.85 കോടി കടന്നു; മരണം 7ലക്ഷവും; ഇന്ത്യയില്‍ രോഗികള്‍ 19 ലക്ഷവും; മരണം നാല്പതിനായിരത്തിലേക്ക്

Published on 04 August, 2020
കൊവിഡ് ബാധിതര്‍ 1.85 കോടി കടന്നു; മരണം 7ലക്ഷവും; ഇന്ത്യയില്‍ രോഗികള്‍ 19 ലക്ഷവും; മരണം നാല്പതിനായിരത്തിലേക്ക്


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,578,713 ആയി. 700,514 പേര്‍ ഇതിനകം മരണമടഞ്ഞു. 11,786,629 പേര്‍ രോഗമുക്തരായപ്പോള്‍, 6,091,570 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 141,498 പേര്‍ പുതുതായി രോഗികളായി. 3,431 പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ 4,886,409(+22,493) പേര്‍ രോഗികളായി. 159,542(614) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 2,759,436(+7,771) പേര്‍ രോഗികളായി. 95,078(+376) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 1,906,520(+51,189) പേര്‍ രോഗികളായി. 39,820(+849) പേര്‍ മരണമടഞ്ഞു. ഈ നില തുടര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബ്രസീലിനെ പിന്തള്ളി രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തും. 

റഷ്യയില്‍ 861,423( +5,159) പേര്‍ രോഗികളായപ്പോള്‍, 14,351 (+144) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 516,862 പേര്‍ രോഗികളായി. 8,539 പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ 443,813 (+4,767) പേര്‍ രോഗികളായി. 48,012 (+266) പേര്‍ മരണമടഞ്ഞു. പെറുവില്‍ 433,100 പേര്‍ രോഗികളായപ്പോള്‍ 19,811 പേര്‍ മരണമടഞ്ഞു. 

ചിലിയില്‍ 362,962 (+1,469) പേര്‍ രോഗികളും 9,745(+38) പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 349,894 (+5,760) പേര്‍ രോഗികളായി. 28,498(+26) പേര്‍ മരണമടഞ്ഞു. കൊളംബിയയില്‍ 327,850 പേരിലേക്ക് രോഗമെത്തിപ്പോള്‍ 11,017 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക