Image

ഇടിയേണ്ട ഇടര്‍ച്ചകള്‍ (ലേഖനം: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 04 August, 2020
ഇടിയേണ്ട ഇടര്‍ച്ചകള്‍ (ലേഖനം: ജോണ്‍ വേറ്റം)
സകലമനുഷ്യരും ആത്യന്തികമായി അവകാശപ്പെടുന്ന ഒരനുഭവം സമാധാനമാണ്. ജീവിതത്തെ സുഖദവും സുന്ദരവുമാക്കുന്ന നിത്യസ്വസ്ഥത. സന്മനസ്സുള്ളവര്‍ക്ക് കിട്ടുന്ന സൗഭാഗ്യം. കളങ്കവും കാപട്യവുമുള്ളവര്‍ക്ക് ലഭിക്കാത്ത കര്‍മ്മഫലം. അത് ആധുനിക ലോകത്തുനിന്നും മറയുന്നു. എന്നാലും, യാതനകള്‍ നിറഞ്ഞ അവസ്ഥയിലായിരിക്കുന്നവര്‍ക്ക് സമാധാനം ഒരു പ്രതീക്ഷയാണ്. 

മനസ്വസ്ഥത ഉള്ളവരായിരിക്കുവാന്‍ അനുവദിക്കാത്ത അനിശ്ചിതത്വം നിലവിലുണ്ട്. എവിടേയും ആകുലത! അതുകൊണ്ട്, വ്യക്തിജീവിതത്തില്‍ മാതാരമല്ല, മുഴുലോകത്തിനും മനഃസ്സമാധാനം ആവശ്യമായിരിക്കുന്നു. വിവിധ കാരണങ്ങളാല്‍ ഇടറുകയും ഭയപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. അവരിലധികവും ജീവിക്കണമെന്ന ആശയോടെ ദൈവത്തില്‍ ആശ്രയിക്കുന്നു. മതരാഷ്ട്രീയ സാമൂഹ്യതലങ്ങളില്‍ നിരന്തരം സംഭവിക്കുന്ന അക്രമവും അവിമതിയും കയ്‌പേറിയ അനുഭവങ്ങളുമാണ്. അസ്വസ്ഥതയിലേക്കുള്ള പ്രധാന വഴികള്‍. അസ്വതന്ത്രതയും ലോകവ്യാപക ദുരന്തവും സാമ്പത്തികത്തകര്‍ച്ചയും തൊഴിലില്ലായ്മയുമാമ് മറ്റ് കാരണങ്ങള്‍. ഇവയില്‍ നിന്നും രക്ഷനേടുവാന്‍ അടിയന്തിര സഹായം മാത്രം പോരാ. അത്യന്തം ആവേശകരമായ വികാസങ്ങളിലൂടെ പാഞ്ഞുപോകുന്ന ആധുനിക ശാസ്ത്രത്തിനും ശാന്തിപകരാന്‍ ഉപകരണമില്ല.

രക്ഷയും സൈ്വര്യവും നല്‍കാതെ, മതവും രാഷ്ട്രീയവും തമ്മില്‍ പൊരുതുന്നു. സ്വന്തം തെറ്റുകളെ തിരുത്തുന്ന സന്മനോഭാവവും ഇരുവിഭാഗങ്ങളിലുമില്ല. പിന്നയോ, മലിനസാഹചര്യങ്ങളും മാരകദോഷങ്ങളും സൃഷ്ടിക്കുന്നു. പ്രതിഫലനത്തിനുവേണ്ടി കൊടിയകുറ്റം ചെയ്യുന്ന നിയമനിഷേധികളും ഇന്നത്തെ ശാപദോഷമാണ്, സന്തുഷ്ടരാവാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യപ്പെടുന്നത്, പുരോഗതിയും സമഭാവനയും സാഹോദര്യവും സാംസ്‌ക്കാരികപരിവര്‍ത്തനവുമാണ്. ശുചിത്വമുള്ളനാടും നഗരവും ഇഷ്ടപ്പെടുന്നു. അതി പുരാതനമെങ്കിലും അരോചകവും മാരകവുമായ ദുരാചരങ്ങളെ ദൂരീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ അധികാരം വിലകൊുത്തു വാങ്ങുന്ന മനോഭാവം രാഷ്ട്രീയത്തിനും, മുനുഷ്യനിര്‍മ്മിത വചനങ്ങലെ ദിവ്യവെളിപാടുകളാക്കുന്ന സാമര്‍ത്ഥ്യം മതത്തിനുമുണ്ട്. എന്നാലും, സ്തുതിക്ക് യാഗ്യനായ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് ഉറപ്പിച്ചുപറയാന്‍ ഏത് മതത്തിന് സാധിക്കും? ശിഥിലമാകുന്ന മതങ്ങളില്‍ ആത്മീയയോഗ്യതയും ഒത്തൊരുമയും കുറഞ്ഞു. 

സ്വകാര്യതാല്‍പര്യങ്ങളുമായി വേറിട്ടു നില്‍ക്കുവാനാമ് മതവിഭാഗങ്ങള്‍ ഇഷ്ടപ്പെടുന്നത്. പൊതുജനങ്ങളില്‍ പരസ്പര സ്‌നേഹവും സഹകരണവും വളര്‍ത്താനോ ശ്രമിക്കുന്നുമില്ല. സമാന്തരസ്വഭാവമുള്ള സഭകള്‍ക്കും, നവീകരിക്കര്രെടുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും, സാഹചര്യമനുസരിച്ച് ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന സാമൂഹ്യ സംഘടനകള്‍ക്കും, നാവിലുള്ളത് അവസരവാദങ്ങളാണ്. യോജിപ്പിന്റെ താല്‍പര്യം ആരും പ്രകടിപ്പിക്കുന്നുമില്ല. ഔദ്യോഗിക മണ്ഡലങ്ങളിലുള്ള അഴിമതിയും രാഷ്ട്രീയ അസ്ഥിരതയും സാമൂഹ്യലഹളയുമാണ് അശാന്തിയുടെ അനന്തരകാരണങ്ങള്‍. അവ അവസാനിക്കുമോ?

വ്യാപകസമാധാനം സ്ഥാപിക്കുവാന്‍ സര്‍വ്വായുധശക്തിക്ക് സാധിക്കുമെന്നും, നേരെ മറിച്ച് നിരായുധീകരണം പര്യാപ്തമെന്നും രണ്ടഭിപ്രായങ്ങള്‍. ലോകവ്യാപനസമാധാനം അനിവാര്യമാണെന്ന അര്‍ത്ഥവത്തായ ചിന്തയുടേയും, ബോധപൂര്‍വ്വമായ നയതന്ത്രബന്ധനങ്ങളുടേയും പ്രത്യക്ഷ ഫലമാണ് പ്രവര്‍ത്തനത്തില്‍വന്ന ഐക്യരാഷ്ട്രസംഘടന. എന്നാലും, സര്‍വ്വ രാജ്യസഖ്യത്തിലൂടെ സമാധാനം പടരുമെന്ന ശുഭാപ്തി വിശ്വാസം ഇന്നോളം ഫലിച്ചിട്ടില്ല. എല്ലാ ര്ജ്യങ്ങളുടേയും സമ്പൂര്‍ണ സഹകരണവും തീഷ്ണതയോടുകൂടിയ സംഘടിത പ്രവര്‍ത്തനവും ലഭിക്കാത്തതാണ് മാര്‍ഗ്ഗതടസ്സം. ഇത് മാറ്റുന്നതിനുള്ള ഉത്തേജനം ഏത് ദിശയില്‍ നിന്നെത്തുമെന്ന് മുന്‍കൂട്ടി പറയാന്‍ ദര്‍ശനവുമില്ല. ഏറ്റവും നല്ല സൗഹൃദത്തിലേക്ക് നയിക്കുന്നത് സംസ്‌ക്കാരപരമായ സമീപനമാണെന്നും, പരസ്പര സഹകരണത്തിന്റെ വ്യാപനത്തിലൂടെ അത് ലഭിക്കുമെന്നും കരുതാം. എങ്കിലും, ഭൂമിയുടെ അതിരുകള്‍ക്കുള്ളില്‍ പണിതുയര്‍ത്തിയ അനാചാരങ്ങളും വിശ്വാസവിരുദ്ധതകളും പരസ്പര സഹകരണത്തെ തടയുന്നു.

ഭൗതികബലം പ്രാപിച്ച രാഷ്ട്രീയ കക്ഷികളും മതവിഭാഗങ്ങളും സാമൂഹ്.സംഘടനകളും തമ്മില്‍ ചേരാതെ, ഓരോരുത്തരും പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളും വിമര്‍ശനങ്ങളുംനിരപ്പിനുള്ള നീക്കത്തെ നിര്‍വ്വീര്യമാക്കുന്നുണ്ട്. ഭൂതകാലയുദ്ധങ്ങളെ ആശിര്‍വ്വദിച്ചത് മതങ്ങളായിരുന്നല്ലോ. പണ്ട് മുതലേ, അഴിമതി മേയുന്നത് രാഷ്ട്രീയത്തിലുമാണ്. കലഹത്തിന്റേയും വ്യവഹാകതക്തിന്റെയും പ്രഭവസ്ഥാനങ്ങള്‍ ഇവരണ്ടിലും ഉണ്ട്. വര്‍ഗ്ഗവര്‍ണ്ണവിവേചനം ചുമന്ന് മതം ധനികതയിലെത്തിയപ്പോള്‍, അവകാശസമരങ്ങളുമായി രാഷ്ട്രീയം തെരുവിലിറങ്ങി. രക്തച്ചൊരിച്ചിലും രക്തസാക്ഷികളുമുണ്ടായി. അവ സര്‍വ്വദേശീയ അസ്സാമാധാനത്തിന് മറ്റൊരു നിമിത്തമായി. മനുഷ്യരുടെ ഇടയില്‍ ഉണ്ടാകുന്ന അകല്‍ചയുടെയും വീഴ്ചയുടേയും പിന്നില്‍, വികാസം പ്രാപിക്കുന്നത് വിദ്വേഷവും വിഭാഗീയതയുമാണെന്ന് അത് തെളിയിച്ചു.

ലോകമഹായുദ്ധം വീണ്ടും ഉണ്ചാകണമെന്നും അതിന്റെ ആളിപ്പടരുന്ന അഗ്നിജ്വാലയില്‍ 'ഭൂലോകം' കത്തിനശിക്കുമെന്നും ഒരു ഭാഗം ജനങ്ങല്‍ പ്രവചിക്കുന്നു. മനുഷ്യന്റെ മ്ലേച്ചത ദിനന്തോറും വര്‍ദ്ധിക്കുന്നതിനാല്‍, നീതിമാനായ ദൈവം ഭൂമിയില്‍ നിന്നും മനുഷ്യരെ മായിച്ചുകളയുമെന്ന് മുന്നണി മതങ്ങളും പ്രസംഗിക്കുന്നു. അവ പാളിപ്പോകുന്നുവെങ്കിലും, സാമാന്യജനതയുടെ മനസ്സില്‍ ഭീതി നിറയ്ക്കുന്നു. വിജ്ഞാനം കൊണ്് പൂര്‍ണ്ണരാകാത്ത മനുഷ്യരുടെ വിശ്വാസ യോഗ്യമല്ലാത്ത കഥനങ്ങള്‍ യുക്തിഭംഗമത്രേ. മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാവി ജീവിതത്തെയും പ്രപഞ്ചത്തിന്‍രെ ഭാഗധേയത്തെയും സംബന്ധിച്ച വാത്സവസംഗതികള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ശാസ്ത്രീയ യന്ത്രങ്ങള്‍ ഒരു പക്ഷെ, ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മനുഷ്യനെ സ്‌നേഹിക്കുന്ന സൃഷ്ടാവാം ദൈവം ഈ മനോഹരഭൂമിയെ രക്ഷിക്കുമെന്ന് വിശ്വസിക്കാം. എല്ലാ മതഗ്രന്ഥങ്ങളും തീര്‍ച്ചയായിം മനുഷ്യനിര്‍മ്മിതമാണ്! അവയില്‍ ചിലത് ദൈവവചനങ്ങളെന്ന് വിശ്വസിക്കുന്നവരും, നിസ്വസ്തതിരുവെഴുത്തുകള്ഡ എന്നവകാശപ്പെടുന്നവരും ഉണ്ട്. എങ്ങനെ ആയാലും, നിലനില്‍പ്പിനും നിയന്ത്രണത്തിനും വികസിതപുരോഗതിക്കും വേണ്ടി, വിവര്‍ത്തനം ചെയ്തും കൂട്ടിച്ചേര്‍ത്തും വെട്ടിക്കുറച്ചും മതഗ്രന്ഥങ്ങളെ മതങ്ങള്‍ നവീകരിച്ചു എന്ന ധാരണ ഖണ്ഡിക്കാവുന്നതല്ല. കണ്ടിട്ടില്ലാത്തതും കാണാന്‍ കഴിയാത്തതുമായ മരണാനന്തര ജീവിതവും, ന്യായവിധിയും, പുനര്‍ജന്മസിദ്ധാന്തവും ആത്മീയതയുടെ മര്‍മ്മങ്ങളാക്കി! ആത്മാവും ജീവനും തമ്മിലുള്ള വ്യത്യാസവും, വിവിധ സ്വര്‍ഗ്ഗങ്ങളും, നിരവധി നരകങ്ങളും, നരക ദേവതയും, യമനും, മനുഷ്യന്റെ നന്മതിന്മകള്‍ കുറിച്ചുലച്ചിട്ടുള്ള പുസ്തകങ്ങശും (ന്യായവിധിക്ക് ഉപയോഗിക്കുന്നവ) വിശ്വാസകളുടെ മനസ്സുകളില്‍ കെട്ടിവച്ചു. അടുത്ത ജന്മത്തില്‍ ആരാകും എന്താകുമെന്ന ചിന്ത കെടാകനല്‍ പോലെ, മനുഷ്യരെ നീറ്റുന്നു! ആരാധകരും, കാര്‍മ്മികരും, പരമാധികാരികളുമെന്ന് വിശ്വസ്തജനം വിഭജിക്കപ്പെട്ടു. അവ നിരീശ്വരവാദികളെയും യുക്തിവാദികളെയും സൃഷ്ടിച്ചു. തുടരെ, സമാന്തരസഭകളുണ്ടാക്കി. തീവ്രവാദവും മതവിദ്വേഷവും സമാധാനത്തെ തളച്ചിട്ടു! ക്രമേണ, ആരാധന മതത്തിന്റെ മൂലധനമായി. മതാധിഷ്ഠിതരാഷ്ട്രങ്ങള്‍ സുരക്ഷക്ക് വെല്ലുവിളിയായി! അങ്ങനെ, വിശ്വാസങ്ങളും സമാധാനത്തിനും സ്‌നേഹത്തിനും സ്വാതന്ത്ര്യത്തിനും വിനയും വിഘ്‌നവുമായി! അതിപുരാതനവും നിലവിലുള്ളതുമായ മതഗ്രന്ഥങ്ങളും, ചരിത്രരേഖകലും, ഉദ്ഘാടനം ചെയ്‌തെടുത്ത പഴക്കമേറിയ ശില്പരൂപങ്ങളും പരിശോധിച്ചാല്‍ കണ്ടെത്താവുന്ന കാര്യങ്ങളാണിവ. സ്വതസിദ്ധജാതി ചിന്ത, പെട്ടന്നു മാര്‌റാനാവാത്തൊരു വികാരമാണെങ്കിലും, അതും സമാദാനത്തിനെതിരേ വര്‍ത്തിക്കുന്നു!

വേദനിപ്പിക്കുന്നവിഭാഗീയത അതിലുണ്ട്. ചുമക്കുന്നതെന്തെന്നറിയാത്ത പ്രവൃത്തിയും. അക്കാരണത്താല്‍, ആത്മീയതയെ പവിത്രീകരിക്കുന്ന അതിവേകനൂതനക്രമം മതങ്ങളില്‍ ഉണ്ടാകണം.

അന്യോന്യം ക്ഷമിക്കുകയും, സ്‌നേഹം പങ്കിടുകയും ചെയ്യുന്ന സമീപനമാണല്ലോ അഭികാമ്യം പ്രസ്തുത സല്‍ക്കര്‍മ്മത്തിനുവേണ്ടി സഹന്തയും ദുരഭിമാനവും ഉപേക്ഷിക്കേണ്ടിവരും. എന്നാല്‍, പതിവായി കുറ്റം ചെയ്യുന്നവരും ആധികാരികളെ സ്വാധീനിച്ചു തെറ്റ് ചെയ്യുന്നവരും മത രാഷ്ട്രീയ കക്ഷികളിലുണ്ട്. അതിനാല്‍, സമാധാനവും സംരക്ഷണവും ബഹുജനത്തിനു ലഭിക്കുന്നില്ല. അതില്‍ നിന്നുണ്ടാകുന്ന ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ അസ്സമാധാനത്തിലേക്ക് നയിക്കുന്നു. സകല പ്രവര്‍ത്തന രംഗങ്ങളിലും പക്ഷപാതത്വം പ്രത്യക്ഷമാണ്. ആരാധനകള്‍ക്കും, പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വിലവര്‍ദ്ധന. കപട നാട്യങ്ങളും, വ്യാജപ്രസ്താവനകളും, ഗൗരവമേറിയ ചതിയും, വഞ്ചനയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. സാക്ഷരത്വവും സാമൂഹ്യപുരോഗതിയും വര്‍ദ്ധിച്ചാലും, കലങ്ങിയ സംസ്‌ക്കാരത്തില്‍ സമാധാനം വിടരുകയില്ല.

അജ്ഞത പ്രകടമാക്കുന്ന, അപ്രിയ ചട്ടങ്ങളും ഉണ്ട്. ഇഷ്ടമുള്ള ഇണയും, ഗുണമുള്ള ഭാഷയും, സുഖവാസവും തിരഞ്ഞെടുക്കുന്ന തലമുറ അത് മാറ്റും. സാമാധാനത്തിന്റെ മോചനത്തിന് വേണ്ട പ്രവര്‍ത്തനം അമാന്തിച്ചുകൂടാ. കലഹിച്ചും ഭിന്നിച്ചും വ്യവഹരിച്ചും വേര്‍പെട്ടുപോകുന്ന വിരൂപപാരമ്പര്യം ഉപേക്ഷിക്കാം. അന്യോന്യം ആശ്വസിപ്പിക്കുന്ന, ഹൃദയംഗമമായ കരുണയോടുകൂടിയ പെരുമാറ്റം മലയാളി സമൂഹത്തില്‍ വര്‍ദ്ധിപ്പിക്കാം. ഒരിക്കലും വാടാത്ത ഒരുമയുടെ പരിമലം നുകരുവാന്‍ ഒത്തുചേരാം അതിനായിരിക്കട്ടെ നമ്മുടെ വിലയേറിയ പരിശ്രമം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക