Image

ഫാനില്‍ തൂങ്ങി നില്‍ക്കുന്ന സാറിനെ കണ്ടപ്പോള്‍ പേടിച്ചു വിറച്ചു പോയി: സുശാന്തിന്റെ പാചകക്കാരന്‍ നീരജ്‌ സിങ്ങ്‌

Published on 04 August, 2020
ഫാനില്‍ തൂങ്ങി നില്‍ക്കുന്ന സാറിനെ കണ്ടപ്പോള്‍  പേടിച്ചു വിറച്ചു പോയി:  സുശാന്തിന്റെ പാചകക്കാരന്‍ നീരജ്‌ സിങ്ങ്‌


നടന്‍ സുശാന്ത്‌ സിങ്ങ്‌ രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി സുശാന്തിന്റെ പാചകക്കാരന്‍ നീരജ്‌ സിങ്ങ്‌. ബീഹാര്‍ പോലീസിനോടാണ്‌ നിരജ്‌ സിങ്ങ്‌ വെളിപ്പെടുത്തല്‍ നടത്തിയത്‌. പിന്നീട്‌ മാധ്യമങ്ങളോടും ഇതു സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കുകയുണ്ടായി.

``സുശാന്ത്‌ സര്‍ ആത്മഹത്യ ചെയ്‌ത ദിവസം രാവിലെ ഏഴു മണിക്കെണീറ്റരുന്നു. അദ്ദേഹം തണുത്ത വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ തണുത്ത വെള്ളം നല്‍കരുതെന്നായിരുന്നു റിയ മാഡം പറഞ്ഞിരുന്നത്‌. മരുന്നു കഴിക്കുന്നതു കൊണ്ടാണ്‌ ഈ നിര്‍ദ്ദേശം നല്‍കിയിരുന്നത്‌. ഞാന്‍ തണുത്ത വെള്ളം നല്‍കി. എല്ലാവരും സുഖമായിരിക്കുന്നോ എന്ന്‌ അദ്ദേഹം ചോദിച്ചു. അതിനു ശേഷം റൂമിലേക്ക്‌ പോയി. പിന്നീട്‌ ജ്യൂസ്‌ ചോദിച്ചു. അതും നല്‍കി.''

``ഉച്ചഭക്ഷണത്തിന്റെ കാര്യം പറയാന്‍ ചെന്നപ്പോള്‍ റൂം അടച്ചിട്ടിരിക്കുകയായിരുന്നു. കുറച്ചു സമയം പുറത്തു കാത്തു നിന്നു. വാതില്‍ അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയായിരുന്നു. പിന്നെയും വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ കതകില്‍ അടിച്ചു ചോദിച്ചു. അപ്പോഴും മറുപടി ഉണ്ടായിരുന്നില്ല. സര്‍ ഉറങ്ങുകയായിരിക്കും എന്നു കരുതി ഞങ്ങള്‍ താഴേക്ക്‌ പോയി.'' നീരജ്‌ പറഞ്ഞു.

``ഞങ്ങള്‍ വീണ്ടും റൂമിനരികില്‍ വന്ന്‌ അദ്ദേഹത്തെ വിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വിളിക്കുന്നതു കേട്ട്‌ സാറിന്റെ സുഹൃത്തും ആര്‍ട്ട്‌ ഡിസൈനറുമായ സിദ്ധാര്‍ത്ഥ്‌ പിത്താനിയും അവിടെയെത്തി. റൂം തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിയെ വിളിച്ചു പറഞ്ഞു. അവര്‍ വരാമെന്നു പറഞ്ഞു. അങ്ങനെ റൂമിന്റെ പൂട്ട്‌ തുറക്കാന്‍ ആളെ പുറത്തു നിന്നും വിളിച്ചു. 

അങ്ങനെ പൂട്ടു തുറന്നു. ആദ്യം കയറിയത്‌ സിദ്ധാര്‍ത്ഥ്‌ ആണ്‌. അദ്ദേഹം കയറിയതു പോലെ തന്നെ അലറി വിളിച്ചു കൊണ്ട്‌ പുറത്തേക്ക്‌ വന്നു. പിന്നീട്‌ ഞാനും ദീപേഷും മുറിക്കുള്ളില്‍ കയറി. ഫാനില്‍ തൂങ്ങി നില്‍ക്കുന്ന സാറിനെയാണ്‌ കണ്ടത്‌. ഞാന്‍ പേടിച്ച്‌ വിറച്ചു പോയി. കുറച്ചു സമയം തല കറങ്ങുന്നതു പോലെ തോന്നി.

`` ഇതു പോലൊരു കാര്യം ഞങ്ങള്‍ ആരും ചിന്തിക്കുന്നതു പോലുമില്ല. അദ്ദേഹം എന്തെങ്കിലും ജോലിയിലായിരിക്കുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ ജീവനൊടുക്കുകയാണെന്ന്‌ അറിഞ്ഞിരുന്നില്ല. സംശയാസ്‌പദമായി റൂമില്‍ ഒന്നും തന്നെ കണ്ടിരുന്നില്ല. അപ്പോഴേക്കും അദ്ദേഹത്തിന്റെ സഹോദരി അവിടെ എത്തി. മൃതദേഹം താഴെയിറക്കാന്‍ ആവശ്യപ്പെട്ടു. ശരാരം താഴെയിറക്കി നെഞ്ചില്‍ നന്നായി തിരുമ്മാന്‍ തുടങ്ങി. കഴുത്തില്‍ നിന്നും തുണി മാറ്റിയപ്പോഴാണ്‌ കഴുത്തില്‍ വലിയൊരു പാട്‌ കണ്ടത്‌.

``റിയ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തെ കുറിച്ചും നീരജ്‌ സിങ്ങ്‌ സംസാരിച്ചു. `` അവര്‍ രണ്ടു പേരും സന്തുഷ്‌ടരായിരുന്നു. എന്നാല്‍ യൂറോപ്പ്‌ യാത്ര കഴിഞ്ഞ്‌ വന്നപ്പോള്‍ മുതല്‍ സര്‍ അത്രയ്‌ക്ക്‌ സുഖമായിരുന്നില്ല. ഒരിക്കല്‍ ലോക്ക്‌ ഡൗണ്‍ സമയത്ത്‌ ഞാന്‍ മാസ്‌ക്‌ വയ്‌ക്കാതെ കച്ചവടക്കാരനുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന്‌ റിയ മാഡം എന്നെ ഭീഷണിപ്പെടുത്തി. പക്ഷേ താന്‍ ഇനി മുതല്‍ അത്‌ പാലിക്കുമെന്ന്‌ സര്‍ പറഞ്ഞു.

``ഒരിക്കല്‍ ഞങ്ങള്‍ക്ക്‌ ശമ്പളം വെട്ടിക്കുറയ്‌ക്കുമെന്ന്‌ ഹൗസ്‌ മാനേജര്‍ പറഞ്ഞു. എന്നാല്‍ സര്‍ അതില്‍ ഇടപെട്ട്‌ പ്രശ്‌നം പരിഹരിച്ചു. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു. റിയ മാഡം വീട്ടില്‍ നിന്നും അല്‍പ്പം സമയം മാറി നിന്നാല്‍ പോലും സുശാന്ത്‌ സര്‍ ഭക്ഷണം കഴിക്കില്ലായിരുന്നു. റിയ മാഡത്തിന്റെ സഹോദരന്‍ റോയിക്കും സുഹൃത്തുക്കളുമെല്ലാം ഇടയ്‌ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. രസകരമായിരുന്നു വീട്‌.'' നീരജ്‌ പറഞ്ഞു.

ജൂണ്‍ 14നാണ്‌ നടന്‍ ശുസാന്തിനെ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പാചകക്കാരായ നീരജ്‌ സിങ്ങ്‌, കേശവ്‌ ബാന്‌ചര്‍ എന്നിവരുമായി സുശാന്ത്‌ ബാന്ദ്രെയിലെ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു. ദീപേഷ്‌ സാവന്ത്‌ വീട്ടു ജോലിയും മറ്റും പതിവു പോലെ ചെയ്‌തു. സിദ്ധാര്‍ത്ഥ്‌ പിത്താനി മറ്റൊരു മുറിയിലും താമസിച്ചു. 

2019 മെയ്‌ 11 മുതല്‍ നീരജ്‌ സുശാന്തിന്റെ പാചകക്കാരനായി ജോലി ചെയ്യുകയാണ്‌. കഴിഞ്ഞ ദീപാവലിക്കു ശേഷം സുശാന്ത്‌ തന്റെ വീടുപേക്ഷിച്ച്‌ റിയ ചക്രബര്‍ത്തിയുടെ വീട്ടിലേക്ക്‌ താമസം മാറിയിരുന്നു. പിന്നീടാണ്‌ അദ്ദേഹം ബാന്ദ്രയില്‍ വീടെടുക്കുന്നത്‌. റിയയുടെ വീട്ടിലേക്ക്‌ സുശാ#ാന്ത്‌ താമസം മാറുന്ന അവസരത്തില്‍ അദ്ദേഹം മരുന്നു കഴിക്കുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ എന്ത്‌ അസുഖത്തിനായിരുന്നു എന്ന്‌ തനിക്കറിയില്ലായിരുന്നുവെന്നും നീരജ്‌ പറഞ്ഞു. 


ജൂണ്‍ 8ന്‌ റിയ ചക്രബര്‍ത്തി വീട്ടില്‍ നിന്നു പോയെന്നും നീരജ്‌ പറയുന്നു. അന്നുച്ചയ്‌ക്ക്‌ 1.30 ഓടെ റിയ മാഡം വീട്ടില്‍ നിന്നും പുറപ്പെട്ടു. വസ്‌ത്രങ്ങള്‍ പായ്‌ക്ക്‌ ചെയ്യാന്‍ അവര്‍ എന്നോട്‌ ആവശ്യപ്പെട്ടിരുന്നു. സഹോദരി മീതുസിങ്ങ്‌ അന്നു വൈകുന്നേരം അഞ്ചു മണിയോടെ വീട്ടിലെത്തി മൂന്നു ദിവസത്തോളം താമസിച്ചു. ജൂണ്‍ 12, 13 ദിവസങ്ങളിലായിരുന്നു അത്‌. നീരജ്‌ വെളിപ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക