Image

ശങ്കര്‍ തന്റെ സിനിമകള്‍ കണ്ടിട്ടില്ലെന്നു സുരേഷ്‌ ഗോപി

Published on 03 August, 2020
ശങ്കര്‍ തന്റെ സിനിമകള്‍ കണ്ടിട്ടില്ലെന്നു സുരേഷ്‌ ഗോപി
ടെലിവിഷന്‍ പരിപാടിയായ കോടീശ്വരന്‍ കണ്ടിട്ടാണ്‌ സംവിധായകന്‍ ശങ്കര്‍ തന്റെ ബ്രഹ്മാണ്‌ഡ ചിത്രമായ `ഐ'യിലേക്ക്‌ ക്ഷണിച്ചതെന്ന്‌ സുരേഷ്‌ ഗോപി. `ഏകലവ്യനോ കമ്മീഷണറോ ഒന്നും ശങ്കര്‍ കണ്ടിരുന്നില്ല. ഞാന്‍ കോടീശ്വരന്‍ പരിപാടി കണ്ടിട്ടാണ്‌ അദ്ദേഹം എന്നെ ഐയിലേക്ക്‌ ക്ഷണിക്കുന്നതെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞു.
2015ലാണ്‌ വിക്രം നായകനായ ഐ തിയേറ്ററുകളിലെത്തിയത്‌. 

ചിത്രത്തില്‍ ഡോ.വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ്‌ സുരേഷ്‌ അവതരിപ്പിച്ചത്‌. സിനിമയിലെ സുരേഷ്‌ ഗോപിയുടെ `അതുക്കും മേലെ' എന്ന പഞ്ച്‌ ഡയലോഗ്‌ ഇന്നും ഏറെ വൈറലാണ്‌. `ഐ'ക്കു ശേഷം തമിഴരസന്‍ എന്ന തമിഴ്‌ ചിത്രത്തിലും സുരേഷ്‌ ഗോപി അവതരിപ്പിച്ചു.

 2019 ല്‍ മലയാളത്തിലേക്ക്‌ സുരേഷ്‌ ഗോപിയുടെ രണ്ടാം വരവ്‌ `വരനെ ആവശ്യമുണ്ട്‌' എന്ന ചിത്രത്തിലൂടെയായിരുന്നു. കസബയ്‌ക്ക്‌ ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന സുരേഷ്‌ ഗോപിചിത്രവും കോവിഡിനു ശേഷം തിയേറ്ററുകളിലെത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക