Image

``സ്‌നേഹം കൊണ്ടല്ലേ, ആ അക്രമം തിരിച്ചറിയണം.'' മെറിന്റെ മരണത്തില്‍ അമലാപോള്‍

Published on 02 August, 2020
``സ്‌നേഹം കൊണ്ടല്ലേ, ആ അക്രമം തിരിച്ചറിയണം.'' മെറിന്റെ മരണത്തില്‍ അമലാപോള്‍
പതിനേഴ്‌ തവണ കുത്തി പരിക്കേല്‍പ്പിച്ച ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ മെറിന്‍ കൊലപാതകത്തിലെ പ്രതിയെ അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച്‌ നടി അമലാ പോള്‍. `നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കില്‍ അത്‌ സ്‌നേഹമല്ല, എന്ന്‌ അമലാ പോള്‍ കുറിക്കുന്നു.

 `സ്‌നേഹം കൊണ്ടല്ലേ' എന്നു ചോദിക്കുമ്പോള്‍ അതിന്റെ പിന്നിലെ അപകടം തിരിച്ചറിയണമെന്നും അമല വ്യക്തമാക്കുന്നു. മരിച്ചു പോയ പെണ്‍കുട്ടിക്കെതിരേ വ്യക്തിഹത്യ നടത്തി ചിലര്‍ നടത്തിയ കമന്റുകള്‍ അമല പോള്‍ തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 

തന്റെ സുഹൃത്തുക്കളിലൊരാള്‍ എഴുതിയ കുറിപ്പ്‌ പങ്കു വച്ചായിരുന്നു അമലയുടെ പ്രതികരണം.
അമലാ പോളിന്റെ കുറിപ്പ്‌ വായിക്കാം.
``മലയാളി നഴ്‌സ്‌ ആയ മെറിന്‍ തന്റെ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്‌ കഴിഞ്ഞ ദിവസമാണ്‌. പതിനേഴ്‌ തവണയാണ്‌ അയാള്‍ ആ പെണ്‍ക്കുട്ടിയെ കുത്തിയത്‌. പിന്നീട്‌ അവളുടെ ശരീരത്തിലൂടെ രണ്ടു തവണ കാര്‍ ഓടിച്ചു കയറ്റി. ആ കൊലപാതകത്തെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ്‌എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്‌. സ്‌നേഹമുള്ള വയലന്‍സ്‌ എന്നാണ്‌ എല്ലാവരും ഇതിനെ നോക്കി കാണുന്നത്‌. ടോക്‌സിക്‌ ലവ്‌.

`` നിങ്ങളെ വേദനിപ്പിക്കുന്ന ഒരിടത്തേക്ക്‌ ഒരിക്കലും മടങ്ങി പോകരുത്‌. വിവാഹ ജീവിതമല്ലേ, അല്‍പസ്വല്‍പം അഡ്‌ജസ്റ്റ്‌ ചെയ്യണമെന്നും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ്‌ ജീവിതമെന്നുമൊക്കെ മറ്റുളളവര്‍ ഉപദേശിച്ചേക്കും. വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങള്‍ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവര്‍ നാണം കെടുത്താന്‍ ശ്രമിക്കും. അതില്‍ അപമാനിതയാകരുത്‌. 

സ്‌നേഹിക്കുന്നു എന്നു പറഞ്ഞ്‌ വീണ്ടും വീണ്ടും ഉപദ്രവിക്കുന്നെങ്കില്‍ അത്‌ സ്‌നേഹമല്ല. വാക്കുകളേക്കാള്‍, പ്രവൃത്തികളെ വിശ്വസിക്കുക. ആവര്‍ത്തിച്ചു നടത്തുന്ന അക്രമങ്ങള്‍ പറ്റിപ്പോയ അബദ്ധങ്ങളല്ല. അത്തരം സാഹചര്യങ്ങളില്‍ കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല, സ്‌നേഹം എന്നും പഠിപ്പിക്കുക. '' അമല തന്റെ പോസ്‌ററില്‍ കുറിക്കുന്നു.


Join WhatsApp News
Fightback 2020-08-02 23:37:21
അമേരിക്കയിൽ സ്ത്രീകളുടെ കഴിവുകളെ അംഗീകരിക്കാത്ത അനേകം പേരുണ്ട് . അവർക്ക് ആകെയുള്ളത് പത്താംക്ലാസ്സും ഡ്രില്ലും. എന്നാൽ പത്താം ക്ലാസും ഡ്രില്ലും ആയിട്ട് വന്നിട്ട് ഉന്നത വിദ്യാഭ്യാസം നേടി അമേരിക്കൻ സ്വപ്നത്തെ സാക്ഷാത്കരിച്ചവരുമുണ്ടു . കുറേപേർ സാമൂഹ്യസേവനവും ആത്യാത്മിക ജീവിതവുമായി നാട്ടുകാർക്കും വീട്ടുകാർക്കും പ്രയോചനം ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുണ്ട് . ഭാര്യ ഉണ്ടാക്കി കൊണ്ടുവരുന്ന പണം നശിപ്പിച്ചു പൊങ്ങച്ചം കാണിച്ചു നടക്കുന്നവർ. പിന്നെ ചിലര് ചെറുക്കനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ. അവന്റ മനോരോഗം മാറിക്കിട്ടും എന്ന് പറഞ് നാട്ടിൽ പോയി ഏതെങ്കിലും നഴ്സിനെ കൊണ്ട് കല്യാണം കഴിപ്പിക്കും . അതോടെ അവരുടെ ജീവിതം കുട്ടിച്ചോർ . കള്ളുകുടിച്ചു വന്ന് സ്ത്രീയെ ചീത്ത വിളിക്കുക ഉപദ്രവിക്കുക തുടങ്ങിയ പല പരിപാടികളാണ് . ഏതെങ്കിലും ഒരു കൗൺസിലറെ കാണാൻ പറഞ്ഞാൽ, അവനു യാതൊരു രോഗവും ഇല്ല . രോഗം മുഴുവൻ പെണ്ണിനാണ് . ഇതിൽ ഒരു നല്ല ശതമാനം ട്രംപ് സപ്പോർട്ടേഴ്‌സാണ്. മകളുടെ ജീവിതം മെച്ചപ്പെടും എന്ന് വച്ച്, അമേരിക്കയിലുള്ള ഇത്തരം കുറെ അവന്മാരുടെ കൂടെ പറഞ്ഞയക്കും . അനേകായിരം മയിലുകൾക്കപ്പുറത്ത്, ഇതുപോലെ പീഡിപ്പിക്കുകയാണെന്ന് അവർ അറിയുന്നില്ലല്ലോ . ഏതെങ്കിലും ഒരു ദിവസം അറിയും മകൾ കൊല്ലപ്പെട്ടു എന്ന് . ഒരു കൊച്ചുകുഞ്ഞിനെ അനാഥയാക്കി അപ്പൻ ജയിലിൽ 'അമ്മ ആറടി മണ്ണിൽ . ഞാൻ ഇതെഴുതുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെന്നറിയാം . എന്നാൽ ഇത്തരം കാര്യങ്ങൾ പൊതു ചർച്ചക്ക് വിധേയപ്പെടുത്തണം . സ്ത്രീകളുടെ നിശബ്ദതയെ കഴിവുകേടായി കാണുന്നവരാണ് മിക്ക മലായാളികളും . അതുകൊണ്ട് അമലപോൾ പറഞ്ഞതിനോട് തികച്ചും യോചിക്കുന്നു . നീണ്ട കഥകളും , കവിതയും എഴുതിയത് കൊണ്ട് കാര്യമില്ല. ആവശ്യത്തിലധികം വിദ്യാഭ്യാസ യോഗ്യതയുള്ള നഴ്‌സ്മാരുണ്ട് അവർ ഒത്തു ചേർന്ന് ഇതുപോലെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് കൗൺസിലിംഗിനും റീച്ച്ഔട്ട് ചെയ്യാനുമുള്ള ഒരു സംവിധാനം ഏർപ്പെടുത്തേണ്ടതാണ് . സുബോധമുള്ള പുരുഷന്മാരും ഇവരെ സഹായിക്കാൻ മുന്നോട്ട് വരേണ്ടതാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക