കർമ്മവീഥികളിൽ കാപട്യമില്ലാതെ, കരുത്തുറ്റ നേതൃപാടവുമായി , അടിപതറാത്ത പോരാട്ടവീര്യവുമായി അശോക് പിള്ള ഫോമാ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അശോക് 12 വർഷമായി മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ളോറിഡയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. 2 വർഷകാലം ട്രഷറർ ചുമതലയും വഹിച്ചു.
നിലവിൽ ഫോമയുടെ സൺഷൈൻ റീജിയൻ പി.ആർ.ഒ യുമായി പ്രവർത്തിക്കുന്നു.
അമേരിക്കയിൽ ഉടനീളം സൗഹൃദവലയം കാത്തുസൂക്ഷിക്കുന്ന അശോക് പിള്ള ആർട്സ് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ (അല ) ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പറും , ജോയിൻ്റ് ട്രഷററും ആണ് .
ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം മികച്ച സംഘടകനാണ് .
ഫോമയെന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ ഒരവസരം ലഭിക്കാൻ ഫോമാ അംഗസംഘടനകളുടെയും, ജനറൽ കൗൺസിൽ അംഗങ്ങളുടെയും പരിപൂർണമായ പിന്തുണ നൽകണമെന്ന് അശോക് പിള്ള അഭ്യർത്ഥിച്ചു.