ഷെയ്ന് നി ഗത്തിനെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബിലെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഗാനം പുറത്ത് വിട്ടത്. 'ഒരു പക്ഷി അതിന്റെ ആയുഷ്കാലം മുഴുവന്‍ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമസീമയിലെ സിദ്റാ വൃക്ഷം. അതിനടുത്താണ് സ്വര്‍ഗം. ഞാന്‍ നിന്നെ അവിടെ കാത്തുനില്ക്കും' ഷെയിന്‍ നിഗത്തിന്റെ ഈ വാക്കുകളോടെയാണ് ഗാനം ആരംഭിക്കുന്നത്.
സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തില്‍ പന്ത്രണ്ട് ഗാനങ്ങളുണ്ട്. വിനീത് ശ്രീനിവാസന് പുറമേ ശ്രേയ രാഘവ്, ഷഹബാസ് അമന്, ജോബ് കുര്യന്, എലിസബത്ത്, ഹുവൈസ്, സിയാ ഉല് ഹഖ്, നെയിം ഇഫ്താര്‍, അധീഫ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിക്കുന്നത്.
സിനിമ പ്രാന്തന് പ്രൊഡക്ഷന്സിനൊപ്പം അമരാവതി ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന് സാജിദ് യഹിയയും, അമരാവതി രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശ് അലക്സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ സാദിഖ്, ക്രിസ് & മാക്സ് എന്നിരാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജേക്കബ് ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ.
കലാസംവിധാനം വിനീഷ് ബംഗ്ലാന്‍. വസ്ത്രാലങ്കരം ജിഷാദ് ഷംസുദ്ധീന്. മേക്ക് അപ്പ് സാമി. ക്രീയേറ്റീവ് സപ്പോര്‍ട്ട് സുനീഷ് വരനാട്, സാന്റോ ജോര്‍ജ്, ആനന്ദ് പി.എസ്, ജയന് നടുവത്താഴത്, ജിതന്‍ സൗഭാഗ്യം എന്നിവര്‍. ചീഫ് അസ്സോസിയേറ്റീവ് ഡയറക്ടര്‍ വിജിത്. അസിസ്റ്റന്റ് ഡയറക്ടര്‍സ് ആസിഫ് കുറ്റിപ്പുറം, ദീപക് എസ് തച്ചേടത്. പ്രൊഡക്ഷന്‍ ഡിസൈന്‍ വിശ്വനാഥ് മഹാദേവ്, അമീര്‍ റഹീം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സിനിമപ്രാന്തന്. അസ്സോസിയേറ്റീവ് എഡിറ്റര്‍ അമല്‍ മനോജ്. പ്രോമോ സ്റ്റില്‍സ് മിലന് ബേബി. സ്റ്റില്‍സ് രോഹിത് കെ സുരേഷ്. VFX ACCEX മീഡിയ. പോസ്റ്റര്‍ ഡിസൈന്‍ CP ഡിസൈന്‍സ് & സനൂപ് EC. സൗണ്ട് ഡിസൈന്‍ ശങ്കരന് എ.എസ്, കെ.സി സിദ്ധാര്ത്ഥന്. സൗണ്ട് മിക്സ് വിഷ്ണു സുജാതന്‍.