Image

ഫൊക്കാന ഇലക്ഷന്‍: വെസ്‌റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നോട്ടീസ് നല്‍കിയില്ല

Published on 30 July, 2020
ഫൊക്കാന ഇലക്ഷന്‍: വെസ്‌റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നോട്ടീസ് നല്‍കിയില്ല
ന്യു യോര്‍ക്ക്: തലയില്‍ മുണ്ടിട്ടു കള്ളുഷോപ്പില്‍ കയറുന്നതു പോലെ രഹസ്യമായി നടത്തേണ്ടതല്ല ഫൊക്കാന ഇലക്ഷനും ഫലപ്രഖ്യാപനവുമെന്ന് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഗണേഷ് നായരും സെക്രട്ടറി ടെറന്‍സണ്‍ തോമസും പറഞ്ഞു. ധാര്‍മ്മികവും നിയമവിരുദ്ധവുമായ നടപടി അംഗീകരിക്കില്ല.

ഫൊക്കാനയിലെ ഏറ്റവും വലിയ അസോസിയേഷനായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് രജിസ്ട്രേഷന്‍ പുതുക്കാന്‍ നോട്ടീസ് ലഭിച്ചില്ല. സംഘടനയില്‍ നിന്ന് പ്രതിനിധികള്‍ വോട്ടു ചെയ്യാനും പോയില്ല. ജനറല്‍ സെക്രട്ടറിയാണ് രജിസ്ട്രേഷന്‍ പുതുക്കാന്‍ നോട്ടീസ് നല്‍കേണ്ടത്.

കോവിഡിന്റെ മറവില്‍ ഒളിച്ചും പാത്തും ഇലക്ഷന്‍ നടത്തിയത് അംഗീകരിക്കില്ല. 36 സംഘടനകള്‍ വോട്ടു ചെയ്തു എന്ന് പറയുന്നു. പകുതിയിലേറെ കടലാസു സംഘടനകളാണ്. ഫ്ലോറിഡയില്‍ നിന്നു മാത്രം
ഫോമയില്‍ അംഗങ്ങളായ നാല് സംഘടനകള്‍ക്ക് അംഗത്വം കൊടുത്തു.

മാധവന്‍ നായര്‍-ടോമി കോക്കാട്ട് ടീം നേതൃത്വം നല്‍കുന്ന യഥാര്‍ത്ഥ ഫൊക്കാന യാഥസമയം കണ്‍വന്‍ഷന്‍ നടത്തുകയും ഇലക്ഷന്‍ നടത്തുകയും ചെയ്യും. ഇലക്ഷനില്‍ ആര് ജയിക്കുന്നതിനും വിരോധമില്ല

പണമുള്ളവരെ തെരഞ്ഞു പിടിച്ച് സ്ഥാനങ്ങള്‍ നല്‍കുന്ന നടപടി ജനം പുച്ഛിച്ച് തളളും.

ഭരണഘടനക്ക് അനുസരിച്ചാണ് സംഘടന പ്രവര്‍ത്തിക്കേണ്ടത്. എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ട്രസ്റ്റി ബോര്‍ഡ് പ്രവര്‍ത്തിച്ചത്. നാഷണല്‍ കമ്മിറ്റിക്കാണ് ശരിക്കുള്ള അധികാരം. ട്രസ്റ്റി ബോര്‍ഡിനല്ല-അവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക