Image

നീലകടലും എന്റെ വെള്ളകപ്പലും (കഥ: ശങ്കര്‍ ഒറ്റപ്പാലം)

Published on 29 July, 2020
നീലകടലും എന്റെ വെള്ളകപ്പലും (കഥ: ശങ്കര്‍ ഒറ്റപ്പാലം)
കേരള ചരിത്രത്തോളും പഴക്കമുണ്ട ാകാം, മലയാളിയുടെ പ്രവാസകഥകള്‍ക്കും, ആദ്യമായ് എവറസ്റ്റ് കൊടുമുടി കീഴടക്കി സാഹസികരായ Hilary bpw Tenzing ഉം ഹര്‍ഷാരവം മുഴക്കി നിന്നപ്പോള്‍ തൊട്ടടുത്തു നിന്നും ഒരു ശബ്ദം കേട്ടവര്‍ സ്തബ്ദരായത്രെ! “കടുപ്പത്തില്‍ ഒരു ചായ എടുക്കട്ടെ” എന്ന ഒരു മലയാളിയുടെ ചോദ്യമായിരുന്നു അത് എന്നാണ് തമാശകഥ. കഥ ഏതായാലൂം മലയാളി ഏതു കാലാവസ്ഥയിലും, എങ്ങിനെയും ഏതു രാജ്യത്തും എത്തിപ്പെടും എന്നതൊരു സത്യം മാത്രം.

അതു ദേശത്തിന്നകത്താണെങ്കില്‍ ആദ്യകാലങ്ങളില്‍ ചേക്കേറിയിരുന്നത് മദിരാശി, ബോംബെ, കല്‍ക്കത്ത എന്നീ പ്രമുഖ നഗരങ്ങളിലേക്കായിരുന്നു.

പിന്നെ വിദേശങ്ങളെ ഉന്നം വെച്ച മറ്റൊരു കൂട്ടര്‍ സിലോണ്‍, മലേഷ്യ, സിംഗപ്പൂര്‍, പേര്‍ഷ്യ എന്നിവിടങ്ങളിലൊക്കെ എത്തിപ്പെട്ടു.

പിന്നെ “ കൊടുത്തു വൈയ്ത്ത പണക്കാര പുള്ളൈകള്‍” ഉപരിപഠനത്തിനും, മറ്റുമൊക്കെയായി ഇംഗ്ലണ്ടിലും, അമേരിക്കയിലുമൊക്കെ എത്തിപ്പെട്ടു എന്നൊക്കെയുളള ഒരു തിരിച്ചറിവു കിട്ടിയ കാലമായിരുന്നു എന്റെ ബാല്യം.

ആയിടക്കാണ് എന്റെ നാട്ടില്‍ പണ്ടെ ങ്ങോ നാടുവിട്ടു പോയ ഒരു “അയ്യപ്പ വല്യപ്പന്‍” പൊടുന്നനെ ഒരു നാള്‍ കുറെ ട്രങ്കുപെട്ടികളും സ്വര്‍ണ്ണപ്പല്ലു വെച്ച ചിരിയുമായി നാടു പൂകുന്നത്. ആ വീട്ടിലെ അന്നത്തെ തലമുറയിലെ ചന്ദ്രന്‍ എന്റെ സഹപാഠിയുമായിരുന്നു. അതുവഴി പെനാംഗില്‍ നിന്നും കടല്‍ കടന്നുവന്ന കുറെ മധുരപലഹാരങ്ങളും കിട്ടി.

വല്യപ്പനില്‍ നിന്നും അത്ഭുതം കൂറുന്ന കടലിന്റെയും കപ്പല്‍ യാത്രയുടെയും കഥകള്‍ കേട്ടു. അപ്പോള്‍ എനിക്കും “ഖല്‍ബിനുള്ളില്‍ ഒരു മോഹമുദിച്ചു” ഒരു വെള്ളകപ്പലില്‍ നീല കടലിലൂടെ അങ്ങു ദൂരെ സ്വപ്നഭൂമിയിലേക്ക് ഒരു യാത്ര പോകണം. സ്വര്‍ണ്ണപ്പല്ലുകള്‍ കാട്ടി ചിരിച്ച്, കൂറ്റന്‍ ട്രങ്ക് പെട്ടികളുമായി ഒരുനാള്‍ മാമല നാട്ടില്‍ തിരിച്ചെത്തണം. നാട്ടുകാര്‍ക്കെല്ലാം മധുരപലഹാരങ്ങള്‍ കൊടുക്കണം. ചിന്തകളുടെ തീഷ്ണത അങ്ങിനെ ഉയര്‍ന്നും, താഴ്ന്നും, നിലനിന്നു പോന്നു.

അങ്ങിനെ പത്താം തരം കഴിഞ്ഞതും ഞാനും 1972ല്‍ എന്റെ പ്രവാസ യാത്രക്കു തുടക്കമിട്ടു.

കോയമ്പത്തൂര്‍, തൃശ്ശ്‌നാപ്പള്ളി, മദിരാശി പ്രയാണങ്ങളിലൂടെ 1975ല്‍ ബോംബെ നഗരം പൂകി. അപ്പോഴും സ്വപ്നങ്ങളുടെ നീലകടലില്‍ എന്റെ വെള്ളകപ്പല്‍ ആടി ഉലഞ്ഞുകൊണ്ടിരുന്നു.

ബോംബെ ജീവിതം, മുന്നോട്ടുളള പ്രയാണം തുടര്‍ന്നു. ഭാഷകള്‍, തൊഴിലുകള്‍, വിദ്യാഭ്യാസം എല്ലാം ആവുന്നത്ര ആവാഹിച്ചെടുത്തു. അത്യന്തം വായനകള്‍ക്കും സമയം കണ്ടെ ത്തിപോന്നു. അപ്പോഴും ചിന്തകളില്‍ “നീലകടലും വെള്ളകപ്പലും” മാറി മറിഞ്ഞങ്ങിനെ നിലകൊണ്ടു. ഈ ബാധ എന്നെ വിട്ടുപോവില്ല എന്നും ഞാന്‍ ഉറപ്പാക്കി.

ഏതായാലും പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. ഒഴിവു സമയങ്ങളില്‍ ബോംബെ മെറിന്‍ ഡ്രൈവിലെത്തി. നീലകടലിന്റെ വിദൂരതകളിലേക്ക് കണ്ണും നട്ടങ്ങിനെ അവ്യക്തമായ എന്റെ വെളളകപ്പലിനെ സ്വപ്നം കണ്ട ിരുന്ന ഒരു കാലഘട്ടം ഉണ്ട ായിരുന്നു.

“കഠിനശ്രമങ്ങള്‍ ശീലിക്കുക. അത് സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയേക്കാം” എന്നൊരു ആത്മവിശ്വാസവും ഞാന്‍ അക്കാലത്തു വച്ചുപുലര്‍ത്തിയിരുന്നു.

അങ്ങിനെ ഒരുനാള്‍ ആ സുദിനം സംജാതമായി. ഭീമാകാരനായ എന്റെ വെള്ളകപ്പല്‍ ബോബെ തുറമുഖത്തു നങ്കൂരമിട്ടു കിടന്നു. 1977 മാര്‍ച്ച് 23ന് ഏതാണ്ട് മൂവായിരത്തോളം സഹയാത്രികരുമായി എന്റെ വെള്ളകപ്പല്‍ നീലകടലിലൂടെ പാല്‍ തിരമാലകളെ തഴുകി ഒഴുകി നീങ്ങി. അറേബ്യന്‍ സമുദ്രത്തിലൂടെ നാലു ദിവസം നീണ്ട  യാത്ര.

നാലാം ദിവസം വലതുകാല്‍ വെച്ച് Dubai sea port ല്‍ ഇറങ്ങി. അങ്ങിനെ പ്രവാസ ജീവിത പ്രയാണത്തിന്റെ തുടക്കമിട്ടു. തുടര്‍ന്നു മൂന്നു പതിറ്റാണ്ട ിലധികം നീണ്ട  ജീവിതയാത്രയില്‍ പിന്നെ ചെങ്കടലും, ആദന്‍ കടലിടുക്കുകളും കണ്ട ു. പല ഭാഷകള്‍, വേഷങ്ങള്‍, ഭക്ഷണങ്ങള്‍, ലഹരികള്‍ എല്ലാം തൊട്ടറിഞ്ഞു. ഇതില്‍ വേറിട്ടൊരനുഭവം യമനില്‍ നിന്നും കണ്ട റിഞ്ഞത്. അവിടുത്തുകാര്‍ ലഹരിക്കായി ഉപയോഗിക്കുന്ന വില കൂടിയ “ഗാത്ത്” എന്ന ഒരു പച്ചിലയെ പറ്റിയാണ്. “ഗാത്ത്” വായിലിട്ടു ചവച്ചു ലഹരി നുകര്‍ന്ന് ജനങ്ങള്‍ മണിക്കൂറുകളോളം അങ്ങിനെ ഒറ്റക്കും കൂട്ടമായും അവിടവിടങ്ങളിലായി ഇരിക്കുന്നതു യമനിലെ സ്ഥിരം കാഴ്ചയാണ്.

വിദേശവാസം മൂന്നു പതിറ്റാണ്ട ിലധികം പിന്നിട്ടപ്പോള്‍ ഒരു മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഇനി ഒന്നും വെട്ടിപിടിക്കുവാന്‍ ഒരുമ്പെടേണ്ട തില്ലെന്നും ബോദ്ധ്യമായപ്പോള്‍ വീണ്ടും ഉല്‍ക്കടമായൊരു മോഹം “ഖല്‍ബിലുദിച്ചു” മാതൃഭൂമി പൂകുക! എനിക്കെന്റെ നാടിന്റെ ഗന്ധം ശ്വസിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ വീണ്ടും, ഒരു നാള്‍ തിരിച്ച് “Mumbai Chathrapathi Shivaji” Airport ല്‍ പറന്നിറങ്ങി. ഞാന്‍ എന്റെ വള്ളുവനാട്ടിലെത്തി. ജുബ്ബയും, കുത്താംപുള്ളി കൈത്തറി മുണ്ടുമുടുത്ത് ഒറ്റപ്പാലത്ത്, ഞാന്‍ ഒറ്റപ്പാലത്തുകാരനായി നടന്നു. എന്റെ നാടിനെയും പ്രകൃതിയെയും ഇടയ്ക്കു വരുന്ന കൊച്ചുകവിതകളെയും കൂടെ ചേര്‍ത്തുനിര്‍ത്തി. നാട്ടുകാരനായിരുന്ന മണ്‍മറഞ്ഞുപോയ മഹാകവി കുഞ്ചന്റെ തറവാട്ടു മുറ്റത്തു പോയിരുന്നു തുളളലും, മിഴാവു വാദ്യങ്ങളും കണ്ടു. കാളവേല, കുതിരവേലകളും, പൂതനും, തിറയും, നായാടിപാട്ടുകളും, വെള്ളാട്ടുകളികളും കണ്ടു മനം നിറഞ്ഞു.

കൊഴിഞ്ഞുപോയ ബാല്യകാല സൗഹൃദങ്ങളെല്ലാം ഒന്നൊന്നായി തേടിപ്പിടിച്ചു.

ആയിടയ്ക്കാണ് ഇടനാഴിയില്‍ ഒരു വെള്ളി വെളിച്ചം വന്നുവീണത്! പണ്ട് സുന്ദരിയും സുമുഖിയുമായിരുന്ന “ദേവി അന്തര്‍ജ്ജനം” വെളുത്ത പാല്‍ കവിളിണകളിലേക്ക് നനുത്ത രോമരാജികള്‍ ഊര്‍ന്നിറങ്ങിയ ഒരു മുഖമായിരുന്നു അന്ന് ആ സഹപാഠിയുടേത്. ഇഷ്ടമായിരുന്നു. വശ്യമായിരുന്നു ആ മുഖം. പഴയ ഓര്‍മ്മകള്‍…എത്രയോ സംവത്സരങ്ങള്‍ക്കു ശേഷം, സംജാതമായൊരു കണ്ട ുമുട്ടല്‍! “വേളി കഴിച്ചില്ല” അതങ്ങിനെ വിട്ടുപോയി എന്നും ചിരിച്ചുകൊണ്ടു പറഞ്ഞു.

വെളുത്ത കവിളിണകളില്‍ വന്നിറങ്ങുന്ന നനുത്ത രോമരാജികള്‍ കാണുന്നില്ലല്ലോ? എവിടെപ്പോയ് എന്നു ഞാന്‍ പെട്ടെന്ന് ആരായുകയും ചെയ്തു.

“ഇത്രയൊക്കെ ഓര്‍മ്മശക്തിയോ..?”

എന്ന ആശ്ചര്യത്തോടെയുളള ഒരു മറുചോദ്യമാണ് പിന്നെ ഞാന്‍ കേട്ടത്. തുടര്‍ന്നൊരു പുഞ്ചിരിയില്‍ അതെല്ലാം അലിഞ്ഞുപോകുകയും ചെയ്തു.

ഞാന്‍ തുടര്‍ന്നു…

പാല്‍കവിളിണയും ചുണ്ടില്‍ പാല്‍പുഞ്ചിരിയുമായ് …ആ പഴയ ഇടവഴികളിലൂടെ ഒഴുകിനടന്നിരുന്ന പണ്ട ത്തെ ആ കൊച്ചു പൂമ്പാറ്റയല്ലാ …ദേവി…ഇന്ന്!

ഹോ. ഇപ്പോള്‍ ആരായിരിക്കുന്നു ഈ ഞാന്‍….?
ഇപ്പോള്‍ വെളുത്തു സുന്ദരിയായ ഒരു യക്ഷിയായിരിക്കുന്നു!
പ്രായത്തിനൊപ്പം ഇത്തിരി വട്ടൂംണ്ട ് ന്നാ തോന്നണത്…
അതെ ശരിയാകാം …ജീവിതത്തില്‍ ചില സമയങ്ങളില്‍ ഇത്തിരി വട്ട് ഒരു ലഹരിയാണ്. നിര്‍ദ്ദോഷമായ ലഹരി…

എങ്കില്‍ കഥകള്‍ എന്തും പറഞ്ഞോളൂ. അതു കേട്ടൊക്കെ ഞാന്‍ ആസ്വദിച്ചോളാം എന്ന മട്ടില്‍ ദേവി അങ്ങിനെ മുമ്പില്‍ നില്‍ക്കുകയാണ്.

ഞാന്‍ ആയിടെ സ്വപ്നം കണ്ട  ഒരു യക്ഷിക്കഥ പറഞ്ഞുകൊടുത്തു…
പാല്‍നിലാവു പരന്നൊഴുകുന്നൊരു രാത്രിയാമം …കുളിര്‍കാറ്റു വീശുന്നു. പാലൊളി ചന്ദ്രികയില്‍ നിളയിലെ മണല്‍തരികള്‍ മിന്നിതിളങ്ങുന്നു. ഒറ്റപ്പാലത്ത് നിളാതീരത്തെ “ഒറ്റപ്പാല” മരത്തിന്റെ അരികത്തായെത്തീ ഞാന്‍..നിളയില്‍ നിന്നും ഒഴുകിവരുന്ന ഇളം കാറ്റിനൊപ്പം പാലപ്പൂവിന്‍ മാസ്മരഗന്ധവും….

പാലമരത്തിന്റെ അങ്ങേപ്പുറത്തുന്നൊരു കിളിനാദം മൃദുവായൊഴുകി എത്തി..
എക്‌സ്ക്യൂസ് മീ..തളിര്‍വെറ്റിലയുണ്ടോ…ഇത്തിരി…
ചുണ്ണാമ്പെടുക്കാന്‍….എന്നായി!

(തൂവെള്ള വസ്ത്രം ധരിച്ച് സുന്ദരിയായ ഒരു യക്ഷി….നീണ്ട  കാര്‍കൂന്തല്‍ ഇളംകാറ്റില്‍ പാറിയുലയുന്നു.)
തെല്ലൊരു മടുപ്പോടെ ഞാന്‍ പറഞ്ഞു..യക്ഷീ കുട്ടീ…ഇനിയും…

ഈ മുറുക്കലൊക്കെ നിര്‍ത്തൂ..കാന്‍സറൊക്കെ വന്നുപെടും!

ഞാന്‍ കയ്യിലുണ്ട ായിരുന്ന കാഡ്ബറീസ് ചോക്ലേറ്റ് എടുത്തുകൊടുത്തു. (അവള്‍ക്ക് കൂര്‍ത്ത പല്ലുകള്‍ ഇല്ലായിരുന്നു. ഒരു പാവം വെജിറ്റേറിയന്‍ യക്ഷി!)

പൊടുന്നനെ എങ്ങു നിന്നോ ഒരു വെളളിടി വെട്ടി.
പാലൊളി ചന്ദ്രിക കണ്ണടച്ചു. അന്ധകാരത്തിലാണ്ട ു ൂമി.
ആകാശത്തു പൂത്തുലഞ്ഞു നില്‍ക്കുന്ന നക്ഷത്രജാലങ്ങള്‍
ഇളംകാറ്റില്‍ ആലോലമാടുന്നു. കണ്ടു.

എന്റെ യക്ഷിയും ഒരു മിന്നാമിനുങ്ങു നക്ഷത്രമായ്. ആ നക്ഷത്രക്കൂട്ടങ്ങളിലേക്ക് പറന്നുയര്‍ന്നു പോയ്… അങ്ങിനെ ആ യക്ഷിസ്വപ്നം അവിടെ തീര്‍ന്നലിഞ്ഞുപോയി. ആ വെളുത്തു മെലിഞ്ഞു സുന്ദരിയായ യക്ഷികുട്ടിയുടെ രൂപസാദൃശ്യമുണ്ടിപ്പോള്‍ ദേവിക്ക്.

പെട്ടെന്നൊരു സംശയം തോന്നി ഞാന്‍ ചോദിച്ചു…ദേവിക്ക് സ്വപ്നത്തില്‍ ആരെങ്കിലും കാഡ്ബറീസ് തന്നിരുന്നോ?

ഇല്ലാ …അങ്ങിനെ സ്വപ്നങ്ങളൊന്നും കണ്ടിട്ടില്ലെന്നും, ആവക സാധനങ്ങളൊന്നും കഴിയ്ക്കാറുമില്ലെന്നും, തേന്‍വരിക്ക ചക്ക വരട്ടിവെച്ചിട്ടുണ്ടെന്നും …മധുരം നുണയാന്‍ തോന്നുമ്പോള്‍ ചക്കപ്രഥമന്‍ ഉണ്ടാക്കി കഴിക്കാറുണ്ടെ ന്നും ദേവി അറിയിച്ചു.

എന്തോ എനിക്കും വലിയൊരാശ്വാസം തോന്നി. വട്ടും, ലഹരിയും അളവില്‍ കൂടാതെ നോക്കിക്കോളൂന്നും ദേവി പറഞ്ഞുനിര്‍ത്തി.

അതെ …അങ്ങിനെ തന്നെയാണ് പോകുന്നത്..ഇടയ്‌ക്കൊക്കെ വരുന്ന കൊച്ചുകവിതകളിലാണ് ഇപ്പോള്‍ ലഹരി പടര്‍ത്തുന്നത്. ഇടയ്ക്കു പിണങ്ങിയിരുന്ന കരളിനും ഇപ്പോള്‍ സമാധാനം.

ഇന്ന് ഈ വലിയ വീട്ടില്‍ ദേവിയും, കുറെ ദൈവങ്ങളും മാത്രമാണു വാസം. ചന്ദനത്തിരി, കര്‍പ്പൂരാദികളുടെ ഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനിന്നു. പണിക്കാരികള്‍ വന്നു വേണ്ട  ജോലികളെല്ലാം ചെയ്തുകൊടുത്തു പോകാറുണ്ടെ ന്നും പറഞ്ഞു.

ഒരു കാപ്പിയിടാം എന്നു പറഞ്ഞു ദേവി അകത്തേക്കു പോയി. നീലഗിരി കാപ്പി കോയമ്പത്തൂരില്‍ നിന്നും പൊടിപ്പിച്ചു കൊണ്ട ുവരുന്നതാണത്രേ. അടുക്കളയില്‍ നിന്നും കാപ്പിയുടെ ഗന്ധം പറന്നുയര്‍ന്നു വരുന്നു. പുറമെ തിളങ്ങുന്ന പിച്ചളഗ്ലാസില്‍ കാപ്പിയുമായി ദേവിയെത്തി. കാപ്പി തരുമ്പോള്‍ അറിഞ്ഞോ, അറിയാതെയോ ഒരു വിരല്‍സ്പര്‍ശമുണ്ട ായി. ആര്‍ക്കും അതൊരധികപ്പറ്റായി തോന്നിയതില്ല. ആ സ്പര്‍ശത്തിന്റെ മാസ്മരികത കാപ്പിയുടെ രുചിക്കൂട്ടിലലിഞ്ഞു ചേര്‍ന്നുകാണും. കാപ്പി കുടിച്ചുകൊണ്ട ിരുന്നപ്പോള്‍ ഞങ്ങള്‍ ഒരു പഴയ സൗഹൃദത്തിന്റെ നീര്‍ച്ചോലയില്‍ മുങ്ങിനില്ക്കുകയാണെന്നു തോന്നി. കാപ്പിയുടെ ചൂടിലും കുളിരണിഞ്ഞു നിന്നു അന്തരീക്ഷം. ആ ശീതളഛായയില്‍ നിന്നും എഴുന്നേറ്റു ഞാന്‍ യാത്ര പറയാനൊരുങ്ങി. എന്നെക്കുറിച്ചും ഒരു കവിത എഴുതിക്കോളൂ..ദേവി പറഞ്ഞുനിര്‍ത്തി.

മനസ്സിന്‍ ചെപ്പില്‍ കിടപ്പുണ്ട്
അത് ഞാന്‍ പകര്‍ത്തിതന്നോളാമെന്നും പറഞ്ഞു.
അങ്ങിനെ ഞാനതൊരു കടലാസിലേക്ക് പകര്‍ത്തികൊടുത്തു.
ഒരു ബാല്യകാല സൗഹൃദത്തിന്റെ സാക്ഷാത്ക്കാര സമ്മാനം.

ബാല്യകാലങ്ങള്‍ എവിടെ കൊഴിഞ്ഞുപോയ്?
കൗമാരപ്രായവും കളഞ്ഞുപോയ് എവിടെയോ
എത്രയോ സംവത്സരങ്ങള്‍ പിന്നിട്ടു ഞാന്‍
ഭൂമിയില്‍ എത്രയോ കാതങ്ങള്‍, ദൂരവും പിന്നിട്ടു
പല, പല ഭാവങ്ങളുണര്‍ത്തും കടലുകള്‍ പിന്നിട്ടു              
ഒടുവില്‍ ഞാന്‍ എത്തിയെന്‍ വള്ളുവനാട്ടില്‍…                  

ബാല്യകാല സ്മരണകള്‍ വീണ്ട ുമെന്‍ സ്മൃതികളില്‍
ഇന്നും, കിഴക്കു വെള്ള കീറും പോലെ പൊട്ടിവിടരുന്നു
ആ വര്‍ണ്ണരാജികള്‍ പരത്തും ശോഭയില്‍
ഞാനിന്നെന്റെ നാടിന്റെ ഗന്ധം ശ്വസിക്കുന്നു.

അന്നുള്ള നമ്മള്‍ തന്‍ കൊച്ചു പള്ളിക്കൂടത്തിന്റെ
ഓരം ചേര്‍ന്നുള്ളോരിടവഴിയിലൂടെന്നും…
ഒഴുകി നടന്നൊരെന്‍ കൊച്ചു പൂമ്പാറ്റയ്ക്ക്
അന്ന് രണ്ട് പാല്‍ കവിളുകള്‍ ഉണ്ട ായിരുന്നു.

ഓമനേ...ഞാന്‍ ഇന്നും കാണാന്‍ കൊതിക്കുന്ന
നിന്‍ പാല്‍ കവിളിണകള്‍, എവിടെ കളഞ്ഞുപോയ്?
ഒരു ദേവനായ് വിടര്‍ന്നോരു പൂജാമലര്‍
നീ എന്തിനായിട്ടൊളിപ്പിച്ചുവച്ചു…

പിന്നെ, പൂജ തന്‍ നേരവും മറന്നുപോയോ നീ?
നിന്നെയൊട്ടാരുമതു ഓര്‍മ്മിപ്പിച്ചതുമില്ലേ?
കാലത്തിന്‍ ഘടികാര സൂചികള്‍ മുറപോലെ
പിന്നെയും എത്രയോ കാലം കറങ്ങിനീങ്ങി.

പണ്ടെത്ര കണ്‍കുളിര്‍ക്കെ കണ്ടു നിന്‍ പാല്‍ കവിളിണകള്‍
നിന്നെയോര്‍ത്തെത്രയോ നിര്‍വൃതി കൊണ്ട ു ഞാന്‍
എന്നിട്ടും ഇഷ്ടമാണെന്നന്ന് ഞാന്‍ പറഞ്ഞില്ല നിന്നോടും…
പിന്നെ ഇഷ്ടമല്ലെന്ന് നീയും പറഞ്ഞില്ല.

എത്രയോ സംവത്സരങ്ങള്‍ താണ്ടി, ഇന്നെത്തി നിന്‍ മുന്നില്‍
വീണ്ടും കണ്ടുമുട്ടി, നാം ഈ സായം സന്ധ്യയില്‍..
ഉല്‍ക്കടമായോരെന്‍ അഭിലാഷ പാല്‍ത്തിരകള്‍
നിന്‍ പാല്‍ കവിളിണകള്‍ തഴുകി തലോടെട്ടെ.

നീലിമ വറ്റാത്ത നിന്‍ കണ്ണില്‍ നോക്കി ഞാന്‍
ഇന്നു സങ്കോചമില്ലാതെ ചൊല്ലീടട്ടെ സഖീ…
“അന്നും നിന്നെ എനിക്കിഷ്ടമായിരുന്നു”


*************


നീലകടലും എന്റെ വെള്ളകപ്പലും (കഥ: ശങ്കര്‍ ഒറ്റപ്പാലം)നീലകടലും എന്റെ വെള്ളകപ്പലും (കഥ: ശങ്കര്‍ ഒറ്റപ്പാലം)
Join WhatsApp News
SudhirPanikkaveetil 2020-07-29 16:31:35
ശ്രീ ശങ്കർ ഒറ്റപ്പാലത്തിന്റെ മനസ്സിൽ കവിതയും കലകളുമാണ്. വേലയും പൂരവും ആനയും, മേളങ്ങളും, ഒറ്റപ്പാലമെന്ന ഗ്രാമത്തിന്റെ വശ്യതയും ശ്രീ ശങ്കറിന് ആവേശമാണ്. ഒപ്പം ചില മധുരിക്കുന്ന പ്രണയാനുഭവങ്ങളും. പ്രണയമാണോ എന്ന് സംശയമുള്ള എന്നാൽ അമ്മാതിരി ചുറ്റിക്കളികൾക്ക് മനസ്സ് കൊതിച്ചിരുന്ന ഒരു ദേവിയെ വര്ഷങ്ങള്ക്കുശേഷം കണ്ടുമുട്ടുമ്പോൾ അവർ പറയുന്നുണ്ട് "വട്ടും ലഹരിയും (കവിതയെഴുതുന്ന ലഹിരി) അളവിൽ കൂടാതെ നോക്കിക്കോളാൻ അദ്ദേഹത്തിന്റെ ദേവി ഉപദേശിക്കുന്നുണ്ട്. ഒരു കവിതയിൽ മതി നമ്മുടെ പ്രേമം എന്ന് പറയാതെ പറയുന്നു. ശ്രീ ശങ്കർ ദേവിക്ക് ഒരു കവിത സമർപ്പിച്ചു. ഇപ്പോഴത്തെ വായനക്കാർക്കും എഴുത്തുകാർക്കും ഇത് ഒരു കഥയേയല്ല. എന്നാൽ എന്നാൽ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകളിൽ നിന്നും ഒരു നാടൻ പ്രണയകഥ ശങ്കർ ചിട്ടപ്പെടുത്തുന്നു. കർപ്പൂരവും ചന്ദനവും മണക്കുന്ന ഗ്രാമത്തിന്റെ ഇടവഴികളിലൂടെ,കണ്മഷിയെഴുതിയ, കരിമിഴികൾ ഒളിമിന്നുന്ന പ്രദക്ഷിണവഴികളിലൂടെ, നിങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഈ കഥ ആസ്വാദകരമായി തോന്നും. കാരണം ഇത് ഒരു കൃത്രിമ കഥയല്ല. കഥാപാത്രങ്ങൾക്ക് ജീവനുണ്ട്. അവർക്കു ഇനിയും പറയാൻ ഉണ്ടായിരിക്കാം.
2020-07-29 22:56:39
ഒറ്റ + പാലം = ഒറ്റപ്പാലം എന്നപോലെ നീല + കടൽ = നീലക്കടൽ വെള്ള + കപ്പൽ = വെള്ളക്കപ്പൽ പൂർവ്വോത്തരപദങ്ങളായ് സമാസിച്ചാലിരട്ടിപ്പൂ ദൃഢം പരപദാദിഗം" - എന്നാണ് നിയമം.
MohammadKunhi 2020-07-31 07:43:21
Well done Sankar Keep it up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക