Image

മലയാള സിനിമയില്‍ സ്വജനപക്ഷപാതം: നീരജ്‌ മാധവിന്റെ വാക്കുകള്‍ സത്യമാണെന്ന്‌ നടന്‍ വിഷ്‌ണു പ്രസാദ്‌

Published on 29 July, 2020
മലയാള സിനിമയില്‍ സ്വജനപക്ഷപാതം:  നീരജ്‌ മാധവിന്റെ വാക്കുകള്‍ സത്യമാണെന്ന്‌ നടന്‍ വിഷ്‌ണു പ്രസാദ്‌

മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും നടന്‍ വിഷ്‌ണു പ്രസാദ്‌. മലയാള സിനിമയില്‍ ഒരു അധികാര ശ്രേണി ഉണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും വിഷ്‌ണു വെളിപ്പെടുത്തി. 

വിഷ്‌ണു പ്രസാദിന്റെ വാക്കുകള്‍.
അമ്മ എന്തുകൊണ്ട്‌ എനിക്ക്‌ അംഗത്വം നിഷേധിച്ചു?
വര്‍ഷങ്ങള്‍ക്കു മുമ്പേ നടന്ന കാര്യമാണ്‌. എന്നാലും പറയാമന്നു വിചാരിച്ചു. 

സംവിധായകന്‍ വിനയന്‍ തമിഴില്‍ സംവിധാനം ചെയ്‌ത ചിത്രമാണ്‌ കാശി. ഈ ചിത്രത്തിലാണ്‌ ഞാന്‍ ആദ്യമായി അഭിനയിച്ചത്‌. പിന്നീട്‌ ഫാസില്‍ സാറിന്റെ കൈയ്യെത്തും ദൂരത്ത്‌, ജോഷി സാറിന്റെ റണ്‍വേ, മാമ്പക്കാലം, ലയണ്‍, അതിനു ശേഷം ബെന്‍ ജോണ്‍സണ്‍, ലോക്‌നാഥന്‍ ഐ.പി.എസ്‌, പതാക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 

ആ സമയത്ത്‌ അമ്മയില്‍ അംഗത്വമെടുക്കാന്‍ ചെന്നപ്പോള്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കൂ എന്നായിരുന്നു തനിക്കു ലഭിച്ച മറുപടി. എന്നാല്‍ പിന്നീടു വന്ന ചുരുക്കം സിനിമകളില്‍ അഭിനയിച്ച താരങ്ങള്‍ക്ക്‌ അമ്മയില്‍ അംഗത്വവും നല്‍കി. അത്‌ എന്തു കൊണ്ടാണ്‌. മലയാള സിനിമയില്‍ സ്വജനപക്ഷപാതവും അധികാര ശ്രേണിയും ഉണ്ടെന്ന നീരജ്‌ മാധവിന്റെ വെളിപ്പെടുത്തല്‍ സത്യമാണ്‌. ഞാന്‍ അതിന്റെ ഇരയും സാക്ഷിയുമാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക