Image

ദുല്‍ഖറിന്‌ പിറന്നാള്‍ സമ്മാനമായി ബര്‍ഗര്‍ കേക്കുമായി പൃഥ്വിരാജും സുപ്രിയയും

Published on 29 July, 2020
ദുല്‍ഖറിന്‌ പിറന്നാള്‍ സമ്മാനമായി ബര്‍ഗര്‍ കേക്കുമായി  പൃഥ്വിരാജും സുപ്രിയയും

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‌ പിറന്നാള്‍ ദിനത്തില്‍ `ബര്‍ഗര്‍' രൂപത്തിലുള്ള കേക്കുമായി പൃഥ്വിരാജും സുപ്രിയയും. പിറന്നാള്‍ ദിനമായ ജൂലൈ 28ന്‌ രാത്രി 12ന്‌ പൃഥ്വിരാജും സുപ്രിയാ മേനോനും ദുല്‍ഖറിന്‌ ആശംസകള്‍ നേരാനെത്തിയത്‌.
ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ദുല്‍ഖര്‍ ഏറെ സമയം ചെലവഴിച്ചത്‌ ബെര്‍ഗര്‍ ഉണ്ടാക്കി പഠിക്കുന്നതിനു വേണ്ടിയാണ്‌. നസ്രിയ, കുഞ്ചാക്കോ ബോബന്‍, പൃഥ്വി തുടങ്ങി ഒരുപാട്‌ താരങ്ങള്‍ക്ക്‌ ദുല്‍ഖര്‍ ബര്‍ഗര്‍ ഉണ്ടാക്കി നല്‍കിയിട്ടുണ്ട്‌. ഇവരൊക്കെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നതും ബര്‍ഗര്‌ കഥകള്‍ പറഞ്ഞാണ്‌. ബര്‍റിനോടുള്ള ദുല്‍ഖറിന്റെ ഇഷ്‌ടം കണ്ടാണ്‌ പൃഥ്വിയും സുപ്രിയയും ബെര്‍ഗര്‍ രൂപത്തിലുള്ള കേക്കുമായി ദുല്‍ഖറിന്‌ ആശംസകള്‍ നേരാനെത്തിയത്‌.
സിനിമയിലും പുറത്തും പൃഥ്വിയും ദുല്‍ഖറും വളരെ അടുത്ത സുഹൃത്തുക്കളാണ്‌. ഇരുവരുമൊരുമിച്ച്‌ കാറോടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക