Image

'നീരജ് മാധവ് പറഞ്ഞത് വളരെ ശരിയാണ്, ഞാനതിന് ഇരയും സാക്ഷിയുമാണ്'- വിഷ്ണു പ്രസാദ്

Published on 28 July, 2020
'നീരജ് മാധവ് പറഞ്ഞത് വളരെ ശരിയാണ്, ഞാനതിന് ഇരയും സാക്ഷിയുമാണ്'- വിഷ്ണു പ്രസാദ്


താരസംഘടനയായ അമ്മയില്‍ തനിക്ക് അംഗത്വം നിഷേധിച്ചതിനെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുമായി നടന്‍ വിഷ്ണുപ്രസാദ്. നീരജ് മാധവ് മലയാളത്തിലെ 
സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്ന് വിഷ്ണു പറയുന്നു.


വിഷ്ണു പ്രസാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

അമ്മ എന്ന സംഘടനയില്‍ എനിക്ക് അംഗത്വം നിഷേധിച്ചു? എന്തുകൊണ്ട്? വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന കാര്യമാണ്. എന്നാലും മനസ്സു തുറക്കാമെന്ന് വിചാരിച്ചു. എന്റെ ആദ്യചിത്രം തമിഴിലായിരുന്നു. വിനയന്‍ സര്‍ സംവിധാനം ചെയ്ത കാശി. അതിനു ശേഷം ഫാസില്‍ സാറിന്റെ കൈ എത്തും ദൂരത്ത്, ജോഷി സാറിന്റെ റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐ എ എസ്, പതാക, മാറാത്ത നാട്.... അമ്മ സംഘടനയില്‍ 
അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂവെന്നാണ് പറഞ്ഞത്. അതിനു ശേഷം വന്ന നടന്‍മാര്‍ കുറച്ച് സിനിമകള്‍ ചെയ്ത ശേഷം പെട്ടെന്നു തന്നെ അംഗത്വം നേടുകയും ചെയ്തു. അടുത്തിടെ എന്റെ സഹപ്രവര്‍ത്തകന്‍ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണ് എന്ന് തോന്നുന്നു. ഞാന്‍ അതിന് ഇരയും സാക്ഷിയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക