Image

നെറ്റ്ഫ്‌ലിക്‌സില്‍ പൊറോട്ട ഉണ്ടാക്കി അന്ന ബെന്‍

Published on 28 July, 2020
 നെറ്റ്ഫ്‌ലിക്‌സില്‍ പൊറോട്ട ഉണ്ടാക്കി അന്ന ബെന്‍

തന്റെ പുതിയ ചിത്രമായ കപ്പേളയുടെ പ്രചരണാര്‍ഥം ലോകപ്രശസ്ത ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെന്‍. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയ്ക്കു വേണ്ടിയാണ് തന്റെ ചിത്രത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം പൊറോട്ടയുമുണ്ടാക്കി നടി ശ്രദ്ധ നേടിയത്.

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ പ്രശസ്ത ഷോ ആയ മെനു പ്ലീസില്‍ ആണ് അന്ന ബെന്‍ അതിഥിയായി എത്തിയത്. അവതാരകനായ നിഖിലിനൊപ്പം സംസാരിച്ചു തുടങ്ങിയ അന്ന സിനിമയ്‌ക്കൊപ്പം പാചകത്തിലും കൈ വച്ചു. വെര്‍ച്വലായി അവതാരകനെയും പൊറോട്ട ഉണ്ടാക്കാന്‍ പഠിപ്പിച്ച താരം തന്റെ ആദ്യ ശ്രമത്തില്‍ വിജയിക്കുകയും ചെയ്തു.

പുതിയ സിനിമകളും പാചകവും കൂട്ടിയിണക്കി അവതരിപ്പിക്കുന്ന പരിപാടിയാണ് മെനു പ്ലീസ്. ഇതാദ്യമായാണ് ഈ പരിപാടിയില്‍ ഒരു മലയാള സിനിമയും നായികയും അവതരിപ്പിക്കപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക