Image

വൈറലായി സ്വാസികയുടെ ഫോട്ടോഷൂട്ട്‌

Published on 28 July, 2020
വൈറലായി സ്വാസികയുടെ ഫോട്ടോഷൂട്ട്‌

മലയാള നടിമാര്‍ക്കിപ്പോള്‍ വെള്ളത്തിലെ ഫോട്ടോഷൂട്ടാണ്‌ പ്രിയമെന്നു തോന്നുന്നു. നടി സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ടാണ്‌ ഇങ്ങനെ പറയാന്‍ കാരണം. ഇതിനും കുറച്ചു നാള്‍ മുമ്പ്‌ അനുശ്രീയുടെ ഫോട്ടോഷൂട്ട്‌ വെള്ളത്തില്‍ വച്ച്‌ നടത്തിയിരുന്നു. സാരിയോടുള്ള സ്വാസികയുടെ ഇഷ്‌ടം ചില്ലറയല്ല. 

ഫോട്ടോഷൂട്ടിനായി താരം തിരഞ്ഞെടുക്കുന്നതും സാരി തന്നെയാണ്‌. ഇത്തവണ വെള്ള നിറത്തിലുള്ള സാരിയാണ്‌ താരം തിരഞ്ഞെടുത്തത്‌. വെള്ളസാരിയുടുത്ത്‌ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാണ്‌. 

ഈറനണിഞ്ഞ വസ്‌ത്രങ്ങളുമായി ഫോട്ടോ ഷൂട്ട്‌ നടത്തിയതാരം ആ വേഷത്തില്‍ കൂടുതല്‍ സുന്ദരിയാണന്നാണ്‌ ആരാധകര്‍ പറയുന്നത്‌. ഫോട്ടോഗ്രാഫര്‍ അരവിന്ദ്‌ താമരാക്ഷനാണ്‌ താരത്തിന്റെ ഫോട്ടോഷൂട്ടിനു പിന്നില്‍. നേരത്തെയും സ്വാസികയുടെ ഫോട്ടോഷൂട്ടുകള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക