Image

ഫോമ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി ജോണ്‍ സി. വര്‍ഗീസിനു പിന്തുണ

ഷോളി കുമ്പിളുവേലി Published on 27 July, 2020
ഫോമ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി ജോണ്‍ സി. വര്‍ഗീസിനു പിന്തുണ
ന്യൂയോര്‍ക്ക്: ഫോമ 2020- 22 വര്‍ഷത്തേക്കുള്ള അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മത്സരിക്കുന്ന ജോണ്‍ സി. വര്‍സീസിനു (സലിം) എല്ലാ പിന്തുണയും നല്‍കുന്നതായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഗണേഷ് നായര്‍, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ രാജന്‍ ടി. ജേക്കബ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നല്കിയിട്ടുള്ള ജോണ്‍ സി. വര്‍ഗീസ്് ഫോമയുടെ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുവാന്‍ ഏറ്റവും അനുയോജ്യനാണെന്ന് പ്രഡിഡന്റ് ഗണേഷ് നായര്‍ പറഞ്ഞു.

ഏറ്റെടുക്കുന്ന കര്‍ത്തവ്യങ്ങള്‍ കൃത്യനിഷ്ഠയോടും സമയബന്ധിതമായും ചെയ്തുതീര്‍ക്കുന്നതില്‍ ജോണ്‍ സി. വര്‍ഗീസിനുള്ള വൈഭവം ഫോമയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉപകാരപ്രദമായിരിക്കുമെന്നു ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.

ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ ജോണ്‍ സി. വര്‍ഗീസിനു എല്ലാവിധ വിജയാശംസകളും നേരുന്നതായി ട്രഷറര്‍ രാജന്‍ ടി. ജേക്കബ് പറഞ്ഞു.

ഫോമയുടെ ആരംഭകാല നേതാക്കളില്‍ ഒരാളായ ജോണ്‍ സി. വര്‍ഗീസിന്റെ അനുഭവപാടവവും, നേതൃഗുണങ്ങളും ഫോമയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തന മികവിനും സഹായകരമായിരിക്കുമെന്നു ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ ജോര്‍ജ് അഭിപ്രായപ്പെട്ടു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഫോമ കംപ്ലയിന്റ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ തോമസ് കോശി, ഫോമ സീനിയര്‍ നേതാവ് ജെ. മാത്യൂസ്, ഫോമ നാഷണല്‍ കമ്മിറ്റി അംഗം ഷോളി കുമ്പിളുവേലി തുടങ്ങിയവരും ജോണ്‍ സി. വര്‍ഗീസിനു വിജയാശംസകള്‍ നേര്‍ന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക