Image

നേതാവ് (കവിത- ജോസ് ചെരിപ്പുറം)

ജോസ് ചെരിപ്പുറം Published on 27 July, 2020
നേതാവ് (കവിത- ജോസ് ചെരിപ്പുറം)
പാറിപ്പറക്കും കൊടിക്കൂറയ്ക്കു കീഴില്‍
പൊടി പാറിക്കും മോഹനവക്ധാരയാല്‍
സ്വര്‍ഗമാക്കിമാറ്റിടും നാളെ ഞാനീ നാടിനെ, 
സ്വച്ഛന്ദം വിഹരിക്കും നാമല്ലാമൊരുപോലെ.

കഴുതകള്‍ കരഞ്ഞു തലകുലുക്കി,
കാട്ടുകുരങ്ങന്മാര്‍ രാജാക്കന്മാരായ്
കട്ടുമുടിക്കുന്നു പൊതുമുതലെല്ലാം.
കിട്ടിയ സമയമൊട്ടുമേ പാഴാക്കാതെ, നാടിന്റെ നല്ലൊരു ഭാവിക്കുവേണ്ടി
നികുതിയില്‍ ഭാരം വഹിക്കുന്നു പൊതുജനം.

നാറുന്ന രാഷ്ട്രീയ കള്ളക്കളികളാല്‍ 
നാടിന്റെ നാരായവേരറുക്കുന്നു നിത്യവും.
നിസ്വാര്‍ത്ഥസേവനമെന്നുദ്‌ഘോഷിച്ച്
നീട്ടുന്നു കൈപ്പത്തി പിരിവിനെപ്പോഴും.
സമ്പാദ്യമൊന്നുമില്ലാതെ വന്നവര്‍
സ്വിസ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ വെമ്പുന്നു.

സമ്പല്‍സമൃദ്ധി ആകെ വന്നാലെങ്ങനെ
സംഘടിപ്പിക്കും ബന്ദും സമരവും!
വര്‍ഗ്ഗീയവിദ്വേഷവാളുകളേന്തി
വെട്ടിമുറിക്കുന്നു നാടിനെ തുണ്ടമായ്.

തമ്മിലിടിപ്പിച്ചു ചെഞ്ചോര-
ത്തുള്ളികള്‍ നുണയും ജംബുകവര്‍ഗങ്ങള്‍!
പൃഷ്ഠത്തില്‍ മുളച്ചൊരാലില്‍ തണലില്‍ 
തൃഷ്ടിയോടെ കഴിയുന്നു മന്ത്രിക്കസേരയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക