Image

കൈ വിട്ടുപോയ ഭൂതം (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം: രചന & എഡിറ്റിങ്ങ്:ജി. പുത്തന്‍കുരിശ്)

Published on 26 July, 2020
കൈ വിട്ടുപോയ ഭൂതം (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം: രചന & എഡിറ്റിങ്ങ്:ജി. പുത്തന്‍കുരിശ്)

സംഗീതം: ജോസി പുല്ലാട്, ആലാപനം: രാജേഷ്



പൊട്ടിക്കരഞ്ഞുപോയ് നോബെല്‍ ആ സന്ധിയില്‍

ഞെട്ടിക്കും യുദ്ധത്തിന്‍ വാര്‍ത്ത കേട്ട്

കത്തി എരിയുന്നു മര്‍ത്ത്യ പ്രയത്‌നങ്ങള്‍

എത്തി ആ തീജ്ജ്വാല വാനിലോളം




ശപ്തമായ് തീര്‍ന്നുവോ തന്റെയാ നേട്ടങ്ങള്‍?

തപ്തമായ് ആ മനം വിങ്ങിപ്പോയി

തീര്‍ത്തു ഞാന്‍ റ്റി.എന്‍.റ്റി ലോകത്തിന്‍ നമ്മയ്ക്കായ്

ഓര്‍ത്തില്ലതീവിധം ആകുമെന്ന്


എത്ര കെടുതികള്‍ എത്ര ദുരന്തങ്ങള്‍

ഇത്ര വിഹീനമോ മര്‍ത്ത്യമോഹം

വേണ്ടതിന്‍ പേരും പെരുമയും മൗലിയും

വേണ്ടതിന്‍ മേന്മകള്‍ ഒന്നുപോലും


തീരട്ടതില്‍ നിന്നുരുവാകും സമ്പത്തീ

പാരിലെ ശാന്തിയ്ക്കായ് മേലിലെന്നും

ഇല്ല കഴിഞ്ഞില്ലാ കര്‍മ്മത്താലീഭൂവില്‍

തെല്ലൊരു ശാന്തിയും കൈവരിക്കാന്‍


കൈവിട്ടുപോയൊരാ സ്‌ഫോടക ഭൂതത്തെ

കയ്യടക്കാനും കഴിഞ്ഞില്ലഹോ

ഇന്നും തുടരുന്നു മര്‍ത്ത്യന്‍ പരിശ്രമം

മന്നിലാ ഭൂതത്തെ പൂട്ടിടുവാന്‍.

se also: https://emalayalee.com/repNses.php?writer=19

1860-ല്‍, വ്യവസായ സംബന്ധിയായ ലക്ഷ്യത്തോടെ, നൈട്രോഗ്ലിസറിനും വെടിമരുന്നും ചേര്‍ത്തു ഒരു സ്‌ഫോടക വസ്തു (ട്രൈ നൈട്രൊ ടൊളുവിന്‍ അഥവാ റ്റി. എന്‍. റ്റി.) കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ആല്‍ഫ്ര്‍ഡ് നോബെല്‍ ആരംഭിച്ചു. ഈ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍, 1864-ല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ നൈട്രോഗ്ലിസറിന്‍ ഫാക്ടറി പൊട്ടിതെറിച്ച് സഹോദരന്‍ മരണമടഞ്ഞെങ്കിലും പരീക്ഷണം തുടരുകയും, 1867-ല്‍ അദ്ദേഹം ഡയനമൈറ്റ് കണ്ടുപിടിച്ചു.

പാറകള്‍ പൊട്ടിച്ച് ജലസേചനത്തിനുള്ള തോടുകളും ഗതാഗതത്തിനായി റോഡുകളും തുരങ്കങ്ങളും നിര്‍മ്മിക്കുന്നതിനായി ഡയനമൈറ്റ് ഉപയോഗിച്ചു. ആദ്ദേഹത്തിന്റെ കണ്ടുപിടുത്തിന്റെ അവകാശ ധനത്തിലൂടെ അദ്ദേഹം വളരെ ഏറെ പണം സംമ്പാദിക്കുകയും ചെയ്തു. കാലക്രമേണ രാജ്യങ്ങള്‍ അദ്ദേഹം കണ്ടുപിടിച്ച സ്‌ഫോടക വസ്തു യുദ്ധത്തിനായി ഉപയോഗിക്കുവാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹത്തിന് മരണദേവത എന്ന പേരും ലഭിച്ചു. യുദ്ധങ്ങളെ അവസാനിപ്പിക്കാന്‍ താന്‍ കണ്ടുപിടിച്ച സ്‌ഫോടക വസ്തു ഉപയോഗപ്രതമാകുമെന്ന അദ്ദേഹത്തിന്റെ ചിന്ത അസ്ഥാനത്തായി. അധികാര കൊതിയന്മാരായ രാഷ്ട്രീയക്കാരുടെ കയ്യില്‍ അത് മനുഷ്യവര്‍ഗ്ഗത്തെ തുടച്ചു നീക്കുന്ന മാരകമായ ആയുധമായി മാറുന്നു എന്ന തോന്നല്‍ അദ്ദേഹത്തെ വേദനിപ്പിച്ചു.

അദ്ദേഹം സ്‌ഫോടക വസ്തുവിലൂടെ സംമ്പാദിച്ച പണം രഹസ്യമായി ഒരു ട്രസ്റ്റ് ഫണ്ടില്‍ സുക്ഷിക്കുകയും, ഭൂമിയില്‍ സമാധാനം ഉണ്ടാക്കുന്നവര്‍ക്ക് എല്ലാവര്‍ഷവും നോബെല്‍ പീസ് പ്രൈസ് (935,366)എന്ന പേരില്‍ നല്‍കുവാനും തീരുമാനിച്ചു. എങ്കിലും ലോക രാഷ്ട്രങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിലുള്ള ഓട്ട പന്തയത്തിലാണ്. ഒരു ബട്ടണ്‍മര്‍ത്തിയാല്‍ ഭൂമിയിലെ ജീവജാലങ്ങളെ മുഴുവന്‍ തുടച്ചുമാറ്റുവാന്‍ തക്കവണ്ണമുള്ള അണുവായുധ ശേഖരങ്ങള്‍ ഒരോ രാജ്യത്തിന്റെ കലവറകളിലും സൂക്ഷിച്ചു വച്ചിരിക്കുന്നു.

ചിന്താമൃതം: സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന് വിളിക്കപ്പെടും (മത്തായി 59)

Join WhatsApp News
2020-07-26 11:02:58
ദൈവത്തിൻ്റെ 'പുത്രൻമാർ' ? അപ്പോൾ ദൈവത്തിൻ്റെ പുത്രിമാർ?. ദൈവത്തിനു പുത്രിമാർ ഉണ്ടാവില്ലേ? പുരുഷ മേധാവിത്ത മനോഭാവം ഉള്ള പുരുഷൻമ്മാർ ആണ് ഇന്നുവരെയുള്ള ദൈവങ്ങളെ സൃഷ്ടിച്ചത്. അതുകൊണ്ട് അവരുടെ ദൈവങ്ങൾക്ക് പുത്രൻമാരെ ഉണ്ടാവു. ഇവർ സൃഷ്ടിച്ച ദൈവങ്ങൾക്കും, അവരുടെ പുത്രന്മാർക്കും ഇന്നേവരെ ഭൂമിയിൽ സമാധാനം ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല. ഉൽപ്പത്തിയിലെ ഒരു സൃഷ്ടി കഥയിൽ ദൈവം സൃഷ്ടിച്ചതും പുരുഷനെ. ഉൽപ്പത്തി:൨:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. 20 മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. 21 ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. 22 യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.'- 'ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല- കണ്ടു കിട്ടിയിരുന്നു എങ്കിൽ പുരുഷൻ്റെ വാരിയെല്ല് ഒടിച്ചു സ്ത്രിയെ സൃഷ്ടിക്കില്ലായിരുന്നു എന്നും വ്യക്തം?. ആകാശത്തിലെ പറവകളും, എല്ലാ കാട്ടു മിർഗങ്ങളും കഴിഞ്ഞു ഉള്ള സ്ഥാനമേ ദൈവത്തെ സൃഷ്ടിച്ച പുരുഷൻ സ്ത്രീക്ക് കൊടുത്തുള്ളൂ. ബിബിളിക്കൽ പിതാക്കൻമ്മാർ അവരുടെ സ്ത്രീകളെയും പെൺമക്കളെയും മിർഗ സമ്പത്തിൻ്റെ കൂടെ ആണ് എണ്ണിയിരുന്നത്. പെൺ മക്കളെ അടിമ ചന്തയിൽ വിൽക്കുകയും ചെയ്തു. അ ബൈബിൽ ദൈവ വചനം എന്ന് കരുതുന്നവരെ തിരഞ്ഞെടുത്തത് ആണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ദുരന്തവും. അതിനാൽ ലോക സമാദാനം ഉണ്ടാകുവാൻ ഇത്തരക്കാരെ എത്രയും വേഗം താഴെ ഇറക്കുക. സ്വന്തം കീശ വീർക്കാൻ സ്റ്റോക്ക് മാർക്കറ്റ് ഉയരുവാൻ എന്ത് ഹീനതയും കാണിക്കുവാൻ മടിയില്ലാത്തവരെ മനുഷ സ്നേഹികൾ താഴെയിറക്കണം. ദൈവത്തിൻ്റെ പുത്രൻമാർ സുന്ദരി മനുഷ സ്ത്രികളുമായി ഇണ ചേർന്നപ്പോൾ ഉണ്ടായതും പുരുഷൻ. - ഉല്പത്തി 6 :2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. 4 അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.-നോക്കിക്കേ! ഇവിടെയും പുരുഷൻ തന്നെ വീരൻമ്മാരും കീർത്തിപ്പെട്ടവരും. ഭൂമിയിലെ 50% ൽ അധികം ഉള്ള സ്ത്രി -എന്ന വിഭാഗത്തെ അവഗണിച്ചു ആണ് മതവും, രാഷ്ട്രീയവും, സാഹിത്യവും, ശാസ്ത്രവും ഇന്നേവരെ എത്തിയത്. അതാണ് മനുഷ നന്മ്മക്കുവേണ്ടി ഉപയോഗിക്കേണ്ട നേട്ടങ്ങൾ ' ശാസ്ത്രം നിർമ്മിക്കും അഗ്നികുണ്ഡങ്ങൾ' ആയി മാറുവാൻ കാരണം. ഗർഭ പാത്രത്തിൻ്റെ സ്നേഹം, കരുണ, സഹാനുഭൂതി എന്നിങ്ങനെയുള്ള മഹനീയതയെ മറന്ന്‌, അവഗണിച്ചു; പുരുഷ മേധാവിത്തം നമ്മെ തിരിച്ചുപോകുവാനാവാത്ത ഇപ്പോളത്തെ അവസ്ഥയിൽ എത്തിച്ചു. മനുഷർ ആഗോളപരമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തുടങ്ങിയാൽ മാത്രമേ ഭൂമിയിൽ സമാദാനം ഉണ്ടാവുകയുള്ളു. ഞാൻ ഞാൻമാത്രം, എൻ്റെ രാജ്യം, എൻ്റെ മതം, എൻ്റെ പണം ...എന്നിങ്ങനെയുള്ള അവനോനിസം അവസാനിക്കണം. ലോകത്തിൻ്റെ ഏതു ഭാഗത്തും ഉണ്ടാവുന്ന പട്ടിണിയും, ദാരിദ്രവും, പടയോട്ടവും, വ്യാധികളും ആഗോളപരമായി കാട്ടുതീപോലെ പടരും എന്നത് പല തവണ നമ്മൾ കണ്ടു. ഇന്ന് കൊറോണ അതിനു മകുടം ചാർത്തി നിൽക്കുന്നു. പുരുഷ മേധാവിത്തത്തിൽ നിന്നും മതം,രാഷ്ട്രീയം, സാമൂഹ്യ സ്ഥാപനങ്ങൾ വ്യെവസ്ഥകൾ, ഭരണകൂടങ്ങൾ, വിദ്യഭ്യാസം ....എന്നിവയെ മോചിപ്പിക്കണം. ലോക ജനതയെ മുഴുവൻ ഒന്നായി കാണുവാൻ ഉള്ള മനോഭാവം എല്ലാവരിലും ജനിക്കണം, വളരണം. അപ്പോൾ നമ്മൾ ഭൂമിയിൽ സമാദാനം ഉണ്ടാക്കുന്ന മനുഷ പുത്രൻമാരും പുത്രികളും എന്ന് അറിയപ്പെടും. പുത്രിയേയും പുത്രനേയും ഒരുപോലെ കാണുന്ന സമൂഹത്തിൽ മാത്രമേ സമാധാനം ഉണ്ടവുകയുള്ളു. അലക്‌സാൻഡ്രിയ ഒകാസ്സിയയെ ഹീനമായി അധിക്ഷേപിച്ചവരെപ്പോലെയുള്ളവരെ ബാലറ്റുകൾ കൊണ്ട് തോൽപ്പിക്കുക. വർണ്ണ വിവേചകർ, മറ്റുള്ളവരെ താണവർ എന്ന് കാണുന്നവർ, യുദ്ധക്കൊതിയർ, മറ്റുള്ളവരെ ഷിറ്റ് ഹോളിലിൽ നിന്നുള്ളവർ എന്നൊക്കെ കണക്കാക്കുന്ന അധമരെ തോൽപ്പിക്കുക. ലോക സമാധാനം എത്രയും വേഗം ഉണ്ടാവണം. ടി സ് എലിയറ്റ് നമ്മേ ഓർമ്മിപ്പിക്കുന്ന വെയിസ്റ്റ് ലാൻഡ് അല്ല നമുക്ക് വേണ്ടത്. andrew
2020-07-26 13:12:31
ദൈവത്തിന്റെ പേരിൽ, ദൈവം സ്ത്രീയായിരുന്നോ, പുരുഷനായിരുന്നോ, നപുംസകമായിരുന്നോ എന്നതിന്റ പേരിൽ ശ്രീ ആൻഡ്രുസുമായി ഒരു യുദ്ധത്തിന് ഞാൻ തയ്യാറല്ല. അത് എന്നും എന്നെയും അലട്ടികൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് . ഒരു ഗവേഷക വിദ്യാർത്ഥി, ഗവേഷണ വിഷയം അവതരിപ്പിക്കുമ്പോൾ, ആദ്യമായി അവതരിപ്പിക്കേണ്ടത് പരീക്ഷിച്ചറിയാൻ പറ്റുന്ന ഒരു 'ഹൈപ്പോതിസീസ്' അഥവാ വസ്‌തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട ഒരു 'അനുമാനം' മാണ് . ഇവിടെ ' സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റ പുത്രന്മാർ എന്ന് വിളിക്കപ്പെടും " എന്ന് ഞാൻ ഉദ്ധരിച്ചപ്പോൾ, വായനക്കാർക്ക് തിരിച്ചറിയാൻ പറ്റുന്ന ഒരു വാക്ക്യം ഉപയോഗിച്ചു എന്നേയുള്ളു. എന്നാലും എന്റെ പരമമായ ലക്‌ഷ്യം , ഭൂമിയിൽ സമാധാനം ഉണ്ടാക്കുന്ന പുരുഷന്മാരിലും സ്ത്രീകളിലും വർത്തിക്കുന്ന ചൈതന്യത്തിൽ, നാം എന്ന് യുദ്ധം ചെയ്‌തും, പടവെട്ടിയും പ്രാമാണികരിക്കാൻ കഴിയുന്ന ' ഈ ദൈവത്തെ കണ്ടെത്താൻ കഴിയും എന്ന ധ്വനിയും ഇല്ലാതെയില്ല. ഡയനാമെറ്റ് ഉപയോഗിച്ച് പാറകൾ പൊട്ടിച്ചും, തുരങ്കങ്ങൾ ഉണ്ടാക്കിയും , ഗതാഗതവും ജലസേചനവും സുഗമമാക്കാൻ കഴിയുമെന്നും അങ്ങനെ ജനജീവിതത്തെ ഉല്കൃഷ്ടമാക്കാൻ കഴിയുമെന്നതായിരുന്നു അദ്ദേഹത്തിന്റ ചിന്ത. എന്നാൽ അധികാരപ്രമത്തരായ ഭരണാധിപർ അതിനെ എങ്ങനെ മനുഷ്യരാശിയെ കൊന്നൊടുക്കാനുള്ള ആയുധമാക്കി മാറ്റി എന്നതാണ് ആൽഫ്രഡ് നൊബേലിനെ ദുഖിപ്പിച്ചത്. എന്തായാലും എന്റെ കവിത, മനുഷ്യരാശിയുടെ സമാധാനത്തെ തകർത്തുകൊണ്ടിരിക്കുന്ന ഈ 'പുരുഷ ദൈവത്തിലേക്ക്' തിരിച്ചുവിട്ടതിലും സന്തോഷിക്കുന്നു.
SudhirPanikkaveetil 2020-07-26 14:58:29
ശ്രീ പുത്തൻ കുരിശ് ശ്രീ ആൻഡ്രുസ്സുമായി ഒരു യുദ്ധം വേണ്ടെന്നു വച്ചത് അതിന്റെ നിരർത്ഥകത മനസ്സിലാക്കിയിട്ടാണ്. മനുഷ്യരാശിക്കും ആ തിരിച്ചറിവുണ്ടായാൽ അവർ രക്ഷപ്പെട്ടു. .ജോർജിന്റെ കവിത പുതിയ വാതായനങ്ങൾ തുറക്കുന്നു എന്നത് ആഹ്ലാദകരമാണ്. ശ്രീ ആൻഡ്രുസ്സിനും ശ്രീ ജോര്ജിനും വിജയാശംസകൾ.
2020-07-26 15:00:18
ഇത്രയും നല്ല ഒരു കവിത ശ്രദ്ധിക്കപ്പെടാതെ പോയാൽ ഒരു നഷ്ടം അല്ലെ!. കവിതയുടെ മുന്നിൽ മറ്റുള്ളവർ കാണുവാൻ വിളക്ക് കത്തിച്ചു വയ്ക്കണം. പക്ഷേ; വായനക്കാരിൽ ചിലർ വണ്ടുകളെ പോലെ ആണ്. വിളക്കും കെടുത്തും ചിലതിനു ചിറകു കരിയും, ചിലതു 'സതി' പോലെ ചാടി ചാവും. അതുകൊണ്ടു ആവാം ഒരു ടൂബ് ലയിട്ട് കവിതയുടെ മുന്നിൽ ഇട്ടത്. കാത്തിരിക്കൂ! വണ്ടുകൾ വരും. ദൈവത്തെ സൃഷ്ഠിച്ച വണ്ടുകൾ !!!
2020-07-26 19:07:39
വണ്ടു വരും വിളക്ക് കണ്ടു തീർച്ച എത്ര കൊണ്ടാലും പഠിക്കാത്ത മണ്ടരല്ലേ? തല്ലി കെടുത്തും ചിറകുകൊണ്ട് വിളക്കും കൊല്ലെണ്ടല്ലോ എല്ലാം താനേ ചത്തു കൊള്ളും വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക