ഒരു മഞ്ഞു തുള്ളിതൻ ഹൃദയത്തിൽ നിന്നൊരു പ്രണയം എന്നുള്ളിൽ പൊഴിഞ്ഞു മെല്ലെ മിഴികൾ തുറന്നു ഞാൻ നോക്കുന്ന നേരമാ പ്രണയമോ പൂത്തങ്ങുലഞ്ഞു നിൽപ്പൂ എൻ്റെ കുടിലിൻ്റെ മുൻപിലായ് വന്നു നിൽപ്പു
കനവിലായ് വന്നു നീ അന്നെന്നരികിലായ് മനസിൻ്റെ വാതിൽ തുറന്നു മെല്ലെ അന്നുതൊട്ടെന്നുള്ളിലെരിയുന്ന പ്രണയത്തിൻ അനുരാഗ മലരുകൾ നേദിക്കുവാൻ നിൻ്റെ നടയിലായ് കാത്തുഞാൻ നിൽക്കുമെന്നും
ഇത്ര നാൾ കാത്തൊരാ പ്രണയത്തിൻ പുഞ്ചിരി മനസിൻ്റെ കോണിൽ ഒളിച്ചുവെച്ചു പുലർകാല വേളയിൽ പതിവായിയെത്തുന്ന കിളികൾ തൻ കുറുകൽ എന്നപോലെ നിൻ്റെ കൊഞ്ചലെൻ കാതിലായ് കേൾക്കുമെന്നും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല