Image

റിയാദില്‍ മരണമടഞ്ഞ രാകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Published on 24 July, 2020
 റിയാദില്‍ മരണമടഞ്ഞ രാകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് : റിയാദില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ച പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് എക്‌സിക്യൂട്ടീവ് അംഗവും, സജീവ പ്രവര്‍ത്തകനുമായിരുന്ന കുഞ്ഞിമംഗലം സ്വദേശി രാകേഷ് തെക്കേവീടിന്റെ (35) മൃതദേഹം നാട്ടില്‍ എത്തിച്ചു. കോവിഡ് ഭീതി നിറഞ്ഞ വാര്‍ത്തകള്‍ കേട്ട് പരിഭ്രാന്തിയിലായ രാകേഷിന്റെ ബുദ്ധിമുട്ടുകള്‍ ഇന്ത്യന്‍ എംബസ്സിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വന്ദേ ഭാരത് മിഷന്‍ വിമാനത്തില്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാന്‍ കാത്തു നില്‍ക്കെ ആയിരുന്നു രാകേഷിന്റെ വിയോഗം. നിരവധി പേര്‍ക്ക് ആശ്വാസം നല്‍കിയിരുന്ന രാകേഷിന് നാട്ടില്‍ പോയി സ്വന്തം വീട് എന്ന സ്വപ്നം മുഴുപ്പിക്കാന്‍ സാധിച്ചില്ല.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും കമ്പനി വഹിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത്തിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് സനൂപ് കുമാര്‍, സതീശന്‍, ഉണ്ണിക്കുട്ടന്‍, രാഗേഷ് കണ്ണൂര്‍, മുകേഷ് കണ്ണൂര്‍,സംഗീത്, ശിഹാബ്, ശശികുമാര്‍, ഷാഫി എന്നിവരാണ്. തക്കസമയത്തു വേണ്ടത് പോലെ സഹായ സഹകരണങ്ങള്‍ നല്‍കിയ റിയാദിലെ ഇന്ത്യന്‍ എംബസി, പോലീസ്, മലയാളി ഡോക്ടര്‍മാരായ ഹസീന, അബ്ദുല്‍ അസീസ് , നാട്ടില്‍ രാകേഷിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ മൃതദേഹം സംസ്‌കരിക്കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു നടത്തിയ ജ്യോതിഷ് എന്നിവരുടെ സേവനങ്ങളും മറക്കാന്‍ പറ്റാത്തതാണെന്നു വേദി പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക