Image

വീടും മനസ്സും (കവിത-രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 22 July, 2020
വീടും മനസ്സും (കവിത-രാജന്‍ കിണറ്റിങ്കര)
പുഞ്ചിരിച്ചു നില്‍ക്കുന്ന
നല്ലൊരു വീടായിരുന്നു
വിശാലമായ ഹാള്‍
അതിനൊത്ത
മുറികള്‍
മനോഹരമായ
അടുക്കള
പിന്നെയാണ്
ഓരോന്നായി
കയറി വന്നത്
കണ്ണിനിഷ്ടപ്പെട്ടതും
മനസ്സിനിഷ്ടപ്പെട്ടതും
വേണ്ടതും
വേണ്ടാത്തതും
വാങ്ങിക്കൂട്ടി
വീടലങ്കോലമായതും
വീര്‍പ്പുമുട്ടിയതും
വഴികള്‍ ഇടുങ്ങിയതും
മനസ്സിന്
സംഭവിച്ചതും
ഇതു തന്നെയാണ്
ആവശ്യമുള്ളതും
ഇല്ലാത്തതും
മനസ്സില്‍
കയറ്റിയപ്പോഴാണ്
അലങ്കോലപ്പെട്ടതും
അസ്വസ്ഥമായതും
ചിരി മാഞ്ഞതും
ഇപ്പോള്‍ തോന്നുന്നുണ്ട്
ഇത്രയൊന്നും
വേണ്ടായിരുന്നു
വീട്ടിലും മനസ്സിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക