Image

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ടെലിവിഷൻ വിതരണം ചെയ്തു

Published on 15 July, 2020
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ടെലിവിഷൻ വിതരണം ചെയ്തു
കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണ്‍ലൈന്‍, ടിവി പഠനം ആരംഭിച്ച സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉത്ഘാടനം മാവേലിക്കര MLA ശ്രീ R.രാജേഷ് നിർവഹിച്ചു. പ്രവാസികൾ എക്കാലവും സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധത അവിസ്മരണീയമാണെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ പ്രവർത്തങ്ങൾ മാതൃകാപരമാണെന്നും ശ്രീ R.രാജേഷ് MLA പറഞ്ഞു.
ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്താ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ 15-07-2020, ബുധനാഴ്ച രാവിലെ 10 മണിക്ക് ഗവർമൻറ്റ് UPS, ചുനക്കരയിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ സഞ്ചു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) ശ്രീ P.M.രവി (വാർഡ് മെമ്പർ ) ശ്രീമതി ശോഭ കുമാരി (വാർഡ് മെമ്പർ) ശ്രീമതി ഉമാ .ഡി (HM, UPS ചുനക്കര) ശ്രീ പ്രവീൺ (PTA പ്രസിഡണ്ട്) തുടങ്ങിയവർ പങ്കെടുത്തു. മനോജ് റോയ്, രഞ്ജിത് രവി,ദിനേശ് ചുനക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക