Image

കാല്‍ഗറി സെന്റ് മദര്‍ തെരേസ കോവിഡ് 19 സഹായ സമിതി

Published on 13 July, 2020
കാല്‍ഗറി സെന്റ് മദര്‍ തെരേസ കോവിഡ് 19 സഹായ സമിതി
കാല്‍ഗറി:  സെന്റ് മദര്‍ തെരേസ സിറോ മലബാര്‍ കത്തോലിക്ക പള്ളിയുടെ നേതൃത്തില്‍ നടത്തുന്ന കോവിഡ് 19 സഹായ സന്നദ്ധ പ്രവര്‍ത്തകരുടെയും , പ്രതിസന്ധി കൈകാര്യം ചെയ്യല്‍ സമിതിയുടെയും (ക്രൈസിസ് മാനേജ്‌മെന്റിന്റെയും) സയുക്ത മീറ്റിംഗ് , ഇടവക വികാരി ഫാ. സാജോ പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടി .

പ്രതിസന്ധി ആരംഭിച്ച മാര്‍ച്ച് മാസം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, മുന്നോട്ടുള്ള കാര്യപരിപാടികളെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു . നാളിതുവരെ ഏകദേശം 250 ഓളം ഭക്ഷണ വസ്തുക്കളുടെ കിറ്റുകള്‍ കാല്‍ഗറിയിലെ എല്ലാ വിഭാഗത്തിലും പെട്ട ആവശ്യമായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.

കാല്‍ഗറി സെന്റ് മദര്‍ തെരേസ കത്തോലിക്ക സമൂഹം ഇടവകയിലെ നൈറ്റ്‌സ് ഓഫ് കൊളംബസ്, മാതൃജ്യോതി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായിച്ചേര്‍ന്നു ഈ കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കുചേരുന്നു.

പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാരായ ആന്‍ എബ്രഹാം , നോബിള്‍ അഗസ്റ്റിന്‍ എന്നിവര്‍ പുതിയ പ്രോജെക്ടിനെക്കുറിച്ച്  സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.motherteresacalgarychurch.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .

വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി .

കാല്‍ഗറി സെന്റ് മദര്‍ തെരേസ കോവിഡ് 19 സഹായ സമിതികാല്‍ഗറി സെന്റ് മദര്‍ തെരേസ കോവിഡ് 19 സഹായ സമിതി
Join WhatsApp News
Noble 2020-07-13 12:14:48
Please find the news
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക