ഇന്ന് സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയരായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ പിടികൂടുന്നതിന് കേരള പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് ഇതിനുള്ള ചുമതല ഡിജിപി നൽയിരുന്നു.
കേസില്‍ ആരോപണവിധേയരായവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കസ്റ്റംസ് അധികൃതരില്‍ നിന്ന് ഇ-മെയിലായി അപേക്ഷ ലഭിച്ചത്അ, തിനിടയിളാണ് നാടകീയമായി സ്വപ്നയും സന്ദീപും ബാംഗ്ലൂരിൽ വെച്ച് എൻ ഐ എ യുടെ പിടിയിലായത്. ഇരുവരെയും നാളെ കൊച്ചിയിൽ എത്തിയ്ക്കുമെന്നു അറിയുന്നു.