Image

ബ്രൂക്ക്‌ലിൻ ഡയോസിസ് ; ആറു കാത്തലിക് സ്കൂളുകൾ സ്ഥിരമായി അടച്ചുപൂട്ടുന്നു

പി.പി.ചെറിയാൻ Published on 10 July, 2020
ബ്രൂക്ക്‌ലിൻ ഡയോസിസ് ; ആറു കാത്തലിക് സ്കൂളുകൾ സ്ഥിരമായി അടച്ചുപൂട്ടുന്നു
ന്യൂയോർക്ക് ∙ കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് സാമ്പത്തിക തകർച്ച നേരിടുന്ന ബ്രൂക്ക്‌ലിൻ ഡയോസിസിലെ ആറു കാത്തലിക്ക് എലിമെന്ററി സ്കൂളുകൾ സ്ഥിരമായി അടച്ചുപൂട്ടുന്നു. സാമ്പത്തിക തകർച്ച മാത്രമല്ല, വിദ്യാർഥികളുടെ അപര്യാപ്തയുമാണ് സ്കൂളുകൾ പൂട്ടുന്നതിന് കാരണമെന്ന് ജൂലൈ 9 വ്യാഴാഴ്ച പുറത്തിറക്കിയ ബ്രൂക്ക്‌ലിൻ ഡയോസിസിന്റെ അറിയിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 31 ന് സ്ഥിരമായി അടച്ചുപൂട്ടുന്ന സ്കൂളുകൾ വില്യംസ് ബെർഗ് ക്യൂൻസ് ഓഫ് റോസ്‌മേരി, ക്രൗൺ ഹൈറ്റ്സിലെ സെന്റ്  ഗ്രിഗോറി ദ ഗ്രേറ്റ്, സൗത്ത് ഓസോൺ പാർക്കിലെ അവർ ലേഡീസ് കാത്തലിക് അക്കാദമി, ഹൊവാർഡ് ബീച്ചിലെ അവർ ലേഡി ഓഫ് ഗ്രേസ്, വൈറ്റ് സ്റ്റോണിലെ ഹോളി ട്രിനിറ്റി കാത്തലിക് അക്കാദമി, സെന്റ് മെൽസ് കാത്തലിക് അക്കാദമി എന്നിവയാണ്.കത്തോലിക്കാ സമൂഹത്തിന് വളരെ ദുഃഖകരമായ ഒരു വാർത്തയാണിത്. പക്ഷേ ഈ സാഹചര്യത്തിൽ ഇത് അനിവാര്യമാണ്.- സ്കൂൾ സൂപ്രണ്ട് തോമസ് ചാഡ്സ്റ്റക്ക് പറഞ്ഞു.
ഓരോ സ്കൂളിന്റേയും സാമ്പത്തിക സ്ഥിതി വ്യക്തമായി പരിശോധിച്ചതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഇതോടെ അടച്ചുപൂട്ടുന്ന കാത്തലിക്ക് സ്കൂളുകളുടെ എണ്ണം വർധിച്ചുവരുന്നു. ന്യൂയോർക്ക് ഡയോസീസിലെ 20 സ്കൂളുകൾ ഇതിനകം അടച്ചുപൂട്ടിയിരുന്നു.
ന്യൂയോർക്കിൽ നൂറുകണക്കിന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്കൂളുകളും നഷ്ടപ്പെടുന്നുവെന്നത് വേദനാജനകമാണ്.സ്കൂളുകൾ അടക്കുമ്പോൾ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻഅധ്യാപകരും സ്റ്റാഫാംഗങ്ങളും തയ്യാറാണെന്ന് ഡയോസിസ് അറിയിച്ചു.
ബ്രൂക്ക്‌ലിൻ ഡയോസിസ് ; ആറു കാത്തലിക് സ്കൂളുകൾ സ്ഥിരമായി അടച്ചുപൂട്ടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക