Image

ഒമാനിൽ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ബിജു വെണ്ണിക്കുളം Published on 09 July, 2020
 ഒമാനിൽ  തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
മസ്കറ്റ്: തിരുവനന്തപുരം വാമനപുരം പുളിമാത്ത് സ്വദേശി വിജയകുമാർ പിള്ള (51) ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. 
ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ 25-ന് മസ്കറ്റിലെ അൽ ഗോബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 
ഇന്നലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും . ബുധനാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
വിജയകുമാർ കഴിഞ്ഞ 20 വർഷമായി ഒമാനിലുള്ള  ഷഫാൻ ട്രേഡിംഗ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
കുടുംബം മസ്കറ്റിലുണ്ട്. ഭാര്യ സജിത, മക്കൾ: അചിന്ത്, ആദിത്യ,
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഒമാനിൽത്തന്നെ സംസ്കരിക്കും. 
ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന പതിനാറ്മത്തെ മലയാളിയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക