Image

സ്ത്രീ (ഭൂമീദേവി തന്‍ സുകൃതം)- ആറ്റുമാലി

Published on 09 July, 2020
സ്ത്രീ (ഭൂമീദേവി തന്‍ സുകൃതം)- ആറ്റുമാലി
കുഞ്ഞുമകളായി തുടക്കം
പിന്നെ സഹോദരി,
മുതിര്‍ന്നപ്പോള്‍ ഭാര്യ,
അമ്മ, മുത്തശ്ശി.

കുഞ്ഞുമക്കളെ മുലയൂട്ടി
വളര്‍ത്തുന്ന മാതൃത്വം.
തിളക്കമാര്‍ന്ന പുത്തന്‍ തലമുറയെ
കരുപ്പിടിപ്പിക്കുന്ന പാടവം
കരള്‍ നിറയെ കാരുണ്യം.
ഒടുങ്ങാത്ത ഊര്‍ജ്ജം.
വജ്രം തോല്‍ക്കുന്ന ആന്തരകാന്തി.
നിഷ്കാമകര്‍മ്മം

വിണ്ണില്‍ പകല്‍ വിരിയിക്കുന്നു സൂര്യന്‍:
മണ്ണില്‍ നന്മ വിളയിക്കുന്നു സ്ത്രീ;
ഋതുക്കള്‍ സാഘോഷം കൊണ്ടാടുന്നു,
ഭൂമീദേവി തന്‍ സുകൃതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക