Image

ജോലിയും താമസിക്കാനിടവും നല്‍കിയയാളുടെ പണവും പാസ്‌പോര്‍ട്ടും കവര്‍ന്ന് മലയാളി മുങ്ങി

Published on 08 July, 2020
ജോലിയും താമസിക്കാനിടവും നല്‍കിയയാളുടെ പണവും പാസ്‌പോര്‍ട്ടും കവര്‍ന്ന് മലയാളി മുങ്ങി
ജിദ്ദ: ജോലി അന്വേഷിച്ചെത്തിയ മലയാളി യുവാവ് മറ്റൊരു പ്രവാസിയുടെ പണവും പാസ്‌പോര്‍ട്ടും കവര്‍ന്ന് മുങ്ങി. ജിദ്ദയിലെ അല്‍ജാമിഅയില്‍ കഴിഞ്ഞ ദിവസമാണ്  സംഭവം. മലപ്പുറം സ്വദേശിയായ പ്രവാസി നടത്തുന്ന സംരംഭത്തില്‍ ജോലിക്ക് എത്തിയതായിരുന്നു യുവാവ്. അയാള്‍ക്ക് തന്നോടൊപ്പം തന്നെ താമസ സൗകര്യവും നല്‍കി.  എന്നാല്‍ രണ്ടാം ദിവസം 10,000 റിയാലും പാസ്‌പോര്‍ട്ടു കവര്‍ന്ന് യുവാവ് അവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നുമില്ല. മൊബൈല്‍  ഫോണ്‍ ഓഫാക്കിയ നിലയിലാണ്.

ജോലിക്ക് ചേര്‍ന്ന് ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ ഇഖാമയുടെ കോപ്പിയും മറ്റും വാങ്ങാനും സാധിച്ചിരുന്നില്ല. ഉബൈദ്  എന്നാണ് ഈ യുവാവിന്‍െറ പേരെന്നും മലപ്പുറം ഏ.ആര്‍. നഗര്‍ യാറത്തുംപടി സ്വദേശിയാണെന്നും പറയപ്പെടുന്നു. യുവാവിന്‍െറ ഫോട്ടോ ജിദ്ദ പ്രവാസികള്‍ക്കിടയിലെ  സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. സമാന രീതിയില്‍ ഇയാള്‍ മറ്റു പല സ്ഥലങ്ങളിലും ഇതുപോലെ മോഷണം നടത്തിയതായി വിവിധ ആളുകള്‍ സമൂഹ  മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. യുവാവിനെ എങ്ങനെയെങ്കിലും കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാനാണ് പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ട പ്രവാസിയുടെയും  സുഹൃത്തുക്കളുടെയും ശ്രമം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക