Image

കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു

Published on 08 July, 2020
കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു


കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ഒരു മലയാളികൂടി കുവൈറ്റില്‍ മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (62) ആണ് മരിച്ചത്.

കോവിഡ് രോഗ ബാധയെ തുടര്‍ന്നു അദാന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘകാലമായി കുവൈറ്റില്‍ ജോലിചെയ്തുവരികയായിരുന്നു.

ഭാര്യ: സീന. മക്കള്‍: ഷാന്‍ , ഷംന . കബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക