Image

സന്ദീപിനൊപ്പമുള്ള ഫോട്ടോ തിരഞ്ഞെടുപ്പ് കാലത്തേത്, സിപിഎമ്മിന്റേത് തരംതാണ രാഷ്ട്രീയം- കുമ്മനം

Published on 08 July, 2020
സന്ദീപിനൊപ്പമുള്ള ഫോട്ടോ തിരഞ്ഞെടുപ്പ് കാലത്തേത്, സിപിഎമ്മിന്റേത് തരംതാണ രാഷ്ട്രീയം- കുമ്മനം


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കൂട്ടാളി സന്ദീപ് തനിക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി ജയരാജന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ സിപിഎം നേതാക്കള്‍ നടത്തിയപ്രസ്താവന പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരും താനുമായി യാതൊരു ബന്ധവുമില്ല.
 വസ്തുതാപരം അല്ലാത്ത പച്ചക്കള്ളം വിളിച്ചുപറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫീസിനെ  രക്ഷപ്പെടുത്താനാണ് ഇ. പി ജയരാജന്‍ ശ്രമിക്കുന്നത്.
സന്ദീപ് നായരുടെ ഫെയ്‌സ്ബുക്കില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച് എന്താണ് ഈ.പി ജയരാജന്‍ പ്രതികരിക്കാത്തത് ?
ബിജെപിയുമായി യാതൊരു ബന്ധവും ഉള്ള ആളല്ല സന്ദീപ് നായര്‍. മറിച്ച് അയാള്‍ക്ക് സിപിഎം നേതാക്കളും ആയാണ് ബന്ധം !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക