Image

മാസ്‌ക് വസ്‌ത്രധാരണ ഘടകം? (ബി ജോൺ കുന്തറ)

Published on 07 July, 2020
മാസ്‌ക് വസ്‌ത്രധാരണ ഘടകം? (ബി ജോൺ കുന്തറ)
പലേ പഠനങ്ങൾ കാട്ടുന്നു നാം ആഗ്രഹിക്കുന്നതു പോലെ കോവിഡ് 19 വൈറസ് അടുത്തകാലങ്ങളിൽ നമ്മെ വിട്ടു പോകുന്നതിനുള്ള സാധ്യതകൾ വിരളം.
Dr. ഫൗസി പറയുന്നു ഒരു പ്രധിരോധ കുത്തിവ്യപ്പ് ചിലപ്പോൾ അടുത്തവർഷം തയ്യാറായെന്നുവരും? എന്നിരുന്നാൽ ത്തന്നെയും വൈറസുകൾ ഈ ഭൂമിയിൽ നിന്നും പോകും എന്ന് ആരും കരുതേണ്ട.നാം എത്രയോ സംഘർഷാവസ്ഥകൾ നേരിട്ടാണ് ജീവിക്കുന്നത് കോവിടും താമസിയാതെ ജീവിതത്തിൻറ്റെ ഭാഗമായി മാറും.

മാസ്‌ക് ധരിക്കുക ഒരു കേന്ദ്രഭരണo ആഹ്വാനം നടത്തുന്ന ആഭ്യന്തര നിയമമാക്കണം എന്ന് നിരവധി രാഷ്ട്രീയ, മാധ്യമ സാംസ്കാരിക നേതാക്കൾ അരങ്ങിൽ.
അതിന് എതിരായി,അമേരിക്കൻ  ഭരണഘടന പഠിച്ചിട്ടുള്ള ഏതാനും നിയമപണ്ഡിതരും എതിർ വാദവുമായി.രംഗത്ത്‌. ഓരോ വ്യക്തിക്കും ഭരണഘടന മൗലിക അവകാശങ്ങൾ വാഗ്‌ദാനം ചെയ്യ്തിട്ടുണ്ട് അതിനാൽ കേന്ദ്ര ഭരണത്തിന് ഒരാളുടെ ജീവിതം എങ്ങിനെ വേണം എന്ന് നിർബന്ധിക്കുവാൻ അവകാശമില്ല.
ഓർക്കുന്നുണ്ടാകും ഒബാമ കെയർ നടപ്പാക്കിയപ്പോൾ അതിൽ എല്ലാവരും ഇൻഷുറൻസ് എടുത്തിരിക്കണം എന്നൊരു വകുപ്പുണ്ട് അതിനെ എതുർത്തുകൊണ്ട് പരമോന്നത കോടതിയിൽ കേസു നടന്നു കോടതി പ്രതികൂലമായി വിധി പ്രസ്താവിച്ചു.

എന്നിരുന്നാൽ ത്തന്നെയും, ജനതയുടെ പൊതു ആരോഗ്യ സംരക്ഷണം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ അത് ഉപയോഗിച്ചു ഓരോ സംസ്ഥാനത്തിനും നിയമങ്ങൾ കൊണ്ടുവരാം. കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും നിബന്ധനകള്‍ വയ്‌ക്കുന്നതിന് അവകാശമുണ്ട്.

ഏതെങ്കിലും ഭരണകൂടം നിയമം ശ്രിഷ്ട്ടിച്ചിട്ടാണോ 90% ത്തിലേറെ ജനത കാലിൽ ചെരിപ്പിട്ടു നടക്കുന്നത്? കഴിഞ്ഞ മൂന്നു മാസങ്ങളിലേറെ കോവിഡ് ആഗോളതലത്തിൽ ഒരു പ്രധാന വാർത്ത  കൊറോണ വൈറസ് എന്തെന്നും അതിൻറ്റെ അപകടസാദ്ധ്യതകളും അറിയില്ല എന്ന് ആർക്കും പറഞ്ഞുകൂടാ.
ബാലിശമല്ലേ അറിവുണ്ടെന്നു നടിക്കുന്ന മനുഷ്യൻ നിർബന്ധം പിടിക്കുന്നു എന്നെ നിർബന്ധിച്ചാലേ ഞാൻ എന്തെങ്കിലും ചെയ്യു. ആരോഗ്യം സംരഷിക്കുക എന്ന പ്രാഥമിക ചുമതല ഓരോരുത്തരുടെയും. ആരും ഇരുട്ടിലല്ല ജീവിക്കുന്നത്. കാര്യങ്ങൾ കണ്ടു മനസിലാക്കി പ്രവർത്തിക്കുന്നതിനെയാണ് സാമാന്യ ബുന്ധി എന്ന് പറയുന്നത്.

കൊറോണ വൈറസ് മാറിപ്പോകുന്നില്ല എന്ന കാരണത്താൽ നമുക്കു ദിനചര്യകൾ വേണ്ട എന്നു വൈക്കുവാൻ പറ്റുമോ? ജീവിതം സ്തംഭിപ്പിക്കുവാൻ സാധിക്കുമോ? എല്ലാ ക്രയവിക്രയങ്ങളും നിലച്ചാൽ ആര് ഭക്ഷണം നൽകും? വീട്ടിൽ ചുമ്മാ ഇരിന്നു ജീവിതം കഴിക്കുക എത്രപേർക്ക് സാധിക്കും? അതിലും അപകടം പതിയിരിക്കുന്നു. ഈ അവസരത്തിൽ ആന്മഹത്യകൾ വർദ്ധിക്കുന്നു എന്നും കേൾക്കുന്നു.
മില്യൺ വർഷങ്ങൾക്കു മുൻപ് നഗ്നനായി കാട്ടിൽ ജീവിതം തുടങ്ങിയ മനുഷ്യൻ നിരവധി പരിണാമ ദിശകൾ പിന്നിട്ടു.വ്യത്യസ്ത പ്രതികൂല  അന്തരീഷങ്ങൾ നേരിടുന്നതിന് നാം എങ്ങോട്ടും പാരായണം നടത്തുന്നില്ല എല്ലാത്തിനെയും മെരുക്കിയെടുത്തു നാം ജീവിതം നയിക്കുന്നു.

അതുപോലതന്നെ കൊറോണ വൈറസും. സാമാന്യ ബുദ്ധി ഉപയോഗിക്കുക പുറത്തിറങ്ങുമ്പോൾ  മാസ്‌ക് ധരിക്കുക പരസ്പര അകലം പാലിക്കുക,സ്വയ വെടിപ്പ് ശീലമാക്കുക . അല്ലാതെ പ്രസിഡൻറ്റ് ട്രംപ് പറയാതെ ഞാൻ മാസ്‌ക് ധരിക്കില്ല. ഒരു പഴംചൊല്ലുണ്ട് "അപ്പാ എന്നെ തല്ലേണ്ട ഞാൻ നന്നാകില്ല"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക