വെര്‍ച്ച്വല്‍ പാര്‍ട്ടിയുമായി സ്കൂള്‍ സഹപാഠികള്‍.
തൊടുപുഴ ഡി പോള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും 1992 ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ഉപജീവനത്തിനുമായി വഴി പിരിഞ്ഞ കൂട്ടുകാര്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വേനലവധിക്ക് ഒരുമിച്ചുകൂടി ഓര്‍മ്മ പുതുക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും, ലോകമാകെ പടര്‍ന്നു പിടിച്ച കോവിഡ് 19 എന്ന മഹാമാരി അവരുടെ ആഗ്രഹങ്ങള്‍ക്കും പദ്ധതികള്‍ക്കും തടസ്സമായി.
അത്രമേല്‍ സുദൃഢവും പ്രിയതരവുമായ സൗഹൃദത്തിന്റ ഓര്‍മ്മകള്‍ കോവിഡ് ഉയര്‍ത്തിയ പ്രതിബന്ധത്തിനു മുന്നില്‍ തോല്ക്കുവാന് തയ്യാറായിരുന്നില്ല. അങ്ങനെയാണ് വെര്‍ച്വല്‍ പാര്‍ട്ടി എന്ന ആശയം ഉദയം ചെയ്തത്.
ഓരോരുത്തരും അവരവരുടെ വാസസ്ഥലങ്ങളിലിരുന്നു ചിത്രീകരിച്ച രംഗങ്ങള്‍ ഏകോപിപ്പിച്ച് രൂപം കൊടുത്ത ഈ ഗാനരംഗം, ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഹൃദയത്തില്‍ ചേര്‍ത്തു പിടിക്കുന്ന ഒരുപിടി സൗഹൃദങ്ങളിലേക്കു വെളിച്ചം വീശുന്നു. സൗഹൃദങ്ങള്‍ക്ക് വില കല്പിക്കുന്ന ഏവര്‍ക്കും ഒരു ചെറുപുഞ്ചിരിയോടല്ലാതെ ഇത് കണ്ടിരിക്കാനാവില്ല, അകാലത്തില്‍ പിരിഞ്ഞു പോയ രണ്ടു പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ കാണുമ്പോഴല്ലാതെ!
റോണിയുടേതായിരുന്നു ആശയം. സാജു സംവിധായകനായി