Image

സൗദിയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുകൂടി കീം പ്രവേശനപരീക്ഷ എഴുതാന്‍ അവസരമൊരുണം : കേളി

Published on 06 July, 2020
സൗദിയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുകൂടി കീം പ്രവേശനപരീക്ഷ എഴുതാന്‍ അവസരമൊരുണം : കേളി


റിയാദ് : കേരളത്തിലെ പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള ജൂലൈ 16 നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രവേശന പരീക്ഷയായ KEAM, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗദിയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുകയോ വേണമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സൗദിയില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പതിലധികം ഇന്ത്യന്‍ സ്‌കൂളുകളില്‍ ഭൂരിഭാഗവും മലയാളി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഗള്‍ഫില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന നിരവധി മലയാളി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ മുഴുവനായും എഴുതുവാനും തുടര്‍ പഠനത്തിനായി കേരളത്തിലേക്ക് തിരിച്ചു പോകാനും സാധിച്ചിട്ടില്ല. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളതു പോലെ KEAM പരീക്ഷാ കേന്ദ്രങ്ങള്‍ സൗദി അറേബ്യയില്‍ അനുവദിച്ചിട്ടും ഇല്ല. ഇത് സൗദി അറേബ്യയിലെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞിരിക്കുന്ന വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളേയും ഒരു പോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സൗദിയിലെ പ്രവാസി വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച് കേരള സര്‍ക്കാരും KEAM പ്രവേശന പരീക്ഷ മാറ്റിവയ്ക്കാന്‍ തയാറാവുകയോ അല്ലെങ്കില്‍ സൗദിയിലെ പ്രധാന നഗരങ്ങളില്‍ KEAM പ്രവേശനപരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ തയാറാവുകയോ വേണമെന്ന് റിയാദ് കേളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക