Image

മതാന്തര സംവാദം: സഭയുടെ നിലപാടുകളിലൂടെ

ഫാദര്‍ വില്യം നെല്ലിക്കല്‍ Published on 06 July, 2020
മതാന്തര സംവാദം: സഭയുടെ   നിലപാടുകളിലൂടെ

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ, “മതാന്തര സംവാദം” (Nostrae Aetate) എന്ന  ഇതര മതങ്ങളെ സംബന്ധിച്ച പ്രഖ്യാപനത്തോടെയാണ് സഭ ആധുനിക ലോകത്തിലെ  സംവാദത്തിന്‍റെ വഴിയില്‍ പ്രവേശിച്ചതെന്ന്  വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍, അന്ത്രയ തൊര്‍ണിയേലി.  

“മതാന്തര സംവാദം എന്ന പ്രമാണരേഖയും ഇതര മതങ്ങളുമായുള്ള സഭയുടെ സംവാദത്തിന്‍റെ തുറന്ന വഴികളും” എന്ന ശീര്‍ഷകത്തില്‍, ജൂണ്‍ 16-ന് വത്തിക്കാന്‍ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച  ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. സഭയുടെ  മതാന്തര സംവാദ പ്രവര്‍ത്തനങ്ങള്‍ക്ക് 60 വയസ്  തികയുകയാണ്. 



 ലേഖനത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

യഹൂദ സഹോദരങ്ങളുമായി  കൗണ്‍സില്‍ തുറന്നത്  സാഹോദര്യബന്ധം

ശത്രുതയിലായിരുന്ന യഹൂദ സഹോദരങ്ങളുമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നത് മുന്‍പൊരിക്കലുമില്ലാത്ത ബന്ധമാണ്. പുതിയ ഉടമ്പടിയിലെ ജനങ്ങള്‍ പഴയനിയമത്തിലെ ദൈവജനവുമായി അബ്രഹാമിന്‍റെ പിതൃത്വത്തിലൂടെ ബന്ധപ്പെട്ടിരിക്കുന്നത്   കൗണ്‍സില്‍ നിരീക്ഷിച്ചു. വചനത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെ വഴികളില്‍ ഈ ബന്ധം പടിപടിയായി ഊട്ടിയുറപ്പിക്കാനാവുമെന്ന് ഇരുകൂട്ടര്‍ക്കുമുള്ള പ്രത്യാശയിലാണ് സഭയും യഹൂദ സമൂഹവും തമ്മിലുള്ള സംവാദം ഇന്നും പുരോഗമിക്കുന്നത്.

 മറ്റു  മതങ്ങളിലും കൗണ്‍സിൽ  തിരിച്ചറിഞ്ഞ  വെളിപാടിന്‍റെ വെളിച്ചം

മറ്റു മതങ്ങളിലും വെളിപാടിന്‍റെ വെളിച്ചം കാണുന്നുണ്ട് എന്നത് കൗണ്‍സിലിന്‍റെ പ്രസ്താവനയും ബോധ്യവുമാണ്. മനുഷ്യര്‍ എല്ലാവരും ഒരേ ദൈവത്തെ അന്വേഷിക്കുന്നു. എന്നാല്‍ ആനുപാതികമായ വെളിച്ചവും വെളിപാടുമാണ് ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ളത്. 

എന്നാല്‍ അവയിലുള്ള സത്യത്തിന്‍റെ വെളിച്ചം അംഗീകരിക്കേണ്ടതാണെന്ന സഭയുടെ നിലപാട് മറ്റു മതങ്ങളോട് കൂടുതല്‍ തുറവുള്ളവരാകുവാനും അവരെ കൂടുതല്‍ മനസ്സിലാക്കുവാനും സാധിച്ചു. കാരണം എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം ഒന്നാണ്. ഈ തുറവാണ് ആധുനിക കാലത്ത് ഇതര മതങ്ങളുമായുള്ള സംവാദത്തിന്‍റെ വഴി തുറക്കുവാന്‍ സഹായകമായത്.

 ഇസ്ലാമിക സഹോദരങ്ങളെയും സഭ ആദരവോടെ കാണുന്നു

ഏകദൈവത്തില്‍ വിശ്വസിക്കുന്ന  ഇസ്ലാമിക  സഹോദരങ്ങളെയും സഭ ആദരവോടെ കാണുന്നുവെന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖ  പഠിപ്പിക്കുന്ന വ്യക്തമായ നിലപാടാണ്.  

പൂര്‍വ്വപിതാവായ അബ്രാഹത്തെ ഇസ്ലാമികര്‍ ആദരിക്കുന്നു. യേശുവിനെ അവര്‍ ദൈവമായി ആരാധിക്കുന്നില്ലെങ്കിലും പ്രവാചകനായി അംഗീകരിക്കുന്നു. യേശുവിന്‍റെ അമ്മ മറിയത്തെ വണങ്ങുകയും, പലരും ഭക്തിയോടെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു. ഇസ്ലാം മതസ്ഥരും അന്ത്യവിധിക്കായി കാത്തിരിക്കുന്നവരാണ്. 

  ജോണ്‍ 23-Ɔമന്‍ പാപ്പാ തുറന്ന സംവാദത്തിന്‍റെ പാത

മേല്പറഞ്ഞ ഇതര മതങ്ങളോടുള്ള നിലപാടില്‍ത്തന്നെയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭ മുന്നോട്ടു നീങ്ങിയിട്ടുള്ളത്. അതിനു തെളിവാണ് ചരിത്രത്തില്‍ നാഴികക്കല്ലുകളായി നില്ക്കുന്ന സഭാദ്ധ്യക്ഷന്മാരുടെ ഇതര മതസ്ഥരോടുള്ള സമീപനവും   സംവാദ ശ്രമങ്ങളും. വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പാ കൗണ്‍സിലിനു മുന്നോടിയായി ഇതര മതങ്ങളുമായുള്ള സംവാദത്തിനായി വത്തിക്കാനില്‍ ഒരു സെക്രട്ടേറിയേറ്റു തുറന്നതുതന്നെ ആധുനിക സഭയുടെ നിലപാടു വെളിപ്പെടുത്തുന്ന നല്ല തുടക്കമായിരുന്നു.

  പോള്‍ 6-Ɔമന്‍ പാപ്പായുടെ ആത്മീയ തുറവ്

മതാന്തര സംവാദത്തിന്‍റെയും, ഭിന്നിച്ചു നില്ക്കുന്ന ഇതര സഭകളെ ഐക്യത്തിന്‍റെയും പാതയിലേയ്ക്ക് നയിക്കും വിധം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്നു നയിച്ചത് പോള്‍ ആറാമന്‍ പാപ്പായാണ്. 1964-ലെ ഭാരതസന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ എല്ലാമതനേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പാപ്പാ സമയം കണ്ടത്തി.

 ജോണ്‍ പോള്‍ 2-Ɔമന്‍ പാപ്പായും മതസൗഹാര്‍ദ്ദവും

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ തീര്‍ച്ചയായും തന്‍റെ 27 വര്‍ഷക്കാലം നീണ്ട സഭാഭരണകാലത്ത് ഇതരമതങ്ങളുമായി സംവദിക്കുവാന്‍ ആഗോളസംഗമങ്ങള്‍ വിളിച്ചുകൂട്ടുകയും, ലോക സമാധാനത്തിന്‍റെ പാതയില്‍ മതങ്ങള്‍ക്കുള്ള പങ്ക് അടിവരയിട്ടു പ്രബോധിപ്പിക്കുകയും ചെയ്തു. വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍ പ്രഥമ മതാന്തരസംവാദ സംഗമം ആഗോളതലത്തില്‍ വിളിച്ചുകൂട്ടുകയും മതങ്ങള്‍ വിശ്വശാന്തിക്കായി കൈകോര്‍ത്തു നില്ക്കണമെന്ന് പ്രബോധിപ്പിക്കുകയും ചെയ്തത് പാപ്പാ വോയിത്തീവയാണ്.

 അതിക്രമങ്ങളെ വിമർശിച്ചും  എല്ലാമതങ്ങളെയും ആശ്ലേഷിച്ചും  ബെനഡിക്ട് 16-Ɔമന്‍ പാപ്പാ

ബെനഡിക്ട് 16-Ɔമന്‍ പാപ്പാ ആധുനിക കാലത്തെ പ്രതിഭാസമായ ദൈവത്തിന്‍റെ നാമത്തിലുള്ള അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും, ഒപ്പം മതമൗലിക വാദത്തെയും കര്‍ശനമായി വിമര്‍ശിച്ചു. എന്നാല്‍ സമാധാനത്തിന്‍റെ വഴികളില്‍ എല്ലാമതങ്ങളെയും ആശ്ലേഷിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

മാനവികതയുടെ വഴികളിൽ  പാപ്പാ ഫ്രാന്‍സിസ് മുന്നോട്ട് 

ഇതര മതങ്ങളുമായുള്ള ബന്ധത്തില്‍   മുന്‍ഗാമികളുടെ ചുവടുപിടിച്ച് കൂടുതല്‍ സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും വഴികള്‍ മാനവികതയ്ക്കായി പാപ്പാ ഫ്രാന്‍സിസ് തുറന്നിട്ടുവെന്നു പറയാം. ദൈവത്തെ പിതാവേ എന്നു വിളിക്കുന്ന ഏതു മതവിഭാഗത്തില്‍പ്പെട്ടവരെയും സഹോദരങ്ങളായി സ്നേഹിക്കുന്നതാണ് ദൈവസ്നേഹമെന്ന മൗലിക വീക്ഷണം, പാപ്പാ ഫ്രാന്‍സിസ് പുലര്‍ത്തുന്നു. അതിനു തെളിവാണ് അബുദാബി സന്ദര്‍ശനവും അവിടെവച്ചു ഒപ്പുവച്ച വിശ്വസാഹോദര്യ പ്രഖ്യാപനവും (Human Fraternity Document).

  മതങ്ങളുമായി കൈകോര്‍ത്ത് മനുഷ്യകുലത്തിന്‍റെ നന്മയ്ക്കും നിലനില്പിനും ഉതകുന്ന സല്‍പ്രവൃത്തികളില്‍ വ്യാപൃതമാകുന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ വിശ്വസാഹോദര്യ വീക്ഷണം. ലേഖനത്തില്‍  പറയുന്നു
Join WhatsApp News
രാജു തോമസ് 2020-07-07 07:51:46
'എന്നാൽ ആനുപാതികമായ വെളിച്ചവും വെളിപാടുമാണ് ഓരോരുരുത്തർക്കും ലഭിച്ചിട്ടുള്ളത്.' കൊള്ളാം! ഇതിൽനിന്നും സഭയുടെ ഔദ്യോഗികമനസ്സിന്റെ ഉള്ളിലിരുപ്പ് അറിയരുതോ!
Ninan Mathulla 2020-07-07 09:25:50
Who has the authority to say it is not proportional revelation in different religions? It must be either God come down and tell you personally or God send a prophet to tell it to the people. Even if God send a prophet, it is doubtful that Raju Thomas (?) will accept that person as a prophet.
RAJU THOMAS 2020-07-07 11:09:43
I am afraid my comment was misread. Dear Mr. Mathulla, the thrust was that while it is a pity that each religion claims to have direct revelation from God, the Catholic Church is just making a hilariously ridiculous concession by embracing ALL other faiths while vouching to none but itself. You are barking up the wrong tree; I have no fight with you. Yet, to your last bark I should say, 'No, I will not, for THERE IS NO ...."
Ninan Mathulla 2020-07-07 22:24:34
Each church or religion believes its faith is the most right. It is not the job of Catholic Church to defend another church or religion. At least appreciate that Catholic Church recognize other religions, and have a dialogue with them. What we see in India now is that BJP claim that their religion only is the true religion, and tries to destroy Christian faith and Muslim faith. It is true that India had a history of tolerance towards other faith but no more. It is from their selfish political interest or lack of faith in a God. I have a friendly advice to you- be care full in the words you choose such as ‘bark’. Readers will get an idea about your culture when you use such words.
പേ കൂത്തുകള്‍ 2020-07-08 06:01:51
എല്ലാ മതങ്ങളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ വെളിച്ചപ്പാട് തുള്ളൽ അല്ലേ!. അതുകൊണ്ടാണ് മറ്റു മതങ്ങൾ ഒക്കെ ആനുപാതിക വെളിച്ചവും വെളിപാടും ആണെന്ന് തോന്നുവാൻ ഉള്ള തോന്നൽ ഉണ്ടാകുവാനുള്ള കാരണം. എല്ലാ മതങ്ങളുടെയും ആന്തരിക കാതൽ പുഴുവും ചെള്ളും ചിതലും തിന്നു നശിച്ചത് ആണ് എന്ന് മതങ്ങളെ പഠിച്ചാൽ വെളിവാകും. കത്തോലിക്ക സഭയുടെ ഇ മീൻ പിടുത്ത തന്ത്രം പുതിയത് അല്ല. കേരളത്തിൽ തന്നെ കത്തോലിക്ക സഭക്ക് എത്ര തരം വിഭാഗങ്ങൾ ഉണ്ട്. ഓര്ത്തഡോക്സ്കാരെ ചാക്കിട്ടു പിടിക്കാൻ അവരുടെ വേഷങ്ങൾ അതേപടി കോപ്പി അടിച്ച കാതോലിക്ക പോലും ഉണ്ട്. ഇവയെല്ലാം വെറും പൊള്ളയായ ദ്രവിച്ച പാഴ് പേക്കൂത്തുകൾ മാത്രം. -andrew
RAJU THOMAS 2020-07-08 09:39:09
what took you so long to respond? Racking your brains? I like what your comment on 'bark' and my culture. I do understand why one one would balk at something unpalatable or indigestible. But you are again defending the Catholic Church. "At least recognize that the Catholic Church recognizes other religions..." Wow! As if other religions depend on the Catholic Church. What a magnanimous concession! There is no logic here. As for recognition, how did the great Catholic Dante regard great Mohammed? He put him in the 9th ditch of the 8th Circle (for frauds) in his Inferno. Mohammed was denounced as a hesiarch or arch-heretic, a sower of religious discord, split in half, his entrails hanging out. Alaro of Cordoba (9th century) proclaimed that Mohammed was the Antichrist. 'The Golden Legend' (13th c) denigrated him as a false prophet and a sorcerer. Who is going to apologize for the indiscretions of the Dark Ages or of an artist? And what help would an apology do? I do understand why one would ruffle one's feathers on hearing something unpalatabk le or indigestible.
Same Gender marriage 2020-07-08 13:02:24
Isn’t marriage is between two persons? Two personalities? Two attitudes? In a nursing home in NY, a 93-year young man married an 89-year young lady. Did they marry for the physical interaction of sex? or was it a union of souls? Paul said; once you are unified, you are unified in Christ, then there is no man or woman, you are one body. If you think you are a decorated Christian and marry another gender; you are doing so to coverup your lust & your hypocrisy. If you love your partner as yourself; there is no gender difference. Grey-haired people need to come out of their caves of ignorance where they are slaves of their religion. Glad to see more and more of the young generation are detaching from primitive religions and following Science. People getting attracted to the same gender is not a mental or physical illness. If you are curious & studious; follow science and learn from Genetics. Once you learn from genetics you will be able to understand the same-gender attraction. Then you will be able to stop blaming & finding fault with others. Listen to medical experts and not to hypocrites in cassocks. Most of them sodomize boys at the altar and condemn others from the pulpit. Stop listening to those hypocrites! • Just see how much Catholic church is paying off to settle law-suits. - andrew
Hypocrisy of Apology 2020-07-08 13:34:09
It is better not to say something or do something or create a situation of which you end up apologizing later. An apology has no value after the damage is done. Good people won't end up apologizing because they do good. The generosity shown by the Catholic church as its willingness to ask apology is just a hypocrisy. The church, along with many other religions are disappearing as education spreads. So the religions are coming up with new tricks to survive. The Christian bible, the new testament is full of hatred towards the Jews. The church did nothing to stop the Nazis from burning millions of Jews. An apology is too late. Will the church re-write the new testament taking out all Jewish hatred?. If they do, there won't be much left behind in them, especially in the gospels. The gospels were written to condemn and torture Jews. Gospels did a very successful campaign in spreading Jewish hatred that even now many believe that Jews killed Jesus. More than other religions; Catholics tortured other Christian denominations. Look back:- the Spanish inquisition, the Coonan cross incident, the origin of Malankara Reeth, torturing & killing of Nuns etc. The church has never stopped doing evil. So the apology is meaningless & is just hypocrisy. Hypocrisy is evil. -andrew
Ninan Mathulla 2020-07-08 19:19:11
Some people live in the past and want to live in the past. What constructive use for it- talking about someone did somewhere in the distant past. I am talking about the present. What you can do to build a constructive relationship now? Some here has to talk about Christian Church only and no other religion. Some posting here against Bible appears to have only superficial, second hand knowledge about Bible. It smells strongly BJP propaganda machinery as the posting appears in makes believe Christian names.
Jose 2020-07-09 05:49:35
When someone's vocabulary is limited to bjp, atheist, anti Christians with fake names; we need to ignore those people.
Ninan Mathulla 2020-07-09 10:54:54
Good to see that my comment hit the target as it pricked some. Jose advice others to ignore my comment but he couldn't help it, not to respond to it. Readers knows my vocabulary is much wider but for some it is limited to their race and religion interests. Thanks fo all the comments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക