Image

വ്യത്യസ്ത ആത്മീയാനുഭൂതി പകർന്നു പ്രഥമ മൊർത്ത്മറിയം വനിതാ സമാജം റിട്രീറ്റ്

പി പി ചെറിയാൻ Published on 05 July, 2020
വ്യത്യസ്ത ആത്മീയാനുഭൂതി പകർന്നു പ്രഥമ മൊർത്ത്മറിയം വനിതാ സമാജം റിട്രീറ്റ്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മൊര്‍ത്ത്മറിയം വനിതാ സമാജം ജൂണ്‍ മാസം 20 നു സംഘടിപ്പിച്ച ആദ്യ വെര്‍ച്വല്‍ റിട്രീറ്റ് വേറിട്ട ആത്മീയ അനുഭവം പകര്‍ന്നു നല്‍കി.

ഭദ്രാസനത്തിലെ മുഴുവന്‍ പള്ളികളില്‍ നിന്നും ആയിരത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുത്തു. ആദ്യമായി ആണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു വെര്‍ച്വല്‍ സമ്മേളനം ഇത്രയും ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാകുന്നത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആണ് മുന്‍ നിശ്ചയിച്ചിരുന്ന റിട്രീറ്റ് സൂം മാധ്യമം വഴി നടത്തുവാന്‍ തീരുമാനിച്ചത്.

ഭദ്രാസനത്തിലെ 55 പള്ളികളേയും 7 ഭാഗങ്ങളാക്കി തിരിച്ചുകൊണ്ട് എല്ലായിടത്തുനിന്നും പ്രാര്‍ത്ഥനാ ഗാനങ്ങള്‍ തയാറാക്കിയത് മിഴിവേറുകയും വ്യത്യസ്തത സമ്മാനിക്കുകയും ചെയ്തു.

'മലകളെ നീക്കുന്ന വിശ്വാസം' (വി.മത്തായി 12:20) എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ചിന്താവിഷയം.

ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഭദ്രാസന സമാജം  ജനറല്‍ സെക്രട്ടറി സാറാ വര്‍ഗീസ് എല്ലാവരുടേയും കഠിനാധ്വാനങ്ങളും, പ്രയത്‌നങ്ങളും പ്രാര്‍ത്ഥനകളും ഫലപ്രദമായതില്‍ ഉള്ള സന്തോഷം പങ്കുവച്ചുകൊണ്ടു സ്വാഗതം ആശംസിച്ചു. ന്യൂയോര്‍ക്കിലെ സിറാക്കൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മൊര്‍ത്ത് മറിയം വനിതാ സമാജം വൈസ് പ്രസിഡന്റുമായ ഫാ. എബി പൗലോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മോര്‍ നിക്കോളോവോസ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പെന്‍സില്‍വാനിയയിലെ ബന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി, വികാരി റവ. ഫാ. വി.എം. ഷിബു മുഖ്യ പ്രഭാഷണം നല്‍കി.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മോര്‍ നിക്കോളോവോസ് തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ കാലത്തിന്റെ വെല്ലുവിളികളെ തുറന്ന മനസ്സോടെ സമീപിക്കണമെന്നും, പുതിയ ഉള്‍ക്കാഴ്ചകള്‍ ലോകത്തിനും ആത്മീയ സമൂഹത്തിനും നല്‍കണമെന്നും അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ അതിനുള്ള ഉത്തരം കണ്ടെത്തുവാന്‍ പരിശ്രമിക്കണമെന്നും, മഹാമാരിയായ കോവിഡ് 19 എന്ന 'മല' നമ്മുടെ വിശ്വാസ ജീവിതവും പ്രാര്‍ത്ഥനകളും മുഖാന്തിരം മാറ്റുവാന്‍ സാധിക്കണം എന്നും ഓര്‍മ്മിപ്പിച്ചു.

മുഖ്യ പ്രഭാഷണം നടത്തിയ റവ.ഫാ. ഷിബു മത്തായി പ്രധാന ചിന്താവിഷയമായ 'മലകളെ നീക്കുന്ന വിശ്വാസം' 'Faith moves mountains' ( വി.മത്തായി 12:20) എന്നതിനെ വിശദീകരിച്ച് സംസാരിച്ചു. വി. മാമോദീസ കൂദാശയിലൂടെ ലഭ്യമായ വി. മൂറോന്റെ സൗരഭ്യവാസന നമ്മുടെ ജീവിതത്തിലുടനീളം പരത്തുവാന്‍ കഴിയണം. വൈകാരികമായ കണ്ണുനീര്‍ കണങ്ങള്‍ കൊണ്ടല്ല, ആത്മതപനത്തിലൂടെയുള്ള അനുതാപത്തിന്റെ കണ്ണുനീര്‍ കണങ്ങള്‍ മുഖാന്തിരം നമ്മുടെ ജീവിതത്തെ നനയിക്കുവാനും, പരിശുദ്ധാത്മ ഫലങ്ങള്‍ സ്വീകരിക്കുവാനും സാധിക്കണം. ലൗകീക ജീവിതത്തെ അതിജീവിക്കുവാന്‍ സ്‌നേഹം, വിശ്വാസം, പ്രത്യാശ എന്നീ ത്രിവിധ ആത്മീയാനുഭവങ്ങള്‍ നാം പുറപ്പെടുവിക്കണം. മാത്രമല്ല അഹരോന്റെ ധൂപവും മോശയുടെ പ്രാര്‍ത്ഥനയും ഫിനഫാസിന്റെ വാളും മുഖാന്തിരം യിസ്രായേല്‍ ജനം രക്ഷപ്രാപിച്ച പോലെ ഈ മഹാമാരിയില്‍ നിന്നും നമ്മുടെ പ്രാര്‍ത്ഥനകളും, ആരാധനാ ജീവിതവും കൊണ്ട് ഈ ലോകത്തിലെ ജീവിത സാഹചര്യങ്ങളില്‍ നിന്നും, പ്രതിസന്ധികളില്‍ നിന്നും മുക്തി നേടുവാന്‍ ഇടയാകട്ടെ എന്നും ഉദ്‌ബോധിപ്പിച്ചു.

തുടര്‍ന്ന് എല്ലാ പ്രദേശത്തേയും ഇടവകകളിലെ ഗായകര്‍ ചേര്‍ന്ന് ഭക്തി ഗാനങ്ങള്‍ പാടുകയും, കോവിഡ് രോഗ ബാധിതരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലേയും കോര്‍ഡിനേറ്റര്‍മാരും , പ്രതിനിധികളും ചേര്‍ന്ന് പങ്കുവച്ചു. 

സമാജം ഭാരാവാഹികളായ സാറാ വര്‍ഗ്ഗീസ്, ലിസി ഫിലിപ്പ്, എല്‍സി മാത്യു, സാറാ മാത്യു, ദിവ്യബോധനം ലീഡര്‍ഷിപ്പ് ടെയിനിംഗ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മേരി എണ്ണച്ചേരില്‍, ചാരിറ്റി കോര്‍ഡിനേറ്റര്‍ ഡോ: അമ്മു പൗലോസ്, റിട്രീറ്റ് കോര്‍ഡിനേറ്റര്‍ ശോഭ ജേക്കബ് എന്നിവരുടേയും , ഈ റിട്രീറ്റ് ഭംഗിയായും ചിട്ടയായും സമയബന്ധിതമായും ഉത്തരവാദിത്വത്തോടെ നടത്തുവാന്‍ പ്രയത്‌നിച്ച ബോസ്റ്റന്‍ സെന്റ് മേരീസ് ഇടവകയുടെ ടെക്‌നിക്കല്‍ ടീം അംഗങ്ങളായ പ്രീത കിംഗ്സ്വ്യൂ, ജീസ്‌മോന്‍ ജേക്കബ്, സിബി കിംഗ്‌സ്വ്യൂ , ദീപ കുന്നത്ത്, ബിന്ദു തോമസ്, സാറാ തോമസ്, സോണിയ സൈലേഷ്, ജെഷ ജോണ്‍, നിധി ജോണ്‍ എന്നിവരുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ നിസ്തുല സേവനത്തിനും, കൂട്ടായ പരിശ്രമത്തിനും, കൂടാതെ പങ്കെടുത്ത എല്ലാ വൈദികരോടും സമാജാഗംങ്ങളോടും ഭംഗിയായി റിട്രീറ്റ് നടത്തുവാന്‍ സഹായിച്ച എല്ലാവരോടും ഉള്ള നന്ദി ഭദ്രാസന സമാജം വൈസ്. പ്രസിഡന്റ് റവ.ഫാ. എബി പൗലോസ് അറിയിച്ചു. പ്രാര്‍ത്ഥനയോടും ഗ്രൂപ്പ് ഫോട്ടോ ആശീര്‍വാദം എന്നിവയോടും കൂടി റിട്രീറ്റ് അനുഗ്രഹകരമായി പൂര്‍ത്തിയാക്കി.
വ്യത്യസ്ത ആത്മീയാനുഭൂതി പകർന്നു പ്രഥമ മൊർത്ത്മറിയം വനിതാ സമാജം റിട്രീറ്റ്വ്യത്യസ്ത ആത്മീയാനുഭൂതി പകർന്നു പ്രഥമ മൊർത്ത്മറിയം വനിതാ സമാജം റിട്രീറ്റ്വ്യത്യസ്ത ആത്മീയാനുഭൂതി പകർന്നു പ്രഥമ മൊർത്ത്മറിയം വനിതാ സമാജം റിട്രീറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക