Image

സിനിമാപ്രവര്‍ത്തകരുടെ വേതനം വെട്ടിച്ചുരുക്കല്‍, മാക്ടയ്ക്ക് പങ്കില്ല;വ്യക്തമാക്കി ജയരാജിന്റെ കുറിപ്പ്

Published on 05 July, 2020
സിനിമാപ്രവര്‍ത്തകരുടെ വേതനം വെട്ടിച്ചുരുക്കല്‍, മാക്ടയ്ക്ക് പങ്കില്ല;വ്യക്തമാക്കി ജയരാജിന്റെ കുറിപ്പ്

സിനിമാപ്രവര്‍ത്തകരുടെ വേതനവുമായി ബന്ധപ്പെട്ട് മാക്ടയ്ക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിച്ച് ജയരാജ്. മാക്ട ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. സിനിമാപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാന്‍ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്‌സ് അസോസി
യേഷനെയും ഫിലിംചേമ്പറിനെയും അറിയിച്ചിട്ടുണ്ടെന്നും പലപ്രമുഖ ചാനലുകളിലും വാര്‍ത്തകള്‍ കണ്ടുവെന്ന് ജയരാജ് വ്യക്തമാക്കുന്നു.

പത്രക്കുറിപ്പ് 

മലയാള ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സാംസ്‌കാരിക സംഘടനയാണ് മലയാളം സിനിമ ടെക്‌നിഷ്യന്‍സ് അസോസിയേഷന്‍ എന്ന മാക്ട.. ചലച്ചിത്രപ്രവര്‍ത്തകരുടെ തൊഴില്‍പരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല. 

ചലച്ചിത്രപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാന്‍ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിലിംചേമ്പറിനെയും അറിയിച്ചിട്ടുണ്ടെന്നും പലപ്രമുഖ ചാനലുകളിലും മാക്ടയുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു. 

വിശ്വസ്തപൂര്‍വം 
ജയരാജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക