Image

കണ്‍ടൈന്‍മെന്‍റ് മേഖലയില്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ 'അമ്മ' യോഗം, പോലീസെത്തി തടഞ്ഞു

Published on 05 July, 2020
കണ്‍ടൈന്‍മെന്‍റ് മേഖലയില്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ 'അമ്മ' യോഗം, പോലീസെത്തി തടഞ്ഞു

കൊച്ചി:കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌,മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ' കൊച്ചിയില്‍ യോഗം ചേര്‍ന്നു എന്ന് ആരോപണം.


 കണ്ടെയ്ന്‍മെന്റ് സോണായ ചക്കരപ്പറമ്ബിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം.എന്നാല്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യോഗം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെടുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു.


എംഎല്‍എമാരായ ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ എത്തിയിരുന്നു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ക്വാറന്റൈന്‍ ചെയ്ത ഹോട്ടലിലാണ് യോഗം എന്നാണ് വിവരം. 


ഹോട്ടല്‍ കണ്ടെയ്ന്‍മെന്റ് സോണിനോട് ചേര്‍ന്നാണെങ്കിലും ഇതിന്റെ മുന്‍വശം നാഷണല്‍ ഹൈവേയോട് ചേര്‍ന്നാണെന്ന് കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍ പ്രതികരിച്ചു. 


അത് അത് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാകൂ എന്നും മേയര്‍ വ്യക്തമാക്കി.

അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക