Image

സുശാന്ത് വാക്കു പാലിച്ചു, വികാരധീനനായി മുകേഷ് ചബ്ര

Published on 04 July, 2020
സുശാന്ത് വാക്കു പാലിച്ചു, വികാരധീനനായി മുകേഷ് ചബ്ര

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രാജ്പുത് അവസാനമായി വേഷമിട്ട  ദില്‍ ബേചാരാ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസായാണ് പ്രദര്‍ശനത്തിനെത്തിയത്. ഈ സിനിമ തന്റെ ജീവിതത്തില്‍ വിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും സാക്ഷ്യമാണെന്നു പറയുകയാണ്  മുകേഷ് ചബ്ര. മികച്ച സൗഹൃദമായിരുന്നു സുശാന്തും മുകേഷും തമ്മില്‍

സുശാന്തിന് കൈ പൊ ചെ  എന്ന സിനിമയിലൂടെ വലിയ വഴിത്തിരിവുണ്ടാക്കി കൊടുത്തത്.  അന്ന് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷാണ്. സംവിധായക മോഹം മനസ്സില്‍ സൂക്ഷിച്ചു നടന്നിരുന്ന മുകേഷിനോട് ആ സമയത്ത് സിനിമ ചെയ്യുകയാണെങ്കില്‍ താന്‍ മറ്റൊന്നും ചിന്തിക്കാതെ വന്ന് അഭിനയിച്ചു തരാം എന്ന് വാഗ്ദാനം സുശാന്ത് നല്‍കിയിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം സുശാന്ത് സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്ത്, ദില്‍ ബേച്ചാരെയ്ക്ക് വേണ്ടി താന്‍ സമീപിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സുശാന്ത് തന്റെ വാക്ക് നിറവേറ്റിയെന്ന് പറയുകയാണ് മുകേഷ്,

'ഞാന്‍  ദില്‍ ബേചാരാ പ്രോജക്റ്റുമായി സമീപിച്ചപ്പോള്‍ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത് .വലിയ താരങ്ങളെ ആശ്രയിക്കാതെ തന്നിലെ സംവിധായകന്റെ മനസ്സുമായി യോജിച്ചു പോകുന്ന ഒരാളായിരിക്കണം എന്റെ നായകന്‍ എന്ന് തീര്‍ച്ചപ്പെടുത്തിയ എനിക്ക് സുശാന്തിനെ കിട്ടിയത് മഹാഭാഗ്യം തന്നെയായിരുന്നു . അദ്ദേഹം സെറ്റില്‍ വെച്ച് എന്നെ  വളരെയധികം സഹായിച്ചു.ഞങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തു. ഓരോ രംഗവും ചിത്രീകരിച്ചു. നല്ലൊരു മനുഷ്യന്‍ ,നടന്‍ എന്നതിലുപരി നല്ലൊരു ക്രിയേറ്ററും സുശാന്തില്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞ മുഹൂര്‍ത്തങ്ങള്‍ കൂടിയായിരുന്നു അത്

ഞാന്‍ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി  ദില്‍ ബേച്ചാരേ. അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ് . ചിത്രം ജൂലൈ 24 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചതോടെ കിട്ടിയ ആരാധക പ്രതികരണം ഏറെ സന്തോഷം പകര്‍ന്നു നല്‍കുന്നതാണ് .ആ സന്തോഷം പങ്കു വെക്കാന്‍ സുശാന്ത് ഒപ്പം ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം സഹിക്കാനാകുന്നില്ല ' മുകേഷ് ചബ്ര പറയുന്നു.

സുശാന്തിനെ കൂടാതെ സഞ്ജനാ സാംഘി, സെയിഫ് അലി ഖാന്‍ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്  സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഏ .ആര്‍ .റഹ്മാനാണ് . ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ . ജോണ്‍ ഗ്രീന്‍സിന്റെ ' ദി ഫോള്‍ട് ഇന്‍ അവര്‍ സ്റ്റാര്‍സ് 'എന്ന പ്രസിദ്ധമായ  നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ദില്‍ ബേചാരാ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക